രാജ്യത്ത് ആദ്യമായി കേരളത്തിൽ നടപ്പാക്കുന്ന കർഷകക്ഷേമനിധിയിൽ അംഗങ്ങളാകുന്നവർക്കുള്ള അടിസ്ഥാന പെൻഷൻ 5000 രൂപയായി നിശ്ചയിച്ചു.
കർഷകർ ബോർഡിലേക്ക് ഒടുക്കിയ അംശദായത്തിൻറെയും അടച്ച കാലയളവിൻറയും അടിസ്ഥാനത്തിലാകും പെൻഷൻ തുക തീരുമാനിക്കുക. കുറഞ്ഞത് അഞ്ചു വർഷമെങ്കിലും കുടിശ്ശികയില്ലാതെ തുടർച്ചയായി വിഹിതം അടച്ചവർക്ക് മാത്രമേ പെൻഷന് അർഹതയുണ്ടാവൂ.
അംഗങ്ങൾ പ്രതിമാസം കുറഞ്ഞത് നൂറ് രൂപ വീതം ക്ഷേമനിധിയിലേക്ക് അടയ്ക്കണം. ഉയർന്ന ക്ഷേമനിധിവിഹിതം തിരഞ്ഞെടുക്കാനുമാവും. അംഗം അടയ്ക്കുന്നതിന് ആനുപാതികമായ തുക സർക്കാർ വിഹിതമായി നൽകും. ഇത് പരമാവധി 250 രൂപ വരെ ആയിരിക്കും.
അഞ്ച് സെൻറ് മുതൽ 16 ഏക്കർ വരെ വിസ്തൃതിയുള്ള ഇടത്ത് മൂന്നു വർഷത്തിൽ കുറയാതെ കൃഷിയോ കാർഷിക അനുബന്ധ പ്രവർത്തനങ്ങളോ മുഖ്യ ഉപജീവനമാർഗമായി സ്വീകരിച്ചിട്ടുള്ളയാൾ കർഷകൻ എന്ന നിർവചനത്തിൽ ഉൾപ്പെടും. വാർഷിക വരുമാനം അഞ്ചു ലക്ഷം രൂപയിൽ കവിയരുത്. 18 വയസ്സ് പൂർത്തിയായാൽ ക്ഷേമനിധിയിൽ അംഗമാകാം.
66 വയസ്സ് പൂർത്തിയായവർക്ക് ചില നിബന്ധനകൾക്ക് വിധേയമായി 65 വയസ്സ് വരെ അംഗമാകാൻ അർഹതയുണ്ടാകും.