Updated on: 17 December, 2021 6:32 PM IST
LIC ധൻ രേഖ

സുരക്ഷിതമായ സമ്പാദ്യത്തിനൊപ്പം വരുമാനവും വാഗ്ദാനം ചെയ്യുന്ന പുതിയ പോളിസിയാണ് എൽഐസി ധൻ രേഖ. വ്യക്തിഗത സേവിങ്‌സ് ലൈഫ് ഇൻഷുറൻസ് പദ്ധതിയാണിത്. വനിതകൾക്കും ഭിന്ന ലിംഗക്കാർക്കും പ്രത്യേക പ്രീമിയം നിരക്കുകൾ ഇതിലൂടെ ലഭ്യമാണ്.

ബന്ധപ്പെട്ട വാർത്തകൾ: പിഎം കിസാന്‍: കര്‍ഷകര്‍ക്ക് ഈ തീയതിയില്‍ പത്താം ഗഡു ലഭിക്കും; വിശദവിവരങ്ങൾ

മിനിമം ഇൻഷുറൻസ് തുക രണ്ട് ലക്ഷം രൂപയാണ്. ഇതിന് ഉയർന്ന പരിധിയില്ല. പ്രീമിയം കാലാവധി അവസാനിക്കുന്നത് മുതൽ അടിസ്ഥാന ഇൻഷുറൻസ് തുകയുടെ നിശ്ചിത ശതമാനം ഉപജീവന ആനുകൂല്യമായി ലഭിക്കുമെന്നതും ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ ധൻ രേഖയുടെ മറ്റൊരു ആകർഷണം. മറ്റ് എൽഐസി പോളിസികൾക്ക് ഇല്ലാത്ത പ്രത്യേകതയാണിത്. ഈ മാസം 13 മുതലായിരുന്നു പോളിസി നടപ്പിലാക്കിയത്.

പോളിസി പൂർത്തിയാക്കുമ്പോൾ, സം അഷ്വേര്‍ഡ് തുകയും അധിക ആനുകൂല്യങ്ങളും നിക്ഷേപകന് ലഭ്യമാകും. മണി ബാക്കായി ലഭിക്കുന്ന തുക കുറയ്ക്കാതെയാണ് ആകെ സം അഷ്വര്‍ഡ് തുക നൽകുന്നത്. കാലാവധി തീരുന്നതിന് മുൻപ് പോളിസി ഉടമ മരണപ്പെട്ടാൽ, കുടുംബാംഗങ്ങൾക്ക് അധിക തുക ലഭിക്കുന്നു.

ഒറ്റത്തവണ പ്രീമിയം അടച്ചിട്ടുണ്ടെങ്കിൽ പോലും അപകട മരണമുണ്ടായാൽ, അടിസ്ഥാന സം അഷ്വേർഡ് തുകയുടെ 125 ശതമാനം ലഭിക്കും. കൂടാതെ, ഇൻഷുറൻസിൽ നിന്ന് ലോൺ എടുക്കാനുള്ള സംവിധാനവുമുണ്ട്.

എൽഐസി ധൻ രേഖയുടെ മറ്റൊരു സവിശേഷത ഗ്യാരണ്ടീഡ് അഡിഷൻസ് ആണ്. ഓരോ വർഷവും നിശ്ചിത തുക വീതം അധികം ലഭിക്കും. പ്ലാനിന് കീഴിൽ വരുന്ന ഏറ്റവും കുറഞ്ഞ സം അഷ്വേര്‍ഡ് തുക രണ്ട് ലക്ഷം രൂപയാണ്.

അടിസ്ഥാന സം അഷ്വേർഡ് തുകയുടെ 125 ശതമാനം അല്ലെങ്കിൽ മൊത്തം വാര്‍ഷിക പ്രീമിയത്തിന്റെ ഏഴ് മടങ്ങ്, ഇവയിലേതാണോ കൂടുതൽ അത് ലഭിക്കും. 10 വർഷം, 15 വർഷം, 20 വർഷം എന്നിങ്ങനെയാണ് പോളിസിയുടെ വിവിധ കാലയളവുകൾ.

എൽഐസി ധൻ രേഖയുടെ നിബന്ധനകൾ

പോളിസിയിലെ അംഗത്വത്തിനുള്ള ഏറ്റവും കുറഞ്ഞ പ്രായം 90 ദിവസങ്ങളാണ്. 35 വയസ് മുതൽ 55 വയസ് വരെ പ്രായത്തിനിടയിലുള്ളവർക്ക് പദ്ധതിയിൽ അംഗമാകാം.

ഓൺലൈനായും ഓഫ്‍ലൈനായും പോളിസികൾ വാങ്ങാം. www.licindia.in എന്ന വെബ്‌സൈറ്റ് എന്ന വെബ്സൈറ്റിലൂടെയും പോളിസി വാങ്ങാം. അധിക തുക പ്രീമിയം അടക്കുന്നവർക്ക്, പ്ലാനിന് കീഴിൽ ആഡ് ഓൺ റൈഡറുകൾ ലഭിക്കും.

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയാണ് എൽഐസി. നിലവിൽ എൽഐസി പ്രാഥമിക ഓഹരി വിൽപ്പനക്ക് ഒരുങ്ങുകയാണ്. ഇതിൽ എൽഐസി പോളിസി ഉടമകൾക്കും പങ്കാളികളാകാം. ഐപിഒ തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല. എന്നിരുന്നാലും, പാൻ കാര്‍ഡ് വിശദാംശങ്ങൾ  പോളിസി ഉടമകൾ അപ്‌ഡേറ്റ് ചെയ്യണമെന്ന് എൽഐസി അറിയിച്ചിട്ടുണ്ട്.

English Summary: LIC Dhan Rekha plan; Know features and benefits
Published on: 17 December 2021, 06:32 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now