1. News

പിഎം കിസാന്‍: കര്‍ഷകര്‍ക്ക് ഈ തീയതിയില്‍ പത്താം ഗഡു ലഭിക്കും; വിശദവിവരങ്ങൾ

2022-ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള എല്ലാ ശ്രമങ്ങളും കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നുണ്ട്. ഈ ലക്ഷ്യം കൈവരിക്കാന്‍ ആണ് കിസാന്‍ സമ്മാന്‍ നിധി യോജന ആരംഭിച്ചിരുന്നത്. ഈ പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ പ്രതിവര്‍ഷം 6,000 രൂപ നല്‍കുന്നു.

Saranya Sasidharan

2022-ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള എല്ലാ ശ്രമങ്ങളും കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നുണ്ട്. ഈ ലക്ഷ്യം കൈവരിക്കാന്‍ ആണ് കിസാന്‍ സമ്മാന്‍ നിധി യോജന ആരംഭിച്ചിരുന്നത്. ഈ പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ പ്രതിവര്‍ഷം 6,000 രൂപ നല്‍കുന്നു. നേരത്തെ 2021 ഡിസംബര്‍ 15ന് പിഎം കിസാന്‍ 10-ാം ഗഡു റിലീസ് ചെയ്യാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നുവെങ്കിലും ചില കാരണങ്ങളാല്‍ അതിന് കഴിഞ്ഞില്ല. പ്രധാനമന്ത്രി കിസാന്‍ തുക ഈ ആഴ്ച കേന്ദ്രം വിതരണം ചെയ്യുമെന്ന് ഇപ്പോള്‍ വൃത്തങ്ങള്‍ അറിയിച്ചു.

PM കിസാന്‍ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍

സ്‌കീമിനെ സംബന്ധിച്ച ചില പ്രധാന വാര്‍ത്തകളും അപ്‌ഡേറ്റുകളും ഞങ്ങള്‍ ചുവടെ സൂചിപ്പിച്ചിട്ടുണ്ട്;

പിഎം കിസാന്‍ യോജന പ്രകാരം രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക് e-KYC ആധാര്‍ സര്‍ക്കാര്‍ നിര്‍ബന്ധമാക്കി. ഇ-കെവൈസി പൂര്‍ത്തിയാക്കിയാല്‍ മാത്രമേ കര്‍ഷകര്‍ക്ക് ഇന്‍സ്റ്റാള്‍മെന്റ് ലഭിക്കൂ. ഇതില്ലാതെ അവരുടെ ഗഡു വരില്ല.

കര്‍ഷകര്‍ക്ക് ഇതുവരെ 9 ഗഡുക്കളാണ് ലഭിച്ചത്

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജനയുടെ ഗുണഭോക്താക്കള്‍ക്ക് ഇതുവരെ ആകെ 9 ഗഡുക്കള്‍ ലഭിച്ചു, ഇപ്പോള്‍ അവര്‍ പത്താം ഗഡുവിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

ബന്ധപ്പെട്ട വാർത്തകൾ: പിഎം കിസാന്‍ സമ്മാന്‍ നിധി യോജന; യോഗ്യരല്ലാത്തവര്‍ ആരൊക്കെ ?

ലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് ഒമ്പതാം ഗഡു ലഭിച്ചില്ല

രാജ്യത്തെ ലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് ഇപ്പോഴും ഒമ്പതാം ഗഡു ലഭിച്ചിട്ടില്ല. പിഎം കിസാന്‍ വെബ്‌സൈറ്റില്‍ ലഭിച്ച വിവരം അനുസരിച്ച്, സെപ്റ്റംബര്‍ 30 വരെ ഒമ്പതാം ഗഡുവിന് അപേക്ഷിച്ച എല്ലാ കര്‍ഷകരുടെയും പണവും പത്താം ഗഡുവിനൊപ്പം അവരുടെ അക്കൗണ്ടിലേക്ക് മാറ്റും.

PM-KISAN പേയ്‌മെന്റ് വിശദാംശങ്ങള്‍ എങ്ങനെ പരിശോധിക്കാം?

ഗുണഭോക്താവിന്റെ വിവരങ്ങളും മറ്റ് വിശദാംശങ്ങളും പരിശോധിക്കുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള രീതി;

ആദ്യം ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക PM KISAN 
മുകളില്‍, 'Farmers Corner' എന്ന ഓപ്ഷന്‍ ഉണ്ടാകും, അതില്‍ ക്ലിക്ക് ചെയ്യുക.
ഇവിടെ ബെനിഫിഷ്യറി സ്റ്റാറ്റസ് ഓപ്ഷന്‍ തിരഞ്ഞെടുക്കുക, അവിടെ നിങ്ങള്‍ക്ക് ആപ്ലിക്കേഷന്‍ സ്റ്റാറ്റസ് പരിശോധിക്കാം.
കര്‍ഷകന്റെ പേരും അയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ച തുകയും ഒരു ലിസ്റ്റ് ഉണ്ടാകും.
ഇനി ആധാര്‍ നമ്പര്‍, അക്കൗണ്ട് നമ്പര്‍ അല്ലെങ്കില്‍ മൊബൈല്‍ നമ്പര്‍ നല്‍കുക.
'ഡാറ്റ നേടുക' ക്ലിക്ക് ചെയ്യുക.

പ്രധാനമന്ത്രി കിസാന്‍ പദ്ധതിക്ക് കര്‍ഷകര്‍ക്ക് അര്‍ഹതയില്ലാത്തവർ

കൃഷിഭൂമിയുണ്ടെങ്കിലും ആദായനികുതി അടക്കുന്നവര്‍.
ഡോക്ടര്‍മാര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍, അഭിഭാഷകര്‍, എഞ്ചിനീയര്‍മാര്‍, ആര്‍ക്കിടെക്റ്റുകള്‍ തുടങ്ങിയ പ്രൊഫഷണലുകള്‍.
പെന്‍ഷന്‍ 10,000 രൂപയില്‍ കൂടുതലുള്ള വിരമിച്ച ജീവനക്കാര്‍.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളിലെ മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, എംഎല്‍സിമാര്‍, മേയര്‍മാര്‍, ജില്ലാപഞ്ചായത്ത് നിലവിലുള്ള, മുന്‍ ചെയര്‍മാന്‍ എന്നിവര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കില്ല.

പിഎം കിസാന്‍ ഹെല്‍പ്പ് ലൈന്‍ നമ്പര്‍
നിങ്ങളുടെ പേര് ലിസ്റ്റില്‍ ഇല്ലെങ്കിലോ എന്തെങ്കിലും പ്രശ്‌നം നേരിടുകയോ ആണെങ്കില്‍ താഴെ നല്‍കിയിരിക്കുന്ന ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ വിളിക്കുക;

155261 / 011-24300606

ഇതുകൂടാതെ, നിങ്ങള്‍ക്ക് ജില്ലാ അല്ലെങ്കില്‍ സംസ്ഥാന കൃഷി ഓഫീസ് സന്ദര്‍ശിച്ച് പ്രശ്നത്തെക്കുറിച്ച് അറിയാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ കാണാനും കഴിയും.

English Summary: PM Kisan: Farmers will get the 10th installment on this date; Details

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds