സബ്സിഡിയോടെ കാർഷിക ഉപകരണങ്ങൾ അന്വേഷിച്ചു നടക്കുകയാണോ? സർക്കാർ സബ്സിഡിയോടു കൂടിയുള്ള കാർഷിക ഉപകാരങ്ങൾക്കായി ഇനി എവിടെയും അലയേണ്ട.കാർഷിക ഉപകരണങ്ങൾ സർക്കാർ സബ്സിഡിയോടെ കാംകോയിൽ നിന്ന് ലഭിക്കും. അതിനായി തൊട്ടടുത്തുള്ള കൃഷി ഭവനിൽ അപേക്ഷ നൽകുക. കാർഷിക ഉപകരണങ്ങൾ സബ്‌സിഡിയോടെ ആവശ്യമുണ്ട് എന്നറിയിക്കുക.(അപേക്ഷകൾ ഓൺലൈൻ ആയി നൽകാം )
ഓൺലൈനായി അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ
1. ആധാർ കാർഡ് – ഗുണഭോക്താവിനെ തിരിച്ചറിയാൻ.
2. സമീപകാല പാസ്‌പോർട്ട് സൈസ് ഫോട്ടോ
3. വിശദാംശങ്ങൾ അപ്‌ലോഡുചെയ്യുന്നതിന് ഭൂമി ചേർക്കുമ്പോൾ റൈറ്റിന്റെ റെക്കോർഡ് ഓഫ് ദി കൺട്രി (IMIS).
4. ഗുണഭോക്താവിന്റെ വിശദാംശങ്ങൾ നൽകിയിട്ടുള്ള ബാങ്ക് പാസ് ബുക്കിന്റെ ആദ്യ പേജിന്റെ പകർപ്പ്.
5. ഏതെങ്കിലും ഐഡി പ്രൂഫിന്റെ പകർപ്പ് (ആധാർ കാർഡ് / ഡ്രൈവർ ലൈസൻസ് / വോട്ടർ ഐഡി കാർഡ് / പാൻ കാർഡ് / പാസ്‌പോർട്ട്).Copy of any ID proof (Aadhaar Card / Driver License / Voter ID Card / PAN Card / Passport).
6. എസ്‌സി / എസ്ടി / ഒബിസിയുടെ കാര്യത്തിൽ ജാതി സർട്ടിഫിക്കറ്റിന്റെ പകർപ്പ്.
ഇനി ഈ അപേക്ഷയിന്മേൽ കൃഷി ഓഫീസർ ആണ് നടപടി എടുക്കേണ്ടത്. അപേക്ഷ പാസ്സാക്കി കഴിഞ്ഞാൽ തുക നിങ്ങൾക്ക് കൃഷി ഭവനിൽ അടയ്ക്കാൻ കഴിയും. പിന്നീട് കൃഷി ഭവനിൽ നിന്നാണ് സബ്സിഡിയോട് കൂടിയ യന്ത്രങ്ങൾ കിട്ടുന്ന സ്ഥാപനങ്ങളിൽ അറിയിച്ചു തുകയും അടച്ചു കഴിയുമ്പോൾ യന്ത്രങ്ങൾ അതാത് കൃഷി ഭവനിൽ ലഭിക്കും
നിങ്ങൾക്ക് നേരിട്ട് സർക്കാർ സബ്സിഡിയോടെയുള്ള യന്ത്രങ്ങൾ വാങ്ങാൻ കഴിയില്ല. കൃഷി ഭവൻ മുഖേനയാണ് കഴിയുക. കാംകോ ആണ് നിലവിൽ സർക്കാരിന്റെ ഏജൻസി. കാംകോയിൽ ഇപ്പോൾ പവർ ടില്ലർ, പവർ ടില്ലർ സൂപ്പർ, പവർ ടില്ലർ സൂപ്പർ സെൽഫ് സ്റ്റാർട്ട്,പവർ വീഡർ/ ഗാർഡൻ ടില്ലർ B 30, പവർ വീഡർ K 40 എന്നെ മെഷീനുകൾ 40 മുതൽ 80% വരെ സബ്സിഡിയോടെ ലഭിക്കുന്നുണ്ട്.
കൂടുതൽ അറിയാൻ വിളിക്കേണ്ട നമ്പർ:9847942528
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ഈ സബ്സിഡി സ്‌കീമിൽ ഇനിയും രജിസ്റ്റർ ചെയ്തില്ലേ?
#KAMCO#Agri Machine#farmer#Krishi#FTB