1. News

സംസ്ഥാന സർക്കാരിന്റ കർഷക പുരസ്കാരം- 2020 നേടിയവർ

സംസ്ഥാന സർക്കാരിന്റെ സിബി കല്ലിങ്കൽ സ്മാരക കർഷകോത്തമ പുരസ്കാരം തളിപ്പറമ്പ് തളിപ്പറമ്പ് താബോർ പരുവിലാങ്കൽ പി ബി അനീഷിന്. രണ്ടു ലക്ഷം രൂപയും സ്വർണ്ണ മെഡലും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. മികച്ച ഗ്രൂപ്പ് ഫാമിങ് സമിതിക്കുള്ള മിത്രാനികേതൻ കെ വിശ്വനാഥൻ സ്മാരക നെൽക്കതിർ പുരസ്കാരം കുട്ടനാട് കൈനടി 24000 കായൽ പാടശേഖര സമിതിക്കും ലഭിച്ചു. 5 ലക്ഷവും ഫലകവും അടങ്ങിയതാണ് പുരസ്കാരമെന്ന് മന്ത്രി വി എസ് സുനിൽ കുമാർ അറിയിച്ചു.

K B Bainda
സ്വകാര്യ സ്ഥാപനം :- KK കുമാരൻ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി കഞ്ഞിക്കുഴി ആലപ്പുഴ
സ്വകാര്യ സ്ഥാപനം :- KK കുമാരൻ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി കഞ്ഞിക്കുഴി ആലപ്പുഴ

സംസ്ഥാന സർക്കാരിന്റെ സിബി കല്ലിങ്കൽ സ്മാരക കർഷകോത്തമ പുരസ്കാരം തളിപ്പറമ്പ് തളിപ്പറമ്പ് താബോർ പരുവിലാങ്കൽ പി ബി അനീഷിന്. രണ്ടു ലക്ഷം രൂപയും സ്വർണ്ണ മെഡലും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. മികച്ച ഗ്രൂപ്പ് ഫാമിങ് സമിതിക്കുള്ള മിത്രാനികേതൻ കെ വിശ്വനാഥൻ സ്മാരക നെൽക്കതിർ പുരസ്കാരം കുട്ടനാട് കൈനടി 24000 കായൽ പാടശേഖര സമിതിക്കും ലഭിച്ചു. 5 ലക്ഷവും ഫലകവും അടങ്ങിയതാണ് പുരസ്കാരമെന്ന് മന്ത്രി വി എസ് സുനിൽ കുമാർ അറിയിച്ചു.

ഫെബ്രുവരി 10 മുതൽ തൃശ്ശൂരിൽ നടക്കുന്ന അന്താരാഷ്ട്ര കാർഷിക ശില്പശാലയുടെ അവസാന ദിവസമായ 14-ന് പുരസ്കാരങ്ങൾ വിതരണംചെയ്യും. യുവ കർഷകയ്ക്കുള്ള പുരസ്കാരം കാസർഗോഡ് ബേഡഡുക്ക കൊളത്തൂർ നിടുവോട്ട് ഹൗസിൽ എം ശ്രീവിദ്യക്കും മലപ്പുറം അങ്ങാടിപ്പുറം കരിഞ്ചാപ്പാടി പാറത്തോട്ടി ഹൗസിൽ പി സൈഫുള്ളയ്ക്കും ലഭിച്ചു. ഒരു ലക്ഷം രൂപയും സ്വർണ്ണ മെഡലും ഫലകവും അടങ്ങിയതാണ് പുരസ്കാരം.

തെങ്ങുകർഷകനുള്ള രണ്ടു ലക്ഷത്തിന്റെ കേരകേസരി പുരസ്കാരം പാലക്കാട് മീനാക്ഷിപുരം വടകാടുകളം ശിവഗണേഷിനു ലഭിച്ചു. സ്വർണ്ണ മെഡലും ഫ്ളകവും അടങ്ങിയതാണ് പുരസ്കാരം.

തിരുവല്ല ഇരവിപേരൂർ ആശ്വാസഭാവാൻ ഗില്ഗാലിൽ ജേക്കബ് തോമസിനാണ് പച്ചക്കറികർഷകനുള്ള ഹരിതമിത്ര പുരസ്കാരം. ഒരു ലക്ഷം രൂപയും സ്വർണ്ണ മെഡലും ഫലകവും അടങ്ങിയതാണ് പുരസ്കാരം. പുഷ്പ കർഷകയ്ക്കുള്ള ഒരു ലക്ഷമ രൂപയും ഫലകവും സ്വർണ്ണമെഡലും അടങ്ങിയ ഉദ്യാന ശ്രേഷ്ഠ പുരസ്‌കാരം കൊല്ലം ഉമയനെല്ലൂർ കുന്നുവിള ഷിയാസ് മൻസിലിൽ എസ് ഷീജയ്ക്കു ലഭിച്ചു.

