Updated on: 14 August, 2021 1:00 PM IST
സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെ വായ്പ
സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഒ.ബി.സി വിഭാഗക്കാരായ വനിതകള്‍ക്ക് നാമമാത്ര/ചെറുകിട സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ പരമാവധി ഒരു ലക്ഷം വരെയുള്ള വായ്പാ പദ്ധതിയിലേക്ക് അപേക്ഷിക്കാം. 1,20,000 രൂപയില്‍ കവിയാത്ത കുടുംബ വാര്‍ഷിക വരുമാനമുള്ള 25 നും 55 നും മധ്യേ പ്രായമുള്ള വനിതകള്‍ക്കാണ് അവസരം. അഞ്ച് ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ അനുവദിക്കുന്ന വായ്പയുടെ തിരിച്ചടവ് കാലാവധി 36 മാസമാണ്.
പദ്ധതി പ്രകാരം പച്ചക്കറി-മത്സ്യകൃഷി, ആടുവളര്‍ത്തല്‍, പശു വളര്‍ത്തല്‍, കച്ചവടം, ഭക്ഷ്യസംസ്‌കരണം, കാറ്ററിങ്, പെട്ടിക്കട, തട്ടുകട, പപ്പട നിര്‍മ്മാണം, മെഴുകുതിരി നിര്‍മ്മാണം, നോട്ട്ബുക്ക് ബൈന്‍ഡിങ്, കരകൗശല നിര്‍മ്മാണം, ടൈലറിംഗ്, ബ്യൂട്ടിപാര്‍ലര്‍ തുടങ്ങി ചെറിയ മൂലധനത്തില്‍ തുടങ്ങാവുന്ന നാമമാത്ര/ ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കാം. നിലവില്‍ ബാങ്കുകള്‍/ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പ എടുക്കാതെ സ്വന്തം ഫണ്ടുപയോഗിച്ച് നാമമാത്ര സംരംഭങ്ങള്‍ നടത്തുന്നവര്‍ക്ക് അവ വികസിപ്പിക്കുന്നതിനായും തുക ഉപയോഗിക്കാം.

അര്‍ഹരായവര്‍ www.ksbcdc.com ല്‍ നിന്നും വായ്പ അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ജില്ലാ/ ഉപജില്ലാ ഓഫീസുകളില്‍ നല്‍കണം. അപേക്ഷാഫോറങ്ങളും ജാമ്യവ്യവസ്ഥകള്‍ സംബന്ധിച്ച വിവരങ്ങളും കോര്‍പ്പറേഷന്‍ ഓഫീസുകളില്‍ ലഭിക്കും.

State Backward Classes Development Corporation OBC women can apply for loan scheme up to a maximum of Rs. 1 lakh to start nominal / small self employment ventures.

സമയബന്ധിതമായി തവണ തുക തിരിച്ചടയ്ക്കുന്നവര്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പില്‍ നിന്നും ബാങ്ക് സബ്‌സിഡിയായി വായ്പാ തുകയുടെ 50 ശതമാനം (പരമാവധി 25,000) രൂപ അനുവദിക്കുമെന്ന് മാനേജിങ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 04922 296200.
English Summary: Loans up to Rs. 1 lakh for nominal small self-employment ventures
Published on: 14 August 2021, 12:59 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now