1. News

സംരംഭകത്വ വികസനത്തിന് കൈത്താങ്ങായി കെ.എഫ്.സി

കേരളത്തിലെ സംരംഭകർക്കും നൂതന പദ്ധതികൾ ആവിഷ്‌കരിക്കാൻ ആഗ്രഹിക്കുന്നവർക്കും മികച്ച വായ്പ നൽകുന്ന സർക്കാരിന്റെ അഭിമാനസ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപറേഷൻ (കെ.എഫ്.സി) ആവിഷ്‌കരിച്ച സംരംഭകത്വ വായ്പാ പദ്ധതി കേരളത്തിലെ സംരംഭകർക്ക് മികച്ച കൈത്താങ്ങായി മാറിയിരിക്കുകയാണ്. ഇതുവരെ 112 കോടി രൂപയുടെ വായ്പ നൽകി. 1954 സംരംഭങ്ങൾക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്.

Meera Sandeep
KFC helps in Entrepreneurial Development
KFC helps in Entrepreneurial Development

കേരളത്തിലെ സംരംഭകർക്കും നൂതന പദ്ധതികൾ ആവിഷ്‌കരിക്കാൻ ആഗ്രഹിക്കുന്നവർക്കും മികച്ച വായ്പ നൽകുന്ന സർക്കാരിന്റെ അഭിമാനസ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപറേഷൻ (കെ.എഫ്.സി)  ആവിഷ്‌കരിച്ച സംരംഭകത്വ വായ്പാ പദ്ധതി കേരളത്തിലെ സംരംഭകർക്ക് മികച്ച കൈത്താങ്ങായി മാറിയിരിക്കുകയാണ്. ഇതുവരെ 112 കോടി രൂപയുടെ വായ്പ നൽകി. 1954 സംരംഭങ്ങൾക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. അടുത്ത അഞ്ചു സാമ്പത്തിക വർഷക്കാലം ഓരോ വർഷവും 500 സംരംഭങ്ങൾക്ക് വായ്പ നൽകി അഞ്ചു വർഷംകൊണ്ട് 2500 സംരംഭങ്ങൾക്ക് വായ്പ ലഭ്യമാക്കുകയാണ് ലക്ഷ്യം.

കെ.എഫ്.സിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ മേഖലകളിൽ വലിയ മുന്നേറ്റമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ 2020 ജൂലൈയിലാണ് മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയെന്ന വായ്പാ പദ്ധതി കെ.എഫ്.സി  ആവിഷ്‌കരിച്ചത്. ഏഴു ശതമാനം പലിശ നിരക്കിൽ 50 ലക്ഷം രൂപ വരെ സംരംഭങ്ങൾക്ക് വായ്പ ലഭിക്കുന്ന വിധത്തിൽ ആവിഷ്‌ക്കരിച്ച പദ്ധതി പിന്നീട് ഒരു കോടി രൂപ വരെ വായ്പ അഞ്ചു ശതമാനം പലിശയ്ക്ക് നൽകുന്ന തരത്തിലേക്ക് പരിഷ്‌ക്കരിക്കുകയായിരുന്നു.

കെ.എഫ്.സി വിവിധ സ്റ്റാർട്ടപ്പ് കമ്പനികൾക്കായി 10 കോടി രൂപ ധന സഹായം നൽകും

സൂക്ഷ്മ ചെറുകിട ഇടത്തരം യൂണിറ്റുകൾ, കേരള സ്റ്റാർട്ട് അപ്പ് മിഷനിൽ രജിസ്റ്റർ ചെയ്ത 10 വർഷത്തിൽ കുറയാത്ത സ്റ്റാർട്ട് അപ്പുകൾ,  പ്രവാസികളുടെ സംരംഭങ്ങൾ, കൃഷി, കോഴി വളർത്തൽ, മത്സ്യകൃഷി തുടങ്ങിയ മേഖലകളിലുള്ള സംരംഭകർക്ക് പദ്ധതി പ്രകാരം വായ്പ ലഭിക്കും. ആവശ്യമായ രേഖകൾ സഹിതം www.kfc.org യിൽ ഓൺലൈനായി അപേക്ഷിക്കാം. വിശദാംശങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്. കെ.എഫ്.സിയുടെ ബ്രാഞ്ച് ഹെഡ് ചെയർപേഴ്‌സണും വ്യവസായ ബാങ്കിങ് വിദഗ്ധരും കെ.എഫ്.സിയുടെ നോഡൽ ഓഫിസറും അടങ്ങുന്ന കമ്മിറ്റിയാണ് തെരഞ്ഞെടുപ്പ് നടത്തുക.

50 വയസിൽ താഴെയായിരിക്കണം മുഖ്യ സംരംഭകന്റെ പ്രായം. പട്ടികജാതി പട്ടികവർഗ്ഗ സംരംഭകർക്കും വനിതാ സംരംഭകർക്കും പ്രവാസി സംരംഭകർക്കും പ്രായപരിധി 55 വയസാണ്. പുതിയ സംരംഭങ്ങൾക്ക് പുറമെ നിലവിലുള്ള സംരംഭങ്ങൾ ആധുനികവൽക്കരിക്കാനും വായ്പ അനുവദിക്കും. പദ്ധതി ചെലവിന്റെ 90 ശതമാനം വരെ വായ്പ ലഭിക്കും. അതേസമയം, പുതിയ പദ്ധതികൾക്ക് ഒരു കോടിക്ക് മുകളിലും വായ്പാ തുക അനുവദിക്കും. ഒരു കോടി രൂപ വരെ പ്രത്യേക പലിശ നിരക്കും അതിനു മുകളിലുള്ള തുകയ്ക്ക് കെ.എഫ്.സിയുടെ സാധാരണ പലിശ നിരക്കും ഈടാക്കും. 10 വർഷത്തിനുള്ളിൽ വായ്പ തിരിച്ചടച്ചാൽ മതി. ഇതിൽ അഞ്ചു വർഷം പലിശ സബ്സിഡിയുണ്ട്. സംരംഭകർക്ക് മാർഗ്ഗ നിർദ്ദേശങ്ങൾക്കും സഹായങ്ങൾക്കും 1800 890 1030 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം.

English Summary: KFC helps in entrepreneurial development

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds