Updated on: 4 December, 2020 11:19 PM IST
മിനിമം അഷ്വേർഡ് തുക 10000 രൂപ

ഏറ്റവും വിശ്വസ്‌തമായ ഇൻഷുറൻസ് കമ്പനി, ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (LIC) ജനങ്ങൾക്കായി പ്രയോജനകരമായ നിരവധി നിക്ഷേപ പദ്ധതികൾ കൊണ്ടുവരുന്നു. സർക്കാർ നടത്തുന്ന ഈ ഇൻഷുറൻസ് കമ്പനി ഉപയോക്താക്കൾക്ക് നിരവധി ആനുകൂല്യങ്ങളും നൽകുന്നു.

മാത്രമല്ല, വർദ്ധിച്ചുവരുന്ന ഈ പണപ്പെരുപ്പ കാലഘട്ടത്തിലും കൊറോണ പ്രതിസന്ധിയിലും കുറച്ച് പണമെങ്കിലും  മിച്ചം വെച്ച്  പോളിസിയിൽ നിക്ഷേപിക്കേണ്ടത് നമ്മളെല്ലാവരും ചെയ്‌തിരിക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യമാണ്.

എല്ലാവരും തങ്ങളുടെ കുട്ടികൾക്ക് സുരക്ഷിതമായ ഒരു ഭാവി ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നവരാണ്. അതുകൊണ്ടുതന്നെ, കുട്ടികളുടെ ആവശ്യങ്ങളും ഭാവിയും കണക്കിലെടുത്ത് രൂപകൽപ്പന ചെയ്ത അത്തരം ഒരു പദ്ധതിയും എൽ‌ഐ‌സിയിൽ ലഭ്യമാണ്. ഈ എൽ‌ഐ‌സി പോളിസിയെ കുറിച്ചുള്ള വിശദ വിവരങ്ങൾ നോക്കാം.

എൽ‌ഐ‌സിയുടെ കുട്ടികൾക്കായി ഇറക്കിയ New Children Money Back Plan ൻറെ സവിശേഷതകൾ എന്തൊക്കെയാണ്?

(1) ഈ ഇൻഷുറൻസ് ലഭിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായം 0 വർഷമാണ്.

(2) ഇൻഷുറൻസ് എടുക്കുന്നതിനുള്ള പരമാവധി പ്രായം 12 വർഷമാണ്

(3) മിനിമം അഷ്വേർഡ് തുക 10000 രൂപ

(4) ഇൻഷ്വർ ചെയ്ത പരമാവധി തുകയ്ക്ക് പരിധിയില്ല

(5) Premium Waver Benefit Rider – ലഭ്യമാണ്

 പോളിസി ഹോൾഡർക്ക് 18, 20, 22 വയസിൽ അഷ്വേർഡ് തുകയുടെ 20 ശതമാനം ലഭിക്കും.

സിമ്പിൾ റിവേർഷണറി ബോണസ്

എൽ‌ഐ‌സി മെച്യൂരിറ്റി ബെനിഫിറ്റ്

പോളിസി കാലാവധി പൂർത്തിയാകുമ്പോൾ (പോളിസി കാലയളവിൽ ഇൻഷ്വർ ചെയ്‌തയാൾ മരിക്കുന്നില്ലെങ്കിൽ) ബാക്കി 40% പോളിസി ഹോൾഡർക്ക് ലഭിക്കും.

LIC- യുടെ New Children Money Back Plan ൻറെ കൂടുതൽ സവിശേഷതകൾ

പോളിസി കാലയളവിൽ പോളിസി ഉടമയുടെ മരണം സംഭവിച്ചാൽ, അഷ്വേർഡ് തുകയ്‌ക്ക് പുറമേ, സിമ്പിൾ  റിവേർഷണറി ബോണസ് അവസാന അധിക ബോണസും നൽകും. മരണ ആനുകൂല്യം മൊത്തം പ്രീമിയം പേയ്‌മെന്റിന്റെ 105 ശതമാനത്തിൽ കുറവായിരിക്കുന്നതല്ല.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി ഖാരിഫ് - 2020 അവസാന തീയതിഈ മാസം

#Farmer#LIC#Insurance#Agriculture#FTB

English Summary: LIC Investment Policy: Spend Rs 150 per Month and in Return Get 19 Lakhs; Complete Details Inside-kjmnsep1820
Published on: 18 September 2020, 10:11 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now