കൊച്ചി: കര്‍ഷകര്‍ക്കും ചെറുകിട വ്യവസായങ്ങള്‍ക്കും 5 ശതമാനം പലിശയ്ക്കു വായ്പകൊടുക്കാന്‍ കേരള ബാങ്ക് ഒരുങ്ങുന്നു. നബാര്‍ഡിന്‍റെ ധാരാളം വായ്പാ പദ്ധതികളുണ്ട്. അതു സ്റ്റേറ്റ് ബാങ്ക് വഴിയാണ് ജില്ലാ ബാങ്കുകളിലെത്തിയിരുന്നത്. മൂന്ന് ശതമാനം നിരക്കിലാണ് പല വായ്പകളും കൊടുത്തിരുന്നത്
ഒരു ശതമാനം നിരക്കില്‍ കിട്ടുന്ന വായ്പ വരെയുണ്ട്. ജില്ലാ ബാങ്കുകളായിരുന്നു ഇടനിലക്കാർ. കേരള ബാങ്ക് വന്നതോടെ ഇടനിലക്കാര്‍ ഇല്ലാതായി. With the arrival of the Bank of Kerala, the middlemen disappeared.
രണ്ട് ശതമാനം വരെ അവര്‍ക്ക് എടുക്കാമായിരുന്നു. അതില്ലാതായതോടെ നബാര്‍ഡ് തരുന്ന വായ്പ ചെറിയ ലാഭമെടുത്തു ജനങ്ങളിലെത്തിക്കാനാണ് തീരുമാനം. നാല് മുതല്‍ അഞ്ച് ശതമാനം വരെ പലിശ വാങ്ങിയാല്‍പ്പോലും ബാങ്കിനു നഷ്ടമുണ്ടാകില്ല. നബാര്‍ഡിന്‍റെ ഇത്തരം വായ്പയുടെ ആനുകൂല്യം ഇതുവരെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളാണ് ഉപയോഗിച്ചിരുന്നത്.
അതാണ് കേരളത്തില്‍ ലഭ്യമാവുക. വന്‍കിട കോര്‍പ്പറേറ്റുകള്‍ നടത്തുന്ന കോടികളുടെ കാര്‍ഷിക സംരഭങ്ങളെല്ലാം ഇത്തരം കുറഞ്ഞ വായ്പ കൊണ്ടു നടത്തുന്നതാണ്. അതു കേരളത്തിലേക്കു ഉപയോഗിക്കാനാകും. വ്യവസായ സ്ഥാപനങ്ങള്‍ക്കും ഇതുപയോഗിക്കാനാകും. പദ്ധതിയുടെ പ്രായോഗികത മാത്രമാകും പ്രശ്‌നം. അതില്‍ ബാങ്ക് വിട്ടുവീഴ്ച വരുത്തില്ലെന്നും അധികൃതർ പറയുന്നു.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :വിദ്യാർഥികളുടെ ഉപരിപഠനത്തിന് ലൈഫ് ഇൻഷുറൻസ് സ്കോളർഷിപ്പ്