പട്ടിക ജാതി പട്ടിക വർഗ കർഷകനുള്ളഒരു ലക്ഷവും സ്വർണ്ണ മെഡലും ഫലകവുമടങ്ങിയ കർഷകജ്യോതി പുരസ്‌കാരത്തിന് കൊല്ലം നല്ലില പഴവൂർ കോണത്ത് എ അനിൽകുമാറിനെ തെരഞ്ഞെടുത്തു. തൃശൂർ ഒല്ലൂക്കര പാണഞ്ചേരി പട്ടിക്കാട് കല്ലിങ്കൽ വീട്ടിൽ സ്വപ്നയ്ക്ക് മികച്ച കർഷക വനിതയ്ക്കുള്ള കർഷക തിലകം പുരസ്കാരം ലഭിച്ചു. 50000 രൂപയും സ്വർണ്ണ മെഡലും ഫലവുമടങ്ങിയതാണ് പുരസ്കാരം. കാസർഗോഡ് ചെറുവത്തൂർ തുരുത്തി കാടങ്കോട് ആതിര ഹൗസിൽ എം മനോഹരനാണ് മികച്ച കർഷക തൊഴിലാളി. 50000 രൂപയും സ്വർണ്ണമെഡലും അടങ്ങിയ ശ്രമം ശക്തി പുരസ്കാരമാണ് ലഭിക്കുക.

മറ്റു പുരസ്കാരങ്ങൾ.

കൃഷി ശാസ്ത്രജ്ഞൻ .:-ഡോ . വി എസ്. സന്തോഷ് മിത്ര (സി ടി സി ഐ ആർ ശ്രീകാര്യം)
ക്ഷോണി സംരക്ഷണം. :- ജോർജ്ജ് എം മാത്യു (മണലിൽ
ഹൌസ് തേർത്തലി ആലക്കോട് കണ്ണൂർ)
സർക്കാർ ഫാ൦ :- സ്റ്റേറ്റ് സീഡ് ഫാ൦ ആലുവ
സ്വകാര്യ ഫാ൦ :- കട്ടപ്പന സർവീസ് സഹകരണ ബാങ്ക്
ഫാ൦ ഓഫീസർ :- ലിസി മോൾ ജെ വടക്കട്ട് ( സ്റ്റേറ്റ് സീഡ് ഫാ൦ ആലുവ)
ജൈവ കൃഷി ആദിവാസി ഊര് :-
ഒന്നാം സ്ഥാനം മലക്കപ്പാറ അരെക്കാപ്പ് ആദിവാസി ഊര്
രണ്ടാം സ്ഥാനം:- മറയൂർ നെല്ലിപ്പെട്ടിക്കുടി
റെസിഡന്റ്‌സ് അസോസിയേഷൻ :- ന്യൂ മാൻ തൊടുപുഴ
ഹൈ ടെക്ക് ഫാർമ:- ഷമീർ എസ് അൽ ബുസ്താൻ, ഹൈ ടെക്ക് ഫാ൦ നെടുമങ്ങാട്
കൊമേർസ്യൽ നേഴ്സറി :ടി സി ജോൺ , തറപ്പേൽ നേഴ്സറി ആനപ്പാറ വയനാട്

കർഷക തിലകം സ്കൂൾ വിദ്യാർത്ഥിനി ജയലക്ഷ്മി എ എസ് കുളനട ഉളന , ആഞ്ജനേയം
കർഷക പ്രതിഭ : സ്കൂൾ വിദ്യാർത്ഥിനി. അമർനാഥ് എ പി നന്ദനം മണ്ണവിള, പാലിച്ചാൽ, ഇടയ്‌ക്കോട് , തിരുവനന്തപുരം

കർഷക പ്രതിഭ ( ഹയർ സെക്കണ്ടറി ) അഭിമന്യു എം എസ് (ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂൾ, ഗുരുവായൂർ)

കർഷക പ്രതിഭ ( കോളേജ് ) ഷെരീഫ് എസ്, ( പാലക്കാട് ചിറ്റൂർ ഗവ . കോളേജ് )

ജൈവ കർഷകൻ, - ജോൺസൺ ഓ വി ( വയനാട് തൃശ്ശിലേരി ഒലിയാപ്പുറം)
തേനീച്ച കർഷകൻ - ഷാജു ജോസഫ് (കണ്ണൂർ വളക്കൈ കൊയ്യാം പള്ളിപ്പറമ്പിൽ)

ചക്ക സംസ്കരണം :- സ്റ്റാബി ജേക്കബ് ( തൃശൂർ ചാലക്കുടി പരിയാരം വട്ടോലി വീട് ഗ്ലോബൽ നാച്ചുറൽ ഫുഡ് പ്രോസസിങ് കമ്പനി.)

