1. News

മണ്ണെണ്ണ വിലവർധനവിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി സജി ചെറിയാൻ

എൻ.ഡി.എ സർക്കാർ അധികാരമേൽക്കുമ്പോൾ ഒരു ലിറ്റർ മണ്ണെണ്ണയുടെ പൊതുവിപണിയിലെ വില 56 രൂപയായിരുന്നു. ഇപ്പോൾ വില വർധിച്ച് 124 രൂപയായെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മണ്ണെണ്ണ വിലവർധന പരമ്പരാഗത മത്സ്യത്തൊഴിലാളികളോടുള്ള വെല്ലുവിളിയാണെന്നും, കേന്ദ്രസർക്കാർ വിലകുറക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Anju M U
kerocene
മണ്ണെണ്ണ വിലവർധനവിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി സജി ചെറിയാൻ

മണ്ണെണ്ണയുടെ വില അനുദിനം വർധിപ്പിക്കുന്നത് സാധാരണക്കാരോടും പരമ്പരാഗത മത്സ്യത്തൊഴിലാളികളോടുമുള്ള വെല്ലുവിളിയാണെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. എൻ.ഡി.എ സർക്കാർ അധികാരമേൽക്കുമ്പോൾ ഒരു ലിറ്റർ മണ്ണെണ്ണയുടെ പൊതുവിപണിയിലെ വില 56 രൂപയായിരുന്നു. ഇപ്പോൾ വില വർധിച്ച് 124 രൂപയായി.
2022 ജനുവരി 18ന് 92.96 രൂപയായിരുന്നു പൊതുവിപണിയിലെ വില. രണ്ടര മാസക്കാലം കൊണ്ട് മണ്ണെണ്ണ വിലയിൽ ഉണ്ടായ വർധനവ് 30 രൂപയോളമാണ്. മണ്ണെണ്ണയുടെ വില പെട്രോളിന്റെയും ഡീസലിന്റെയും വിലയേക്കാൾ കൂടി നിൽക്കുന്ന ഒരു സാഹചര്യം ഇതിനു മുമ്പ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: ഉരുകുന്ന വേനലിൽ കറവപ്പശുക്കൾക്ക് കരുതൽ

പ്രധാനമായും മണ്ണെണ്ണയെ മത്സ്യബന്ധനത്തിനുള്ള ഇന്ധനമായി ആശ്രയിക്കുന്ന കേരളത്തിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഈ വിലവർധനവ് താങ്ങാവുന്നതിലും അധികമാണ്. ഇതിന് പുറമെ കഴിഞ്ഞ ദിവസം സിവിൽ സപ്ലൈസ് വഴി മൽസ്യത്തൊഴിലാളികൾക്ക് അനുവദിക്കുന്ന മണ്ണെണ്ണയ്ക്ക് 19 രൂപ വർധിപ്പിച്ചു ലിറ്ററിന് 82 രൂപയാക്കിയത് മത്സ്യത്തൊഴിലാളികളെ ദുരിതക്കയത്തിലേക്ക് തള്ളിയിടുമെന്നും മന്ത്രി പറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ: Great Offer Sale: ആമസോൺ സൂപ്പർ വാല്യു ഡേയ്സ് സെയ്ൽ, 500g ഉരുളക്കിഴങ്ങ് 1 രൂപയ്ക്ക്, അതിശയിപ്പിക്കുന്ന മറ്റ് ഓഫറുകൾ...

ഈ വർഷം ജനുവരിയിൽ 59 രൂപയായിരുന്ന നിലയിൽ നിന്നാണ് ഈ വർധനവ്. പൊതുവിപണിയിൽ മണ്ണെണ്ണയുടെ വില കുതിച്ചുയരുന്ന സമയത്തും മൽസ്യത്തൊഴിലാളികൾക്ക് ആശ്വാസമായിരുന്നതാണ് സിവിൽ സപ്ലൈസ് വഴിയുള്ള ഈ മണ്ണെണ്ണ വിതരണം.

സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന 32000ത്തോളം വരുന്ന പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് പ്രതിവർഷം ഏകദേശം രണ്ട് ലക്ഷം കിലോലിറ്റർ മണ്ണെണ്ണയാണ് ആവശ്യമായി വരിക. എന്നാൽ വിവിധ കാലഘട്ടങ്ങളിലായി കേന്ദ്ര സർക്കാർ കേരളത്തിന് അനുവദിക്കുന്ന മണ്ണെണ്ണയിൽ ഗണ്യമായ കുറവ് വരുത്തിയതിനാൽ മത്സ്യത്തൊഴിലാളികൾക്ക് ആവശ്യമായ മണ്ണെണ്ണയുടെ പത്തുശതമാനം പോലും ഇപ്പോൾ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നില്ല. ആയതിനാൽ പരമ്പരാഗത തൊഴിലാളികൾ ഉയർന്ന വില നൽകി മണ്ണെണ്ണ പൊതുവിപണിയിൽ നിന്നും വാങ്ങേണ്ടുന്ന സ്ഥിതിവിശേഷമാണുള്ളത്.

