Updated on: 6 June, 2021 8:43 PM IST
LIC POLICY

LIC POLICY എടുത്ത വ്യക്തി പോളിസി പൂർത്തീകരിക്കുന്നതിന് മുൻപ് മരണപ്പെട്ടാൽ POLICY തുക ആർക്കായിരിക്കും ലഭിക്കുന്നത് ? (if an LIC policy holder dies , what is next)

സെക്ഷൻ 39, ഇൻഷുറൻസ് ആക്ട്, 1938 പ്രകാരം ആരുടെ പേരാണോ പോളിസിയിൽ നോമിനി ആയി കാണിച്ചിട്ടുള്ളത്, ആ വ്യക്തിക്കായിരിക്കും പോളിസി തുക ലഭിക്കുക. ഈ വ്യക്തി ഒരു Trustee എന്ന നിലയിൽ തുക കൈപ്പറ്റുകയും അനന്തരാവകാശികൾക്ക് കൈമാറുകയും വേണം.

തുക നോമിനിക്ക് കൈമാറുന്ന കാര്യത്തിൽ അനന്തരാവകാശികൾക്ക് പരാതി ഉണ്ടെങ്കിൽ ചെയ്യേണ്ട നടപടിക്രമങ്ങൾ എന്തൊക്കെയാണ്? (Complaint related to transfer of amount to Nominee)

ഇൻഷുറൻസ് ആക്ട് പ്രകാരം മറ്റ് തടസ്സമൊന്നും ഇല്ലെങ്കിൽ നോമിനി ആവശ്യമായ രേഖകൾ ഇൻഷുറർക്ക് സമർപ്പിച്ചാൽ 15 ദിവസത്തിനുള്ളിൽ, ഇൻഷുറൻസ് തുക നോമിനിക്ക് കൈമാറാവുന്നതാണ്. എന്നാൽ പോളിസി തുക കൊടുക്കുന്നത് തടസ്സപ്പെടുത്തിക്കൊണ്ട് കോടതിയുടെ ഉത്തരവ് അനന്തര അവകാശികൾ കമ്പനിയിൽ ഹാജരാക്കുക യാണെങ്കിൽ കമ്പനിക്ക് തുക കൊടുക്കാതിരിക്കാൻ കഴിയുന്നതാണ്.

IRDA (Protection of Policy Holders Interest ) Regulations, 2017 Section 14(2)(vi) പ്രകാരം ഇൻഷുറൻസ് തുക നോമിനിക്ക് പരമാവധി 135 ദിവസത്തിനുള്ളിൽ നൽകേണ്ടതാണ്. അങ്ങനെ നൽകുവാൻ സാധിച്ചില്ലെങ്കിൽ നിലവിലുള്ള ബാങ്ക് പലിശയുടെ മുകളിൽ 2% പലിശ നിരക്ക് കൂട്ടിയ തുക നോമിനിക്ക് നൽകേണ്ടതാണ്.

സഹകരണ സംഘത്തിനെ (co-operative sector) കുറിച്ച് പരാതിയുണ്ടോ? (do you have complaint about co-operative sector)

സർക്കാർ നിശ്ച്ചയിച്ചിട്ടുള്ള പലിശയേക്കാൾ കൂടുതൽ പലിശ ഈടാക്കുക, നിക്ഷേപത്തിന് കുറഞ്ഞ പലിശ നൽകുക, ഓഹരി, വായ്പ, നിക്ഷേപം എന്നിവ നൽകുവാൻ അകാരണമായ താമസം വരുത്തൽ,നിശ്ചയിച്ചിട്ടുള്ള പ്രവർത്തി സമയം പാലിക്കാതിരിക്കൽ, ബാങ്കിങ്ങിനെ കുറിച്ചുള്ള വിദേശ മലയാളികളുടെ പരാതികൾ, ഇടപാടുകരെ മുൻകൂട്ടി അറിയിക്കാതെ അധിക ചാർജുകൾ ചുമത്തൽ, സഹകരണ സ്ഥാപനം നടത്തുന്ന വ്യാപാരത്തിൽ രജിസ്ട്രാർ നടത്തുന്ന ഇടപെടൽ പാലിക്കാതിരിക്കൽ, അക്കൗണ്ട് അവസാനിപ്പിക്കാൻ കൊടുക്കുന്ന അപേക്ഷ നിരസിക്കൽ എന്നിവയ്‌ക്കെതിരെ സഹകരണ ഓംബുഡ്സ്മാന് പരാതി സമർപ്പിക്കാം. അപേക്ഷ ഫീസ് 50 രൂപ.

മേൽവിലാസം:_
ഡെപ്യൂട്ടി രജിസ്ട്രാർ
കേരള സഹകരണ ഓംബുഡ്‌സ്മാൻ ഓഫീസ്, കൈതമുക്ക്, തിരുവനന്തപുരം-1

English Summary: lic policy - what concerned person dies during policy period
Published on: 04 June 2021, 11:45 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now