ഇന്നവേഷൻ :- പ്രകാശൻ തട്ടാരി ( കോഴിക്കോട് മായനാട് നമ്പിയേറി വീട് )
കൂൺ കർഷകൻ :- ഷൈജി വർഗീസ് ( ആലപ്പുഴ എരമല്ലൂർ തട്ടരുപറമ്പിൽ)

കൃഷി ഉദ്യോഗസ്ഥർ


പ്രിൻസിപ്പൽ കൃഷി ഓഫീസർ :- മധു ജോർജ്ജ് മത്തായി (പ്രൻസിപ്പൽ കൃഷി ഓഫീസർ കാസർഗോഡ് )
ഡെപ്യൂട്ടി ഡയറക്ടർ :- ബിജി തോമസ് ( പ്രിൻസിപ്പൽ കൃഷി ഓഫീസ് ഇടുക്കി )
കൃഷി അസിസ്റ്റന്റ് ഡയറക്ടർ :- സൂസൻ ബെഞ്ചമിൻ
കൃഷി ഓഫീസർ ജോസഫ് ടി എം (കുടപ്പനക്കുന്ന് കൃഷി ഭവൻ)
കൃഷി അസിസ്റ്റന്റ് :- സുനിൽകുമാർ കെ എം ( ചെങ്കൽ കൃഷിഭവൻ)

ജൈവ കർഷക പുരസ്കാരം

നിയമസഭാ മണ്ഡലം പീരുമേട്
മുൻസിപ്പാലിറ്റി:- വടക്കാഞ്ചേരി

പച്ചക്കറി അവാർഡുകൾ

വിദ്യാർഥി :- അശ്വിൻ രാജ് എം ആർ ( മഹാത്മാ യു പി സ്കൂൾ പോറത്തിശ്ശേരി )
വിദ്യാഭ്യാസ സ്ഥാപനം ഗവ . എച്ച് എസ് എസ് സദാനന്ദപുരം കൊട്ടാരക്കര
അധ്യാപകൻ :- മോഹൻലാൽ ബി ( ഗവ . എച്ച് എസ് എസ് സദാനന്ദപുരം കൊട്ടാരക്കര )
സ്ഥാപന മേധാവി :- സുനിൽകുമാർ എം ആർ ഹൈ സ്കൂൾ ബാലരാമപുരം തിരുവനതപുരം
ക്ലസ്റ്റർ :- കനകപ്പുഴ ഹരിശ്രീ എ ഗ്രേഡ് ക്ലസ്റ്റർ
പൊതുമേഖലാ സ്ഥാപനം :- ട്രാവൻകൂർ ടൈറ്റാനിയം കൊച്ചുവേളി
സ്വകാര്യ സ്ഥാപനം :- KK കുമാരൻ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി കഞ്ഞിക്കുഴി ആലപ്പുഴ
പച്ചക്കറി കർഷകൻ :- മോഹൻരാജ് ആർ തേനാംപതിക്കുളം പാലക്കാട്
മട്ടുപ്പാവ് കൃഷി :- സുൽഫത് മൊയ്‌തീൻ എടവനക്കാട്
റെസിഡന്റ്‌സ് അസ്സോസിയേഷൻ :- പയ്യന്നൂർ ഹരിത ഗ്രൂപ്പ്
ട്രൈബൽ ക്ലസ്റ്റർ :- വരിങ്ങിലോരമല വെജിറ്റബിൾ ക്ലസ്റ്റർ കാക്കൂർ കോഴിക്കോട്

ഓണത്തിന് ഒരു മുറം പച്ചക്കറി :- സുജാത സുകുമാരൻ പാലുവാ തൃശൂർ
കൃഷി അസിസ്റ്റന്റ് ഡയറക്ടർ :- രുക്മിണി ആർ , ചൊവ്വന്നൂർ തൃശൂർ
കൃഷി ഓഫീസർ :- മാത്യു എബ്രഹാം എഴുമറ്റൂർ പത്തനംതിട്ട
കൃഷി അസിസ്റ്റന്റ് : അഷ്‌റഫ്‌ തവിഞ്ഞാൽ മാനന്തവാടി

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :സംസ്ഥാന കർഷക അവാർഡ്: പാലക്കാട് ജില്ലയ്ക്ക് 5 അവാർഡുകൾ

English Summary: Winners of State Government Farmers' Award-2020

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds