Updated on: 4 December, 2020 11:18 PM IST
Chloroquine
കൊറോണയ്ക്ക് ക്ലോറോക്യുന്‍ പരിഹാരമല്ല
വ്യാജഡോക്ടറന്മാരും മുറിവൈദ്യന്മാരും മാത്രമല്ല ഭരണാധികാരികള്‍ പോലും മരുന്നുകള്‍ സംബ്ബന്ധിച്ച തെറ്റായ വിവരങ്ങള്‍ നല്‍കുന്ന കാലത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്. അതുമറ്റാരുമല്ല , അമേരിക്കന്‍ പ്രസിഡന്റ് സാക്ഷാല്‍ ഡൊണാള്‍ഡ് ട്രംമ്പ് തന്നെ. മലേറിയയ്ക്കും സന്ധിവാതത്തിനും(Rheumatoid Arthritis) നല്‍കുന്ന(Ant-malarial) ഹൈഡ്രോക്‌സി ക്ലോറോക്യുന്‍(Hydroxy chloroquine) കോവിഡ് 19 നെ നിയന്ത്രിക്കാന്‍ ഫലപ്രദമാണ് എന്ന നിലയിലായിരുന്നു ട്രമ്പിന്റെ പരാമര്‍ശം. ഇത് വിശ്വസിച്ച പലരുമുണ്ട്. അക്കൂട്ടത്തില്‍ ഉള്‍പ്പെട്ട അരിസോണയിലെ ദമ്പതികള്‍ ക്ലോറോക്യുന്‍ ഉപയോഗിച്ച് സ്വയം ചികിത്സ നടത്തുകയും ഭര്‍ത്താവ് മരണപ്പെടുകയും ഭാര്യ തീവ്രപരിചരണത്തിലാവുകയും ചെയ്തു.
Corona virus
ICMR പറഞ്ഞത്
ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗിയെ പരിചരിക്കുന്ന,എന്നാല്‍ പ്രകടമായ രോഗലക്ഷണങ്ങളില്ലാത്ത വീട്ടുകാര്‍ക്കും രോഗപ്രതിരോധത്തിനായി (Prophylaxix) ക്ലോറോക്യുന്‍ ഉപയോഗിക്കാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ICMR) അനുമതി നല്‍കിയിട്ടുണ്ടെങ്കിലും സാധാരണ രോഗികളോ രോഗത്തെ ഭയക്കുന്നവരോ ഇത് കഴിക്കാന്‍ പാടില്ല എന്നുതന്നെയാണ് വിദഗ്ധര്‍ പറയുന്നത്. ക്ലോറോക്യുന്‍ ഉപയോഗിക്കുന്നത് സംബ്ബന്ധിച്ച പരീക്ഷണങ്ങള്‍ വിവധ രാജ്യങ്ങളില്‍ നടക്കുന്നുണ്ട് എന്നു മാത്രമെ വിദഗ്ധര്‍ ഇപ്പോള്‍ പറയുന്നുള്ളു.
Anthony Fousi,Director,US National Institute of Allergy and Infectious Diseases
ഫ്രാന്‍സിലെ മരുന്നുപരീക്ഷണം
ഡോക്ടറുടെ കൃത്യമായ സൂപ്പര്‍വിഷനില്‍ അനുഭവജ്ഞാനത്തെ(empirical) അടിസ്ഥാനപ്പെടുത്തി മാത്രമാണ് അനിവാര്യമായ വ്യക്തികള്‍ക്ക് മരുന്നു നല്‍കുന്നതെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗ്ഗവ പറഞ്ഞു. അമേരിക്കയിലെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍(FDA) ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഏജന്‍സികളൊന്നുംതന്നെ രോഗപ്രതിരോധത്തിനോ കോവിഡ് ചികിത്സയ്‌ക്കോ ക്ലോറോക്യുന്‍ ഉപയോഗിക്കുന്നതിന് ശുപാര്‍ശ ചെയ്തിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഇത്തരത്തില്‍ ചെറിയൊരു പഠനമെങ്കിലും നടന്നിട്ടുള്ളത് ഫ്രാന്‍സിലാണ്. അവിടെ കോവിഡ് 19 ബാധിച്ച 26 രോഗികളില്‍ ക്ലോറോക്യുന്‍ പരീക്ഷണം നടന്നിട്ടുണ്ട്. ആറു ദിവസത്തെ തെറാപ്പിയിലൂടെ 13 രോഗികളില്‍ വൈറസിന്റെ അളവ് പകുതിയായി കുറഞ്ഞു എന്നാണ് റിപ്പോര്‍ട്ട്. International Journal of Antimicrobial Agents മാര്‍ച്ച് 17 ന് ഇത് റിപ്പോര്‍ട്ടു ചെയ്യുകയുണ്ടായി
Prof.Gagandeep Kang
ആന്റണി ഫൌസി പറയുന്നത്
നിലവിലുള്ള പരീക്ഷണഫലങ്ങള്‍ വച്ചുകൊണ്ട് ക്ലോറോക്യുനിനെ കോവിഡ് ചികിത്സയുമായി ബന്ധപ്പെടുത്തുന്നത് വെറും കെട്ടുകഥ മാത്രമാണെന്ന് യുഎസ് നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് അലര്‍ജി ആന്റ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് (US National Institute of Allergy and Infectious Diseases )ഡയറക്ടര്‍ ആന്റണി ഫൗസി (Anthony Fauci) അഭിപ്രായപ്പെട്ടു. ' കോവിഡിനെ പ്രതിരോധിക്കാന്‍ ക്ലോറോക്യുനിന് കഴിയും എന്നത് സംബ്ബന്ധിച്ച് യാതൊരു തെളിവും ഇപ്പോള്‍ നിലവിലില്ല. പരീക്ഷണങ്ങള്‍ നടക്കുന്നു എന്നത് സത്യമാണ്.നമ്മള്‍ അതിന്റെ ഫലം വരുംവരെ ക്ഷമയോടെ കാത്തിരിക്കുകയാണ് വേണ്ടത്.രോഗപ്രതിരോധത്തിനായുള്ള പരീക്ഷണമല്ല, ശരിക്കും രോഗത്തിനുള്ള മരുന്ന് എന്ന നിലയിലാണ് ഇത്തരത്തിലുള്ള ശ്രമം നടക്കുന്നത് എന്നു ഓര്‍ക്കേണ്ടതുണ്ട്', ഫരീദാബാദിലെ ട്രാന്‍സ്ലേഷണല്‍ ഹെല്‍ത്ത് സയന്‍സ് ആന്റ് ടെക്‌നോളജി ഇന്‍സ്റ്റിട്യൂട്ട് (THSTI) എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രൊഫസര്‍ ഗഗന്‍ദീപ് കാംഗ് പറയുന്നു.
English Summary: Malaria drug hydroxylchloroquine is not to prevent corona,says experts
Published on: 27 March 2020, 09:57 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now