ആലപ്പുഴ: റബ്ബര്‍തോട്ടങ്ങളില്‍നിന്ന് അധികവരുമാനം നേടുന്നതിന് ഔഷധസസ്യങ്ങള്‍ ഇടവിളയായി കൃഷി ചെയ്യുന്നതിനെക്കുറിച്ചും അവയുടെ വിപണനസാധ്യതകളെക്കുറിച്ചും അറിയാന്‍ റബ്ബര്‍ബോര്‍ഡ് കോള്‍സെന്‍ററില്‍ വിളിക്കാം. പ്രമുഖ ആയുര്‍വേദ മരുന്നുനിര്‍മാണക്കമ്പനിയായ 'നാഗാര്‍ജുന ആയുര്‍വേദ'-യിലെ ഔഷധക്കൃഷി വിഭാഗം മാനേജര്‍ ഡോ. ബേബി ജോസഫ് 2020 ജൂലൈ 29 ബുധനാഴ്ച രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ കര്‍ഷകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയും. Leading pharmaceutical company 'Nagarjuna Ayurveda' Manager, Department of Medicinal Agriculture, India. Baby Joseph 2020 Wednesday 29th July from 10am to 1pm The questions of the farmers will be answered.കോള്‍ സെന്റര്‍ നമ്പര്‍ 0481 257 66 22.
റബ്ബര്‍ബോര്‍ഡ് കോള്‍സെന്‍ററിന്‍റെ പ്രവര്‍ത്തനസമയം തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെയാണ്. റബ്ബര്‍ബോര്‍ഡിന്‍റെ വിവിധ പദ്ധതികളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ഇവിടെനിന്നു ലഭിക്കും.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: തേനീച്ചവളര്‍ത്തലില്‍ ഓണ്‍ലൈന്‍ പരിശീലനം