Updated on: 22 April, 2021 7:04 PM IST
LIC

പുതു പ്രീമിയത്തില്‍ 25 % നേട്ടവുമായി എല്‍.ഐ.സി. മാർച്ചിൽ ആരംഭിക്കുന്ന പുതിയ സാമ്പത്തിക വര്‍ഷത്തില്‍ എൽഐസി പ്രീമിയം കളക്ഷനിൽ എക്കാലത്തെയും ഉയര്‍ന്ന വരുമാനം രേഖപ്പെടുത്തി. 

ഇതുകൂടാതെ പോളിസി ഉടമകൾക്ക് 1.34 ലക്ഷം കോടി രൂപയുടെ ക്ലെയിം അനുവദിച്ചതായും എൽഐസി വ്യക്തമാക്കി. 2.10 കോടി പോളിസികൾ ആണ് കഴിഞ്ഞ സാമ്പത്തിക വർഷം കമ്പനി വിറ്റത്. പെൻഷൻ, ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതികൾ പ്രകാരം ഏകദേശം 1.27 ലക്ഷം കോടി രൂപ കമ്പനി നേടിയിട്ടുണ്ടെന്നാണ് കണക്ക്. 2.19 കോടി മെച്യൂരിറ്റി ക്ലെയിമുകൾ, മണി ബാക്ക് പോളിസി ക്ലെയിമുകൾ, ആന്വിറ്റികൾ എന്നിവ എൽഐസി ക്ലെയിം ചെയ്തിട്ടുണ്ട്. ഇതിനായി മൊത്തം 1.16 ലക്ഷം കോടി രൂപയാണ് ചെലവിട്ടത്.

13.58 ലക്ഷം കോടി രൂപയുടെ 9.59 ലക്ഷം ഡെത്ത് ക്ലെയിമുകളാണ് എൽഐസി തീർപ്പാക്കിയത്. 2021 മാർച്ചിലെ ആന്വിറ്റി പേയ്‌മെന്റുകളും എൽഐസി നിശ്ചിത തീയതികളിൽ തീർപ്പാക്കിയിട്ടുണ്ട്. 2020ൽ എൽ‌ഐ‌സി 345,469 ഏജന്റുമാരെയാണ് പുതുതായി ചേർ‌ത്തത്. ഇതോടെ മൊത്തം ഏജന്റുമാരുടെ എണ്ണം 13.53 ലക്ഷമായി ഉയർന്നു. 

അതേസമയം കഴിഞ്ഞ വർഷം സമ്പാദിച്ച ആകെ പ്രീമിയം എത്രയാണെന്ന് എൽഐസി വ്യക്തമാക്കിയിട്ടില്ല.

English Summary: LIC with historic achievement; Achieved the highest ever earnings in the new premium collection
Published on: 22 April 2021, 06:58 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now