ഗ്രാമങ്ങളിലും നഗരങ്ങളിലുമുള്ള പാവപ്പെട്ട ജനങ്ങളുടെ കഴിവുകൾ കണ്ടെത്തി നൈപുണ്യവികസനം വഴി ഉപജീവനമാർഗ്ഗത്തിനുള്ള അവസരങ്ങൾ സൃഷ്ടിച്ച് ജീവിതനിലവാരം അഭിവൃദ്ധിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് ഇത്. പാവപ്പെട്ട ഗ്രാമീണ കുടുംബങ്ങളെ വനിതാ സ്വയം സഹായഗ്രൂപ്പുകളുമായി ബന്ധിപ്പിച്ച് ഉപജീവനമാർഗ്ഗം പുഷ്ടിപ്പെടുത്തി ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കുന്നതിനുള്ള ശ്രമമാണ് ഇത്.
ദാരിദ്യം തുടച്ചുമാറ്റുന്നതുവരെ തുടർച്ചയായ കൈത്താങ്ങും പ്രോത്സാഹനവും നല്കും. 4041 നഗരങ്ങളിലെയും ഗ്രാമപ്രദേശങ്ങളിലെയും ജനങ്ങൾക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക
ദീൻദയാൽ അന്ത്യാദയയുടെ പ്രത്യേകതകൾ
• ഓരോവ്യക്തിയുടെയും നൈപുണ്യവികസനത്തിനുവേണ്ടി 15000 രൂപമുതൽ 18000 രൂപവരെ ചെലവാകും
.മെട്രോ സംരംഭങ്ങൾ വഴിയും സഹകരണ സംഘ സംരംഭങ്ങൾ വഴിയും സ്വയം തൊഴിൽ പ്രോത്സാഹിപ്പിക്കും
മെക്രോസംരംഭങ്ങൾക്ക് 2 ലക്ഷം രൂപയും, സഹകരണസംഘസംരംഭങ്ങൾക്ക് 10 ലക്ഷം രൂപയും വായ്പ നൽകും.
1 ശതമാനം പലിശയിനത്തിൽ സബ്സിഡി നല്കും
10 ലക്ഷം രൂപ ആസ്തിയിൽ ഉപജീവനമാർഗം അവസരങ്ങൾ സൃഷ്ടിക്കാനുള്ള സെന്ററുകൾ സ്ഥാപിക്കും. ഇവിടെ പാവപ്പെട്ടവർക്ക് നൈപുണ്യ പരിശീലനം നൽകും
സ്വയം സഹായ ഗ്രൂപ്പുകൾ സ്ഥാപിക്കും. ഓരോ ഗ്രൂപ്പിനും 10000 രൂപ സഹായം നൽകും
• കച്ചവട വിപണി ശക്തമാക്കുന്നതോടൊപ്പം കച്ചവടക്കരുടെ നൈപുണ്യവികസനവും പ്രോത്സാഹിപ്പിക്കും
• സേവനങ്ങൾക്കായി പഞ്ചായത്ത് / ബ്ലോക്ക് കാര്യാലയം, ജില്ലാകാര്യങ്ങളുമായോ ബന്ധപ്പെടാവുന്നതാണ്