News

കൃഷി ഭവനിൽ കാത്തിരിക്കുന്ന, കർഷകർക്കായുള്ള സേവനങ്ങൾ അറിയാം.

നല്ലൊരു നാളെക്കായി,വിഷരഹിതമായ കൃഷി രീതികൾക്കായി, കൃഷി വികസനത്തിനും കർഷകക്ഷേമത്തിനു മായി ഗവണ്മെന്റ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന നിരവധി പദ്ധതികളെ ക്കുറിച്ച് നമ്മൾ കേൾക്കുന്നുണ്ട്.

എന്നാൽ ഈ വികസന പദ്ധതികൾ നടപ്പിലാക്കുന്നത് കൃഷി ഭവനുകൾ ആണെന്നും  എല്ലാവർക്കും അറിയാമെങ്കിലും അവ പൊതുജനങ്ങൾക്കു നൽകുന്ന സേവനങ്ങളെ കുറിചു എത്രമാത്രം അവബോധം ഇന്ന് നമുക്കിടയിലുണ്ട് എന്നത് സംശയകരം തന്നെയാണ്.

കർഷകക്ഷേമത്തിനുതകുന്ന പദ്ധതികൾ  ജനങ്ങളിലെത്തിക്കാനുള്ള   പരിശ്രമം നടത്തുന്ന കൃഷി ഭവനുകളുടെ സേവനങ്ങൾ എന്തൊക്കെ എന്നും അതിനായി എന്തെല്ലാം രേഖകൾ കൃഷിഭവനിൽ ഹാജരാക്കണമെന്നും പൊതുജനങ്ങൾക്കു എന്തെല്ലാം സേവനങ്ങൾ നൽകുന്നുണ്ടെന്നും ഒരു ഏകദേശ ധാരണ കിട്ടാനായി ഇത് തുടർന്ന് വായിക്കൂ

1 കാര്‍ഷികാവശ്യത്തിന് പമ്പ് സെറ്റ് സ്ഥാപിച്ച് വൈദ്യുതി കണക്ഷന് മുന്‍ഗണന ലഭിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റ്  ലഭിക്കാനായി കൃഷി ഓഫീസിൽ എത്തണം.

നിര്‍ദ്ദിഷ്ട ഫോറത്തില്‍ പമ്പ്‌സെറ്റ് സ്ഥാപിച്ച സ്ഥലത്തിന്റെ നികുതി അടച്ച രശീതിയും ഹാജരാക്കണം.

2 പമ്പ്‌സെറ്റിന് മണ്ണെണ്ണ പെര്‍മിറ്റ് ലഭിക്കുന്നതിനുള്ള ശുപാര്‍ശ കത്ത് നിര്‍ദ്ദിഷ്ട ഫോറത്തില്‍ രണ്ട് കോപ്പി, അപേക്ഷ, നികുതി രസീത്, മുന്‍ വര്‍ഷത്തെ പെര്‍മിറ്റ് എന്നിവ സഹിതം അപേക്ഷിക്കണം.

The letter of recommendation for obtaining kerosene permit for the pumpset should be submitted in the prescribed form along with two copies, application, tax receipt and previous year permit.

3 കൊപ്രസംഭരണ സര്‍ട്ടിഫിക്കറ്റ്

തെങ്ങ് കൃഷിയുടെ വിസ്തീര്‍ണ്ണം കണക്കാക്കുന്നതിന് ആവശ്യമായ രേഖ ഹാജരാക്കണം.

4 മണ്ണ് പരിശോധന 500ഗ്രാം മണ്ണ് ശാസ്ത്രീയമായി ശേഖരിച്ചുള്ള സാമ്പിള്‍ സഹിതം അപേക്ഷിക്കണം.

 Soil Testing 500 g of soil should be applied along with the scientifically collected sample.