ബന്ധപ്പെട്ട വാർത്തകൾ: നോർക്ക റിക്രൂട്ട്മെന്റ് യു.കെയിലേക്കും; നഴ്സുമാർക്ക് അപേക്ഷിക്കാം

സംസ്ഥാനത്ത് കാർഷിക ആവശ്യത്തിനും ഉത്സവവേളകളിലെ മറ്റ് അനുബന്ധ ആവശ്യങ്ങൾക്കും മത്സ്യബന്ധനത്തിനും കേന്ദ്ര സർക്കാർ അനുവദിക്കുന്ന പ്രത്യേക വിഹിതമായ സബ്സിഡി രഹിത മണ്ണെണ്ണയുടെ വിലയും കുത്തനെ കൂട്ടിയിരിക്കുകയാണ്.

നിലവിൽ ഇത്തരത്തിൽ അനുവദിക്കുന്ന സബ്സിഡി രഹിത മണ്ണെണ്ണയ്ക്ക് 82 രൂപയാണ് വില. സിവിൽ സപ്ലൈസ് വകുപ്പ് വഴിയാണ് ഇത് അനുവദിക്കുന്നത്. മതിയായ അളവിൽ മണ്ണെണ്ണ കേന്ദ്രം നൽകാത്തതിനാൽ ജനുവരി മാസത്തിൽ അനുവദിക്കേണ്ട 129 ലിറ്ററിന് പകരമായി പെർമിറ്റ് ഒന്നിന് 89 ലിറ്റർ മണ്ണെണ്ണ മാത്രമാണ് അനുവദിക്കാൻ കഴിഞ്ഞിട്ടുള്ളത്. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഇത് അനുവദിച്ചിട്ടുമില്ല.

ബന്ധപ്പെട്ട വാർത്തകൾ: പൈതൃകം പേറുന്ന കാവുകൾ; സംരക്ഷണത്തിനായി പ്രത്യേക വകുപ്പിനെ ചുമതലപ്പെടുത്താൻ ശുപാർശ

പെട്രോളിയം ഉൽപങ്ങളുടെ വില നിർണ്ണയ അവകാശം എണ്ണ കമ്പനികൾക്കായതിനെ തുടർന്നാണ് ഇത്തരത്തിൽ മണ്ണെണ്ണയുടെയടക്കം വില ഉയരുന്നത്. പരമ്പരാഗത തൊഴിൽ എന്ന നിലയിലും ഏറെ പിന്നോക്കാവസ്ഥയിലുള്ള ഒരു മേഖല എന്ന പരിഗണന നൽകിയും പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ആവശ്യാനുസരണം മണ്ണെണ്ണ വില കുറച്ചു നൽകുവാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഇതിനായി ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ പ്രയത്‌നിക്കേണ്ടതായുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിരാശാജനകവും നിഷേധാത്മകവുമായ സമീപനമാണ് കേന്ദ്രസർക്കാർ പുലർത്തുന്നത്. മത്സ്യത്തൊഴിലാളികൾക്ക് വിതരണം ചെയ്യുന്നതിനായി സബ്സിഡി രഹിത മണ്ണെണ്ണ വിഹിതം കൂട്ടി നൽകുവാൻ കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രിയ്ക്ക് രണ്ട് തവണ കത്ത് നൽകിയെങ്കിലും അനുകൂലതീരുമാനം ലഭ്യമായിട്ടില്ല. മത്സ്യത്തൊഴിലാളികൾക്ക് ആവശ്യമുള്ള മണ്ണെണ്ണ കൃത്യതയും സുതാര്യതയും ഉറപ്പാക്കി ലാന്റിംഗ് സെന്ററുകളിൽ തന്നെ മണ്ണെണ്ണ ബങ്കുകൾ സ്ഥാപിച്ച് മത്സ്യഫെഡ് മുഖേന വിതരണം ചെയ്യുന്നതിന് മത്സ്യഫെഡിനെ മൊത്തവിതരണ ഡീലർ ആക്കുന്നതിനുള്ള അപേക്ഷയിലും നിഷേധാത്മക സമീപനമാണ് ഉണ്ടായത്.
പൊതുവിപണിയിലെയും സബ്സിഡി മുഖാന്തിരം വിതരണം ചെയ്യുന്നതുമായ മണ്ണെണ്ണയുടെ വിലവർധന അടിയന്തിരമായി പിൻവലിക്കാനുള്ള നടപടി കേന്ദ്ര സർക്കാർ സ്വീകരിക്കണമെന്നും മത്സ്യബന്ധനത്തിന് ആവശ്യമായത്രയും മണ്ണെണ്ണ വിലകുറച്ചു നൽകുവാൻ കേന്ദ്രം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബന്ധപ്പെട്ട വാർത്തകൾ: വയനാട്ടിലെ ജൈവ കൃഷി ഒരു മാതൃക

English Summary: Minister Saji Cherian Against Central Government In Raising Kerosene Prices

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds