Updated on: 9 May, 2022 11:42 PM IST

1. കോട്ടയം ജില്ലയിലെ സഹകരണ ബാങ്കുകളിൽ നിന്നും കർഷകർ എടുത്ത 2016 മാർച്ച് 31 വരെയുള്ള വായ്പകൾ കടാശ്വാസത്തിനായി പരിഗണിക്കുന്നതിന് നടപടികൾ സ്വീകരിച്ചതായി കാർഷിക വികസന-കർഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് അറിയിച്ചു. 2014 മാർച്ച് 31 വരെ എടുത്ത വായ്പകളാണ് ഇളവനുവദിക്കുന്നതിനായി ഇതുവരെ കർഷിക കടാശ്വാസ കമ്മീഷൻ പരിഗണിച്ചിരുന്നത്.  പുതുക്കിയ തീയതി പ്രകാരം പ്രളയ ബാധിത മേഖകളിലെ കർഷകർക്ക് 2016 മാർച്ച് 31 വരെയുള്ള വായ്പകൾക്ക്  കടാശ്വാസകമ്മീഷൻ പരിധിയിൽ ഇളവിനായി അപേക്ഷിക്കാവുന്നതാണ്.

2. ക്ഷീര വികസന വകുപ്പ് തീറ്റപ്പുല്‍ കൃഷി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ധനസഹായത്തോടുകൂടിയും അല്ലാതെയും തീറ്റപ്പുല്‍ കൃഷി, അസോള കൃഷി, ജലസേചന സൗകര്യം, യന്ത്ര വല്‍ക്കരണം,വൃക്ഷവിളകള്‍ മുതലായ പദ്ധതികള്‍ക്ക് ധനസഹായം നല്‍കുന്നു. താല്‍പര്യമുളളവര്‍ നിശ്ചിത മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷ ബത്തേരി, കല്‍പ്പറ്റ, മാനന്തവാടി,പനമരം എന്നിവടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീര വികസന യൂണിറ്റ് ഓഫീസുകളില്‍ മെയ് 20 ന് വൈകീട്ട് 5 നകം സമര്‍പ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0 4 9 3 6 2 0 2 0 9 3 എന്ന  ഫോണ്‍ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

ബന്ധപ്പെട്ട വാർത്തകൾ: കർഷകർക്ക് തണലേകാൻ ജില്ലാ പഞ്ചായത്തിന്റെ മൊബൈൽ വിപണന കേന്ദ്രം

3. വലിയശാല ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി നര്‍വഹിച്ചു. ചടങ്ങിൽ കൃഷിയെ ലാഭകരമാക്കാന്‍ നൂതനമായ സാങ്കേതികവിദ്യകളുപയോഗിച്ച് കൃഷി ചെയ്യാനുള്ള സംവിധാനമൊരുക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് അദ്ദേഹം വ്യക്തമാക്കി.  പൊതു വിതരണ വകുപ്പ് മന്ത്രി ജി. ആര്‍ അനില്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ആറ്റിപ്രയിലെ മുതിര്‍ന്ന കര്‍ഷകന്‍ പി.ഗംഗാധരനെ മന്ത്രി വി.ശിവന്‍കുട്ടി ആദരിച്ചു. മേയര്‍ ആര്യാ രാജേന്ദ്രന്‍ പച്ചക്കറി വിത്തുകളുടെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.

4. റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്, റബ്ബര്‍മേഖലയിലെ സംരംഭകത്വവികസനത്തിനായി മെയ് 12-ന് ഏകദിന ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു. ആര്‍.എസ്.എസ്. ഗ്രേഡ് ഷീറ്റുകളുടെ നിര്‍മ്മാണം, റബ്ബര്‍പാലില്‍നിന്നും ഉണക്കറബ്ബറില്‍നിന്നുമുള്ള ഉത്പന്നങ്ങളുടെ നിര്‍മ്മാണം തുടങ്ങിയ മേഖലകളിലെ നിക്ഷേപസാദ്ധ്യതകള്‍ എന്നിവയാണ് പരിശീലനവിഷയങ്ങള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് 0 4 8 1 -2 3 5 3 1 2 7 എന്ന ഫോണ്‍ നമ്പരിൽ ബന്ധപ്പെടുക.

