Updated on: 7 March, 2024 6:27 PM IST
MFOI, VVIF Kisan Bharat Yatra in West and Central Regions: STIHL as partner

പശ്ചിമ, മധ്യ മേഖലകളിലെ MFOI, VVIF കിസാൻ ഭാരത് യാത്രയിൽ പാർട്ണറായി STIHL. കോടീശ്വരരായ കർഷകരെ ബന്ധിപ്പിക്കുന്നതിനും കാർഷിക സമൂഹത്തിൽ അഭിമാനവും പ്രചോദനവും വളർത്തുന്നതിനും വേണ്ടിയാണ് ഈ യാത്ര ലക്ഷ്യം വയ്ക്കുന്നത്. 25 സംസ്ഥാനങ്ങളിലായി 4520 സ്ഥലങ്ങളിൽ VVIF കിസാൻ ഭാരത് യാത്ര ആരംഭിച്ച് കഴിഞ്ഞു.

കർഷകരുടെ പ്രശ്നങ്ങളും വിജയങ്ങളും തുറന്ന് കാണിക്കുന്ന മുൻനിരയിലുള്ള കൃഷി ജാഗരൺ 2023 ലാണ് മില്യണയർ ഫാർമേഴ്സ് ഓഫ് ഇന്ത്യ അവാർഡ് - Millionaire Faremer of India Award (MFOI) ആരംഭിച്ചത്. ഈ സംരംഭം കർഷകരുടെ വിജയഗാഥകൾ ആഘോഷിക്കുന്നതിനും, അവരുടെ സംഭാവനകളും, ആധുനിക സാങ്കേതിക വിദ്യകളുടെ അവലംബം എന്നിവയും എടുത്ത് കാട്ടുന്നു. കൃഷി ജാഗരണിൻ്റെ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ എംസി ഡൊമിനിക് MFOI യിലൂടെ ഇന്ത്യൻ കർഷകരെ ആദരിക്കുന്നതിന് വേണ്ടി പരിശ്രമിക്കുന്നു.

ഡിസംബറിൽ നടക്കുന്ന MFOI 2024 പരിപാടിയിൽ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ പങ്കെടുക്കും, അർഹരായവർക്ക് അവാർഡുകൾ സമ്മാനിക്കുകയും ചെയ്യും. താൽപ്പര്യമുള്ളവർ ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യാവുന്നതാണ്. നിങ്ങളുടെ പങ്കാളിത്തം MFOI '24-നൊപ്പം ഇന്ത്യയുടെ കാർഷിക വ്യവസായത്തെ ചരിത്രപരമായ നേട്ടങ്ങളിലേക്ക് നയിക്കും.

എന്താണ് MFOI അവാർഡ്

ഇത് കർഷകരുടെ നേട്ടങ്ങളെ ആദരിക്കുകയും വിജ്ഞാന വിനിമയത്തിനും നെറ്റ്‌വർക്കിംഗിനുമുള്ള ഒരു വേദിയായി വർത്തിക്കുകയും ചെയ്യുന്നു. കാർഷിക ശാസ്ത്രജ്ഞർ, നയരൂപകർത്താക്കൾ, വ്യവസായ പ്രമുഖർ എന്നിവർക്ക് ഒത്തുചേരാനും സ്ഥിതിവിവരക്കണക്കുകൾ പങ്കിടാനും വെല്ലുവിളികൾ ചർച്ച ചെയ്യാനും ഇന്ത്യയുടെ കാർഷിക മേഖലയെ സുസ്ഥിരമായ വളർച്ചയുടെ ഭാവിയിലേക്ക് നയിക്കാൻ കഴിയുന്ന അവസരങ്ങൾ പര്യവേക്ഷണം ചെയ്യാനും സംവദിക്കാനുമുള്ള അവസരം.

English Summary: MFOI, VVIF Kisan Bharat Yatra in West and Central Regions: STIHL as partner
Published on: 07 March 2024, 02:25 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now