5 പ്രകൃതിക്ഷോഭം മൂലം കൃഷിനാശം സംഭവിച്ചതിനുള്ള നഷ്ട പരിഹാരം ലഭിക്കുന്നതിനായി  2 കോപ്പി അപേക്ഷ നൽകണം.  റേഷന്‍ കാര്‍ഡും നികുതി അടച്ച രസീതും സഹിതം നഷ്ടം സംഭവിച്ച് പത്ത് ദിവസത്തിനകം അപേക്ഷിക്കണം.

നെല്‍കൃഷിക്ക് ചുരുങ്ങിയത് 10% എങ്കിലും നാശം സംഭവിച്ചിരിക്കണം.

6 വിവിധ കാര്‍ഷിക വിളകള്‍ക്കുള്ള ഇന്‍ഷൂറന്‍സ് പദ്ധതി നിര്‍ദ്ദിഷ്ട ഫോറത്തില്‍ അപേക്ഷിക്കണം. തെങ്ങ്, കമുങ്ങ്, കുരുമുളക്, കശുമാവ്, റബ്ബര്‍, വാഴ എന്നിവയുടെ ഫാറത്തിന്1 ന് 2രൂപ പ്രകാരം.

7 കാര്‍ഷികാവശ്യത്തിനുള്ള സൗജന്യ വൈദ്യുതിFree electricity for agriculture.

8 പച്ചക്കറി കൃഷി ഹരിതസംഘങ്ങള്‍ മുഖേന നടപ്പിലാക്കുന്ന പദ്ധതി

9 കൃഷി വകുപ്പ് മുഖേന മറ്റ് കാര്‍ഷിക വികസന പദ്ധതികളും പാടശേഖര വികസന സമിതികള്‍ എന്നിവയിലൂടെനല്‍കുന്ന സേവനങ്ങള്‍.

10 രാസവളം, കീടനാശിനി എന്നിവ സ്‌റ്റോക്ക് ചെയ്യുന്നതിനും ലൈസന്‍സ് നല്‍കലും പുതുക്കലും.

11 അത്യുല്പാദനശേഷിയുള്ള വിത്തുകളുടെയും നടീല്‍ വസ്തുക്കളുടെയും വിതരണം.

12 നെല്‍കൃഷിക്കുള്ള ഉല്‍പാദന ബോണസ്സ്.

13 കാര്‍ഷിക വിളകളുടെ രോഗബാധ പരിശോധന നിയന്ത്രണ മാര്‍ഗ്ഗങ്ങളുടെ ശുപാര്‍ശയും.

14 കാര്‍ഷിക പരിശീലന പരിപാടികള്‍

15  സഞ്ചരിക്കുന്ന മണ്ണ് പരിശോധന യൂണിറ്റിന്റെ സേവനം നിര്‍ദ്ദേശാനുസരണം ശേഖരിച്ച മണ്ണ് സാമ്പിളും കൃഷിയിടത്തിന്റെ വിവരങ്ങളും.

16 സസ്യസംരക്ഷണ ഉപകരണങ്ങള്‍ വാടകയ്ക്ക് നല്‍കല്‍ നിര്‍ദ്ദിഷ്ട ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കുക.

17 കര്‍ഷക രക്ഷ ഇന്‍ഷൂറന്‍സ് 18നും 70നും മദ്ധ്യേ പ്രായമുള്ളവരും സ്വന്തമായി 25 സെന്റ് കൃഷിഭൂമി ഉള്ളവരുമായ കര്‍ഷകര്‍.

Farmers Insurance between the ages of 18 to 70 and farmers owning 25 cents of farm land.

ഇത്രയും സേവനങ്ങൾ നിലവിൽ കൃഷിഭവനുകൾ നൽകി വരുന്നുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള കൃഷി ഭവനുമായ് നേരിട്ട് ബന്ധപ്പെടുക

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കേരളത്തിന്റെ പപ്പായ കൃഷി സാധ്യതകൾ


English Summary: Services for farmers who are waiting for Krishi Bhavan are known.

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine