1. News

പാൽ ക്ഷാമം റിപ്പോർട്ട് ചെയ്തിട്ടില്ല; ജൂൺ മാസത്തിൽ പാൽ സംഭരണത്തിൽ 5.6 % വർധനവ് : പർഷോത്തം രൂപാല

രാജ്യത്ത് ജൂൺ മാസത്തിൽ പാൽ സംഭരണം 5.6 ശതമാനം വർധിച്ചതായി കേന്ദ്ര സർക്കാർ ചൊവ്വാഴ്ച അറിയിച്ചു. രാജ്യത്ത് പാലിന്റെയും പാലുൽപ്പന്നങ്ങളുടെയും ദൗർലഭ്യത്തെക്കുറിച്ച് വകുപ്പിന് റിപ്പോർട്ട് ലഭിച്ചിട്ടില്ല.

Raveena M Prakash
Milk shortage not reported in the country says Parshottam Rupala
Milk shortage not reported in the country says Parshottam Rupala

രാജ്യത്ത് പാലിന്റെയും പാലുൽപ്പന്നങ്ങളുടെയും ദൗർലഭ്യത്തെക്കുറിച്ച് വകുപ്പിന് റിപ്പോർട്ട് ലഭിച്ചിട്ടില്ല, എന്നും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2023 ജൂൺ മാസത്തിൽ പാൽ സംഭരണം 5.6 ശതമാനം വർധിച്ചതായി ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര മന്ത്രി പർഷോത്തം രൂപാല ലോക്സഭയിൽ രേഖാമൂലം അറിയിച്ചു.

കേന്ദ്ര ഡിപ്പാർട്ട്മെന്റ് ഇടയ്ക്കിടെ രാജ്യത്തെ പാൽ സ്ഥിതി അവലോകനം ചെയ്യുന്നുണ്ട് എന്ന്, അദ്ദേഹം പറഞ്ഞു. പ്രധാന ക്ഷീര സഹകരണ സംഘങ്ങളിൽ നിന്ന് ലഭിച്ച ഇൻപുട്ടുകളുടെ അടിസ്ഥാനത്തിൽ, 2023 മെയ് മുതൽ 2023 ജൂൺ വരെ സ്കിംഡ് പാൽപ്പൊടി സ്റ്റോക്ക് 1,16,002 ടണ്ണിൽ നിന്ന് 1,30,000 ടണ്ണായി വർദ്ധിച്ചുവെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. കേന്ദ്ര മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് രാജ്യത്ത് പാലിന്റെ സംഭരണ-വിൽപ്പന വില നിയന്ത്രിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തെ സഹകരണ-സ്വകാര്യ ഡയറികൾ അവയുടെ ഉൽപ്പാദനച്ചെലവും വിപണിയും അടിസ്ഥാനമാക്കിയാണ് പാലിന്റെ വില നിശ്ചയിക്കുന്നത്. കാലിത്തീറ്റയുടെ മൊത്തവില സൂചിക 2023 ജനുവരിയിൽ 248 ആയിരുന്നു, 2023 ഏപ്രിലിൽ 237.4 ആയിരുന്നു, 2023 ജൂണിൽ 222.70 ആയി കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. 2021-22 വർഷ കാലയളവിൽ, അഖിലേന്ത്യാ പാൽ ഉൽപ്പാദനം 221.06 ദശലക്ഷം മെട്രിക് ടൺ ആയിരുന്നു. ക്ഷീര സഹകരണ സംഘങ്ങളുടെ സംയോജിത പാൽ സംസ്കരണ ശേഷി പ്രതിദിനം 989.43 ലക്ഷം ലിറ്ററാണ് എന്നും ഡാറ്റകൾ വ്യക്തമാക്കി.

ബന്ധപ്പെട്ട വാർത്തകൾ: ഡൽഹിയിൽ കനത്ത മഴ: യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥ കേന്ദ്രം

Pic Courtesy: Pexels.com

English Summary: Milk shortage not reported in the country says Parshottam Rupala

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds