Updated on: 4 December, 2020 11:19 PM IST
Photo courtesy- facebook.com

കാര്‍ഷിക വികസന- കര്‍ഷക ക്ഷേമ വകുപ്പിന്റെ( Agriculture Department) ആഭിമുഖ്യത്തില്‍ കോഴിക്കോട് ദര്‍ശനം ഹരിത ഗ്രൂപ്പ് ലോക്ഡൗണ്‍ ജൈവ പച്ചക്കറി കൃഷി (Kozhicode Darsanam Haritha Group lock down organic vegetable harvest) വിളവെടുപ്പ് നടത്തി. കാളാണ്ടിതാഴം ദര്‍ശനം വായനശാലക്ക് (Kalandithazham Darsanam Library) സമീപം agriculture assistant director S.Sapna ഉദ്ഘാടനം ചെയ്തു. കൃഷി വകുപ്പിന്റെ സബ്സിഡിയോടെ കൂടിയാണ് 50 സെന്റ് സ്ഥലത്ത് പച്ചക്കറി കൃഷി നടത്തിയത്.

64 കിലോ പച്ചക്കറിയാണ് കൃഷിയില്‍ നിന്നും ലഭിച്ചത്. 21 കിലോ വെണ്ടയും ഏഴ് കിലോ ചീരയും 16 കിലോ പയറും ഒമ്പത് കിലോ വഴുതിനയും 11 കിലോ പച്ചമുളകും ലഭിച്ചു. വിളവെടുപ്പ് ഉദ്ഘാടന ദിനമായതിനാല്‍ സാമൂഹിക്യ അകലം പാലിച്ച് പങ്കെടുത്ത മുഴുവന്‍ കര്‍ഷകര്‍ക്കും സൗജന്യമായി വിതരണം ചെയ്തു. സമീപത്തുള്ള ഒരു ഏക്കര്‍ സ്ഥലത്ത് കിഴങ്ങുവിള തോട്ടത്തിനുള്ള ജോലികളും ആരംഭിച്ചിട്ടുണ്ട്.

ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിച്ചുകൊണ്ടാണ് കൃഷി നടത്തിയത്.ഗ്രാമിക, സെന്‍ട്രല്‍ വിരിപ്പില്‍, കനാല്‍ വ്യൂ എന്നീ റെസിഡന്‍സ് അസോസിയേഷന്റെ പരിധിയിലുള്ള 17 അംഗ കൃഷി ഗ്രൂപ്പുകളുടെ നേതൃത്വത്തിലാണ് കൃഷി ആരംഭിച്ചത്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് വിത്ത് വിതച്ചത്. വെണ്ട, ചീര, പയര്‍, വഴുതന തുടങ്ങിയ ഇനങ്ങളാണ് ഇവിടെ കൃഷി ചെയ്തത്.

Ward councillor P.K.Salini അധ്യക്ഷത വഹിച്ചു.M.M.Johnson,Vishnu namboodiri,Dr.K.G.Praveen,K.P.Jagannathan,M.Sudheer,k.Ramesan,P.T.Santhosh kumar,M.P.Rigil kumar,Benny Alexander തുടങ്ങിയവര്‍ പങ്കെടുത്തു. കൃഷിഭവന്‍ ഉദ്യോഗസ്ഥ K.T.Raheena റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ജൂണ്‍ ഒന്‍പത് മുതല്‍ ആരംഭിക്കും

English Summary: Lock down organic vegetables harvest -jaiva pachakkary vilaveduppu
Published on: 22 May 2020, 12:46 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now