ബന്ധപ്പെട്ട വാർത്തകൾ: കാർഷിക മേഖലയിലെ കട ബാധ്യത: സർവേ

5. ഞങ്ങളും കൃഷിയിലേയ്ക്ക് പദ്ധതിയുടെ ഭാഗമായി കഞ്ഞിക്കുഴി സർവ്വീസ് സഹകരണ ബാങ്കിന്റെ നെൽകൃഷിയുടെ വിത ഉദ്ഘാടനം കെ.കെ. കുമാരൻ പാലിയേറ്റീവ് ചെയർമാൻ, എസ്.രാധാകൃഷ്ണൻ നിർവഹിച്ചു. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് സൗജന്യമായാണ് പരമ്പരാഗത നെൽ വിത്തായ വിരിപ്പും മുണ്ടകനും നൽകിയത്. പൊന്നിട്ടുശ്ശേരി പാടശേഖരത്തിലെ പാട്ടത്തിനെടുത്തനാലര ഏക്കർ സ്ഥലത്താണ് ബാങ്ക് നെൽകൃഷി നടത്തുന്നത്.ബാങ്ക് പ്രസിഡന്റ് എം. സന്തോഷ്കുമാർ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. ജി ഉദയപ്പൻ കൺവീനറായ കാർഷിക ഗ്രൂപ്പാണ് കൃഷിക്ക് നേതൃത്വം കൊടുക്കുന്നത്.

6. അഖിലേന്ത്യാ കിസാൻ സഭ കോതമംഗലം മണ്ഡലം കമ്മറ്റി നടത്തുന്ന കൃഷി വകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് എന്ന  ക്യാമ്പയിന്റെ ഭാഗയി നെല്ലിക്കുഴി പ്രാദേശിക സഭയുടെ നേതൃത്വത്തിൽ ചെറുവട്ടൂർ  കാമ്പത്ത് ജലാലിന്റെ തരിശ് സ്ഥലത്ത് കിഴങ്ങ് വർഗ്ഗങ്ങളും പച്ചക്കറി വിത്തുകളും നടീൽ നടത്തി. വിത്ത് നടീൽ ഉദ്ഘാടനം  പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭ വിനയൻ നിർവ്വഹിച്ച ചടങ്ങിൽ സി പി ഐ നെല്ലിക്കുഴി ലോക്കൽ സെക്രട്ടറി പി എം അബ്ദുൾ സലാം അദ്ധ്യക്ഷത വഹിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: PM Kisan പതിനൊന്നാം ഗഡു ഉടൻ അക്കൗണ്ടിലെത്തും

7.ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ലോഞ്ച് ചെയ്ത സ്റ്റാർട്ടപ്പ് പോളിസിയുടെ കീഴിൽ സ്റ്റാർട്ടപ്പുകൾക്ക് ഈടില്ലാത്ത വായ്പകളും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. സ്റ്റാർട്ട് അപ്പ് നയം നടപ്പാക്കാൻ ഡൽഹി കാബിനറ്റ് അംഗീകാരം നൽകി. സ്റ്റാർട്ടപ്പുകളെ സഹായിക്കാൻ സർക്കാർ ഏജൻസികളെ പട്ടികയിൽ ഉൾപ്പെടുത്തും. ഇത്തരത്തിലുള്ള മറ്റ് നയങ്ങളെ കുറിച്ച് പഠിച്ച ശേഷമാണ് സ്റ്റാർട്ടപ്പ് നയം രൂപീകരിച്ചത്. സ്‌കൂളുകളിലെ മികച്ച വിജയത്തിന് ശേഷം കോളേജ് തലങ്ങളിൽ സംരംഭകത്വ ക്ലാസുകളും 'ബിസിനസ് ബ്ലാസ്റ്റേഴ്‌സ്' പ്രോഗ്രാമും അവതരിപ്പിക്കുമെന്ന് കെജ്‌രിവാൾ പ്രഖ്യാപിച്ചു.

8. കേരളത്തിൽ കൂടുതൽ മഴയ്ക്ക് സാധ്യത തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ആണ്. നാളെ മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനോട് ചേർന്നുള്ള വടക്ക് -പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 95 മുതൽ 105 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 115 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: ഒരു ലക്ഷം സംരംഭങ്ങൾ എന്ന ലക്ഷ്യം തൊഴിലില്ലായ്മ തുടച്ചുനീക്കും: മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ

English Summary: Loans up to 31st March 2016 can be applied for relief
Published on: 09 May 2022, 11:36 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now