ബാങ്കുകളൊന്നും ഇത്തരക്കാർക്ക് പൊതുവേ വായ്പ നൽകാറില്ല. അഥവാ നൽകാൻ തയാറായാൽത്തന്നെ ഈട് നൽകേണ്ടതായും വരും.
നഗരങ്ങളിലെയും നഗരാതിർത്തിയിലെ ഗ്രാമങ്ങളിലെയും തെരുവോര കച്ചവടക്കാർക്കാണു വായ്പ ലഭിക്കുന്നത്. കോവിഡ് 19 ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിനു മുൻപ് തെരുവോരങ്ങളിൽ കച്ചവടം ചെയ്തിരുന്നവർക്ക് അപേക്ഷിക്കാം.
തെരുവോര കച്ചവടക്കാരനാണെന്ന് നഗരസഭാ കാര്യാലയത്തിൽനിന്നുള്ള സർട്ടിഫിക്കറ്റും ഐഡിയും ഉണ്ടായിരിക്കണം. അപേക്ഷകന്റെ ആധാർ നമ്പർ മൊബൈൽ നമ്പറുമായും ബാങ്ക് അക്കൗണ്ടുമായും ബന്ധിപ്പിച്ചിരിക്കണമെന്നതു നിർബന്ധമാണ്. കാരണം കെവൈസി നടപടികൾ പൂർത്തിയാക്കുന്നത് ആധാർ ഒടിപി ഉപയോഗിച്ചാണ്.
പതിനായിരം രൂപയാണ് വായ്പയായി ലഭിക്കുന്നത്. ഒരു വർഷത്തിനകം തുല്യ തവണകളായി തിരിച്ചടയ്ക്കണം. കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് പലിശ 7 ശതമാനം സബ്സിഡി ലഭിക്കും. ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പ്രതിമാസം നൂറു രൂപ പ്രോത്സാഹനത്തുകയും കിട്ടും.
തൊട്ടടുത്ത കോമൺ സർവീസ് സെന്ററുകൾ (CSC) വഴി ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷയുടെ തൽസ്ഥിതിയും തുടർന്നുള്ള ഇടപാടുകളും നിരീക്ഷിക്കാനുള്ള സൗകര്യവും വെബ്സൈറ്റിലുണ്ട്