1. News

MFOI VVIF കിസാൻ ഭാരത് യാത്ര: ഡോ. അശോക് കുമാർ സിംഗ് ഉദ്ഘാടനം ചെയ്തു

ഫ്ലാഗ് ഓഫ് ചടങ്ങ് ആർഎൽബി സെൻട്രൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലറും ന്യൂഡൽഹിയിലെ ഐസിഎആർ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറലുമായ (അഗ്രികൾച്ചറൽ എക്സ്റ്റൻഷൻ) ഡോ. അശോക് കുമാർ സിംഗ് ഉദ്ഘാടനം ചെയ്തു

Saranya Sasidharan
MFOI VVIF Kisan Bharat Yatra: Dr. Ashok Kumar Singh inaugurated
MFOI VVIF Kisan Bharat Yatra: Dr. Ashok Kumar Singh inaugurated

ജെയിൻ ഇറിഗേഷൻ സിസ്റ്റം ലിമിറ്റഡ് 'MFOI VVIF കിസാൻ ഭാരത് യാത്ര' ഇന്ത്യയിലൂടെ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് ഝാൻസിയിലെ റാണി ലക്ഷ്മി ബായി സെൻട്രൽ അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിൽ മധ്യ- പടിഞ്ഞാറൻ മേഖലകളിലേക്കുള്ള ഫ്ലാഗ് ഓഫ് ചടങ്ങ് ഡോ. അശോക് കുമാർ സിംഗ് ഉദ്ഘാടനം ചെയ്തു.

ഡിപ്പാർട്ട്‌മെൻ്റ് ഓഫ് അഗ്രികൾച്ചറൽ റിസർച്ച് ആൻഡ് എഡ്യൂക്കേഷന് (DARE) കീഴിലുള്ള ഈ സ്ഥാപനം, കാർഷിക വിദ്യാഭ്യാസം, ഗവേഷണം, വിപുലീകരണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്ഥാപനമാണ്. ഫ്ലാഗ് ഓഫ് ചടങ്ങ് ആർഎൽബി സെൻട്രൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലറും ന്യൂഡൽഹിയിലെ ഐസിഎആർ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറലുമായ (അഗ്രികൾച്ചറൽ എക്സ്റ്റൻഷൻ) ഡോ. അശോക് കുമാർ സിംഗ് ഉദ്ഘാടനെ ചെയ്തു. കൃഷി ജാഗരൺ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ എംസി ഡൊമിനിക് മാനേജിംഗ് ഡയറക്ടർ ഷൈനി ഡൊമിനിക് എന്നിവരും അദ്ദേഹത്തിനോടൊപ്പം ചേർന്നു.

പടിഞ്ഞാറൻ, മധ്യ സംസ്ഥാനങ്ങളായ മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലാണ് 'MFOI VVIF കിസാൻ ഭാരത് യാത്ര ലക്ഷ്യം വെക്കുന്നത്. കർഷകരേയും അതിനോടൊപ്പം അഭിനന്ദിക്കുന്നു.

'MFOI VVIF കിസാൻ ഭാരത് യാത്ര' ഉദ്ഘാടനം ചെയ്യുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഭൂപ്രദേശത്തുടനീളമുള്ള എല്ലാ കർഷകരിലേക്കും എത്തിച്ചേരാൻ ഞങ്ങൾ ലക്ഷ്യമിടുന്നു, അവരുടെ കഠിനാധ്വാനത്തെ അംഗീകരിക്കുകയും രാജ്യത്തുടനീളം ഭക്ഷ്യസുരക്ഷ കെട്ടിപ്പടുക്കാൻ സഹായിക്കുന്നതിനുള്ള അവരുടെ ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്യുന്നവെന്ന് എംസി ഡൊമിനിക് വ്യക്തമാക്കി.

കോടീശ്വരനായ കർഷകൻ, പുരോഗമന കർഷകൻ എന്നിങ്ങനെ രണ്ട് വിഭാഗങ്ങൾക്കായി ജെയിൻ ഇറിഗേഷനിൽ നിന്നുള്ള പ്രദർശനവും സർട്ടിഫിക്കറ്റ് വിതരണവും ഇവിടെ നടത്തി. ചടങ്ങിൽ ഒട്ടേറെ പ്രമുഖ വ്യക്തികൾ പങ്കെടുത്തു.

English Summary: MFOI VVIF Kisan Bharat Yatra: Dr. Ashok Kumar Singh inaugurated

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds