1. News

MFOI 2023: എല്ലാവരും ജൈവകൃഷിയിലേക്ക് ഇറങ്ങണം: ഗുജറാത്ത് ഗവർണർ

രാജ്യത്തുടനീളമുള്ള കർഷകർക്ക് ഇത്രയധികം ആദരവ് നൽകിയതിന് എംസി ഡൊമിനിക്കിനേയും ഷൈനി ഡൊമിനിക്കനേയും അഭിനന്ദിക്കുന്നതിനും അദ്ദേഹം മറന്നില്ല. 12 ഭാഷകളിലൂടെ കൃഷി ജാഗരൺ മാഗസിൻ കർഷകരെ സഹായിക്കുന്നു എന്ന് മനസ്സിലാക്കി എന്ന് അദ്ദേഹം പറഞ്ഞു.

Saranya Sasidharan
MFOI 2023: Everyone should go organic farming: Gujarat Governor
MFOI 2023: Everyone should go organic farming: Gujarat Governor

മില്യണയർ ഫാർമർ ഓഫ് ഇന്ത്യ അവാർഡ്സിൽ മുഖ്യാതിഥിയായ ഗുജറാത്ത് ഗവർണർ ആചാര്യ ദേവവ്രത് കർഷകരെ അഭിസംബോധന ചെയ്തത് രാജാക്കൻമാരുടെ രാജാവ് എന്നാണ്, കർഷകരോട് തൻ്റെ വേദിക്കരിൽ ഇരിക്കുന്നതിനും ക്ഷണിച്ചു. രാജ്യത്തുടനീളമുള്ള കർഷകർക്ക് ഇത്രയധികം ആദരവ് നൽകിയതിന് എംസി ഡൊമിനിക്കിനേയും ഷൈനി ഡൊമിനിക്കനേയും അഭിനന്ദിക്കുന്നതിനും അദ്ദേഹം മറന്നില്ല. 12 ഭാഷകളിലൂടെ കൃഷി ജാഗരൺ മാഗസിൻ കർഷകരെ സഹായിക്കുന്നു എന്ന് മനസ്സിലാക്കി എന്ന് അദ്ദേഹം പറഞ്ഞു.

കർഷകർ നേരിടുന്ന പ്രശ്നങ്ങൾ

ആഗോളതാപനം ഏറ്റവും കൂടുതൽ ബാധിക്കുന്നത് കർഷകനെയാണെന്നും ലോകത്ത് 60 ശതമാനം കാർബൺ ഡൈ ഓക്സൈഡ് പ്രത്യാഘാതങ്ങൾ പ്രകടമായിരിക്കേ മീഥേൻ 20 ശതമാനം കൂടുതൽ അപകടകരമാണ് എന്നും അദ്ദേഹം പറഞ്ഞു.

കർഷകർക്കുള്ള പരിഹാരം

തുടർച്ചയായി 3 വർഷം ജൈവകൃഷിയിലൂടെ ലാഭകരമായ ഫലം ലഭിച്ചു എന്ന് അദ്ദേഹം വ്യക്തമാക്കി. കൃഷി ശാസ്ത്രജ്ഞനായ ഹരി ഓമുമായി അദ്ദേഹം കൂടിയാലോചിച്ചു, നല്ല വിളവ് ഉണ്ടാക്കാൻ വയലിൽ ചാണകം ഉപയോഗിക്കാൻ ആവശ്യപ്പെട്ടു. "ഒരു ഏക്കർ സ്ഥലത്തിന് 60 കിലോ നൈട്രജൻ വേണ്ടിവരുമ്പോൾ 1 ടൺ ചാണകത്തിൽ നിന്ന് 2 കിലോ നൈട്രജൻ ഉത്പാദിപ്പിക്കപ്പെടുന്നു, അതിനാൽ ഒരു ഏക്കറിന് 30 ക്വിന്റൽ ചാണകം ആവശ്യമാണ്," അദ്ദേഹം വ്യക്തമാക്കി.

പശുവിൻ്റെ ചാണകം നൈട്രജൻ ഉത്പ്പാദിപ്പിക്കുക മാത്രമല്ല ആഗോളതാപനം വർധിപ്പിക്കുന്നതിന് കാരണമായ ധാരാളം മീഥേൻ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

“കൃഷിയിടങ്ങൾക്ക് ജൈവ കീടനാശിനികളോ വളങ്ങളോ ആവശ്യമില്ല, മറിച്ച് നല്ല അളവിൽ മണ്ണിരകൾ ആവശ്യമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary: MFOI 2023: Everyone should go organic farming: Gujarat Governor

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds