1. News

വിത്തെറിയാൻ നാട്ടുപണി ക്കൂട്ടം റെഡി

കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്കിലെ കർഷക സേവന കേന്ദ്രത്തിനു കീഴിൽകൃഷിപണികൾ ചെയ്യുന്നതിനുള്ള കർഷകരുടെ കൂട്ടായ്മയാണ് നാട്ടുപണികൂട്ടം' പച്ചക്കറി തോട്ടങ്ങൾ അഭിരുചിക്കനുസരിച്ച് നിർമ്മിച്ച് ഇവർ വീട്ടുടമസ്ഥന് കൈമാറും. നാട്ടിൻ പുറങ്ങളിൽ നൽകുന്ന കൂലിക്കു പുറമേ വാഹന കൂലിയും നൽകിയാൽ എവിടെ വേണമെങ്കിലും ഇവരുടെ സേവനം ലഭിക്കും.

K B Bainda

കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്കിലെ കർഷക സേവന കേന്ദ്രത്തിനു കീഴിൽകൃഷിപണികൾ ചെയ്യുന്നതിനുള്ള കർഷകരുടെ കൂട്ടായ്മയാണ് നാട്ടുപണികൂട്ടം'

പച്ചക്കറി തോട്ടങ്ങൾ അഭിരുചിക്കനുസരിച്ച് നിർമ്മിച്ച് ഇവർ വീട്ടുടമസ്ഥന് കൈമാറും. നാട്ടിൻ പുറങ്ങളിൽ നൽകുന്ന കൂലിക്കു പുറമേ വാഹന കൂലിയും നൽകിയാൽ എവിടെ വേണമെങ്കിലും ഇവരുടെ സേവനം ലഭിക്കും. ആധുനിക കാർഷികയന്ത്രങ്ങളും ഇവിടെ നിന്ന് മിതമായ നിരക്കിൽ ലഭ്യമാക്കുന്നുണ്ട്. സ്ത്രീകൾ ഉൾപ്പെടെയുള്ള പന്ത്രണ്ടംഗ ടീമിന് പരിശീലനവുംയൂണിഫോമും ബാങ്ക് നൽകിയിട്ടുണ്ട്.നിലമൊരുക്കൽ മുതൽ വിപണനം വരെയുള്ള എല്ലാ ജോലികളും ഇവർ ചെയ്യും.കഴിഞ്ഞ അഞ്ചു വർഷമായി ജില്ലയ്ക്കകത്തും പുറത്തുമായി ഇരുപത്തയ്യായിരത്തിലേറെ പച്ചക്കറി തോട്ടങ്ങൾ ഇവർ നിർമ്മിച്ചു കൈമാറി കഴിഞ്ഞു.ജി.ഉദയപ്പൻ കൺവീനറും ജി മുരളി ചെയർമാനുമായ കമ്മറ്റിയാണ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.

ബാങ്കു നേരിട്ട്നടത്തുന്ന കാർഷികവൃത്തികളെല്ലാം ഇവരാണ് ചെയ്യുന്നത് .ബാങ്ക് ആരംഭിക്കുന്ന നെൽകൃഷിയുടെ വിത ഉദ്ഘാടനംതിങ്കളാഴ്ച 11.5.2020  രാവിലെ ആർ നാസറും റ്റി.ജെ.ആഞ്ചലോസും ചേർന്ന് താമരച്ചാൽ പാടശേഖരത്തിൽ നിർവ്വഹിക്കും. പരമ്പരാഗത നെൽ വിത്തിനമായവിരിപ്പും മുണ്ടകനുമാണ് കൃഷി ചെയ്യുന്നത്.കഴിഞ്ഞവർഷം നടത്തിയ നെൽക്കൃഷിയും വൻ വിജയമായിരുന്നു. നാട്ടുപണിക്കുട്ടം കർഷക സേവന കേന്ദ്രത്തിന്റെ സഹായം ആവശ്യമുള്ളവർ ബാങ്ക് ഹെഡാഫീസിലോ 9400449296,9847277012 എന്ന ഫോൺ നമ്പരിലോ വിളിക്കാം.

English Summary: Nattupanikoottam

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds