Updated on: 4 December, 2020 11:18 PM IST
Mbanda in protective suit - Courtesy-thesun.co.uk
ബാന്‍ഡ ഇപ്പോള്‍ കളിക്കളത്തിലല്ല, പോരാട്ടം കൊറോണയ്‌ക്കെതിരെയാണ്
റഗ്ബി ഇഷ്ടപ്പെടുന്നവരുടെ പ്രിയതാരമാണ് മാക്‌സിം ബാന്‍ഡ(Mbanda) .കഴിഞ്ഞ ശനിയാഴ്ച റോമില്‍ 60,000 പേരെ സാക്ഷിയാക്കി ഇംഗ്ലണ്ടിനെതിരെ ഇരുപത്തിഒന്നാമത് ഇറ്റാലിയന്‍ കപ്പിനായി മത്സരിക്കേണ്ടിയിരുന്നവന്‍. കോവിഡ് വ്യാപിച്ചതോടെ കളി ക്യാന്‍സല്‍ ചെയ്തു. ഇനി തന്റെ ലക്ഷ്യം കോവിഡിനോട് പോരാടുകയാണ് എന്ന് ബാന്‍ഡ നിശ്ചയിച്ചു. മെഡിക്കല്‍ രംഗത്ത് കാര്യമായൊന്നും ചെയ്യാനില്ലാത്ത തനിക്ക് എന്ത് ചെയ്യാന്‍ കഴിയും എന്ന് പര്‍മ ക്ലബ്ബിന്റെ സെബ്രെ റഗ്ബി കളിക്കുന്ന ബാന്‍ഡ ചിന്തിച്ചു. അപ്പോഴാണ് കൊറോണ അധികമായി ബാധിച്ച പര്‍മയിലെ എമിലിയ-റൊമാഗ്നയിലെ യെല്ലോ ക്രോസ് എന്ന സംഘടന ആംബുലന്‍സ് ഡ്രൈവറായി വോളന്റിയേഴ്‌സിനെ തേടുന്നു എന്നറിഞ്ഞത്.
Coutesy-ultimaterugby.com
ഡ്രൈവറും ഹെല്‍പ്പറും
മാസ്‌ക്കും സംരക്ഷണ കവചവുമൊന്നുമില്ലാതെ ബാന്‍ഡ അവിടേക്കെത്തി. മുതിര്‍ന്ന പൗരന്മാര്‍ക്ക് മരുന്നും ഭക്ഷണവും എത്തിക്കുന്ന വാനിന്റെ ഡ്രൈവറായി ചുമതലയേറ്റു. മാസ്‌ക്കുകളും ഭക്ഷണവും മരുന്നുകളും വിതരണം ചെയ്ത് വൈകിട്ട് തിരികെയെത്തുമ്പോള്‍ റഗ്ബിയിലെ ഫോര്‍വേര്‍ഡായ ഈ ഇരുപത്തിയാറുകാരന് കൊറോണ പോരാട്ടത്തിലെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിന്റെ സംതൃപ്തിയായിരുന്നു. രോഗികളെ ഒരാശുപത്രിയില്‍ നിന്നും മറ്റൊരിടത്തേക്ക് കൊണ്ടുപോകാന്‍ സ്‌ട്രെച്ചറിന്റെ ചുമതലക്കാരനായും വീല്‍ചെയറില്‍ കൊണ്ടുപോകുന്ന രോഗിക്ക് ഓക്‌സിജന്‍ സിലിണ്ടര്‍ പിടിച്ചു കൊടുത്തും ബാന്‍ഡ, ഡ്രൈവര്‍ എന്നതിന് പുറമെ ഉള്ള സേവനങ്ങളിലും വ്യാപൃതനായി.
Courtesy-wikipedia
പോരാട്ടത്തിന് അച്ഛനും മകനും കാമുകിയും
'എന്നെപോലുള്ള വോളണ്ടിയര്‍മാര്‍ ചെയ്യുന്ന സേവനം കണ്ടാല്‍ ആളുകള്‍ സൂപ്പര്‍മാര്‍ക്കറ്റിന് മുന്നില്‍ ക്യൂ നില്‍ക്കാന്‍ ഓടും മുന്നെ പലവട്ടം അത് വേണമൊ എന്നു ചിന്തിക്കും എന്നുറപ്പാണ്', ബാന്‍ഡ പറയുന്നു. ബാന്‍ഡയുടെ അച്ഛന്‍ മിലാനില്‍ സര്‍ജനാണ്. അവന്റെ കാമുകിയും വൈദ്യരംഗത്തുതന്നെ. അവരെല്ലാം സജീവമായി കൊറോണ പോരാട്ടത്തിലുണ്ട്. മരണം സംഹാരതാണ്ഡവമാടുന്ന കൊറോണ വാര്‍ഡുകളില്‍ ഒരു സൈക്കോളജിസ്റ്റിന്റെ റോളിലും ബാന്‍ഡ എത്തുന്നു. രോഗികള്‍ക്ക് സംസാരിക്കാന്‍ കഴിയുന്നില്ലെങ്കിലും അവരുടെ കണ്ണുകള്‍ നമ്മളോട് പറയുന്ന ഒരായിരം കാര്യങ്ങളുണ്ട്. അതാരുടെയും ഹൃദയമലിയിക്കുന്നതാണ്, ബാന്‍ഡ പറയുന്നു.
വീട്ടിലിരിക്കൂ, അല്ലെങ്കില്‍ വോളണ്ടിയറാകൂ
'തുടര്‍ച്ചയായി ഇതെട്ടാം ദിവസമാണ് ഞാന്‍ ജോലി ചെയ്യുന്നത്. ദിവസവും 12-13 മണിക്കൂര്‍ വിശ്രമിമില്ലാതെ പണിയെടുക്കുന്നു. പാവം രോഗികളുടെ കണ്ണിലെ ദൈന്യത കാണുമ്പോള്‍ എന്റെ ക്ഷീണമൊക്കെ എവിടെയോ ഓടി ഒളിക്കുന്നു, ഞാന്‍ കൂടുതല്‍ കരുത്തോടെ കര്‍മ്മനിരതനാകുന്നു.' കളിക്കളത്തില്‍ എതിരാളികള്‍ക്ക് പേടിസ്വപ്‌നമായ ബാന്‍ഡ കൊറോണയ്‌ക്കെതിരായ പോരാട്ടത്തിലും തനിക്കാവുന്നത് ചെയ്യുകയാണ്. ആരോഗ്യമുള്ളിടത്തോളം ഞാനിത് തുടരും. ഏത് അടിയന്തിരഘട്ടത്തിലും ബാന്‍ഡ തയ്യാറാണ്, ഏത് രോഗിയെയും സഹായിക്കാന്‍. ബാന്‍ഡയ്ക്കും ഒന്നേ പറയാനുള്ളു. 'നിങ്ങള്‍ വീട്ടിലിരിക്കൂ, രോഗത്തെ പ്രതിരോധിക്കൂ,അതല്ലെങ്കില്‍ എന്നേപോലൊരു വാളണ്ടിയറാകൂ, കൊറോണയ്‌ക്കെതിരെ പോരാടൂ.'
English Summary: Maxime Mbanda hero of Italy who volunteers against corona virus attack in Parma
Published on: 25 March 2020, 10:59 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now