Updated on: 13 January, 2021 12:17 PM IST
Fish Boat

മീൻപിടിത്ത യാനങ്ങൾക്ക് പ്രവർത്തന കാലാവധി നിശ്ചയിച്ച സംസ്ഥാന സർക്കാർ പുറത്തിറക്കിയ വിജ്ഞാപനം ഒട്ടേറെപ്പേരെ ദുഃഖത്തിലാഴ്ത്തി. ഈ വിജ്ഞാപന പ്രകാരം കേരളത്തിലെ പകുതിയോളം ബോട്ടുകൾ ഉപയോഗശൂന്യമാകും.

മരം കൊണ്ട് നിർമ്മിച്ച വിൽ ഹൗസ് ഉള്ള മീൻപിടുത്ത യാനത്തിന് 12 വർഷവും വീൽ ഹൗസ് ഇല്ലാത്തതിന് എട്ടു വർഷവും ആണ് ലഭിക്കുക. ഇരുമ്പുകൊണ്ട് നിർമ്മിച്ച ആണെങ്കിൽ 15 വർഷം മാത്രമേ പ്രവർത്തന കാലാവധി ലഭിക്കുകയുള്ളൂ.

Many people were saddened by the notification issued by the state government fixing the operating period for fishing vessels. According to this notification, about half of the boats in Kerala will be useless. A fishing boat with a wooden wheelhouse gets 12 years and a wheelhouse without one gets eight years. If it is made of iron, it has a lifespan of only 15 years.

ഫൈബറിൽ നിർമ്മിച്ച യാനങ്ങൾക്ക് വീൽ ഹൗസ് ഉള്ളതിന് 18 വർഷവും ഇല്ലാത്തവർക്ക് 12 വർഷമാണ് കാലാവധി. കേരള മെറൈൻ ഫിഷിങ് റഗുലേഷൻ അടിസ്ഥാനമാക്കി സംസ്ഥാന സർക്കാർ പുറത്തിറക്കിയ വിജ്ഞാപനം പ്രകാരം കാലാവധി പൂർത്തിയാക്കിയ യാനങ്ങൾ എൻജിൻ ഉൾപ്പെടെ പൂർണമായും ഒഴിവാക്കേണ്ടി വരും.

ഈ വിജ്ഞാപനം സാധാരണക്കാരായ മത്സ്യത്തൊഴിലാളികളെ ദുരന്തത്തിൽ ആഴ്ത്തുന്നു. കേരളത്തിൽ നാലായിരത്തോളം വരുന്ന ബോട്ടുകളിൽ പകുതിയോളം പൊളിക്കേണ്ടി വരും എന്നാണ് മത്സ്യതൊഴിലാളികളുടെ വിഭാഗം പറയുന്നത്.

മത്സ്യതൊഴിലാളികളുടെ സുരക്ഷയെ മുൻനിർത്തിയാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത് എന്നും, ഇത് ഘട്ടംഘട്ടമായി മാത്രമേ നടപ്പാക്കുകയുള്ളൂ എന്നും ഫിഷറീസ് ഡയറക്ടറേറ്റ് അറിയിച്ചു. പുതിയ യാനങ്ങൾ വാങ്ങുവാൻ മത്സ്യഫെഡ് പോലുള്ള സർക്കാർ സ്ഥാപനങ്ങൾ വഴി സബ്സിഡിയും മറ്റു ആനുകൂല്യങ്ങളും നൽകുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

English Summary: Many people were saddened by the notification issued by the state government fixing the operating period for fishing vessels
Published on: 13 January 2021, 08:17 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now