Updated on: 24 December, 2020 5:11 PM IST
Fish Kiosk- google pic

ആലപ്പുഴ: ഫിഷറീസ് വകുപ്പിന് കീഴില്‍ മത്സ്യത്തൊഴിലാളി വനിതകളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വുമണ്‍ (സാഫ്) ന്‍റെ നേതൃത്വത്തില്‍ തീരമൈത്രി പദ്ധതി പ്രകാരം ഫിഷ് വെന്‍ഡിംഗ് കിയോസ്ക് ആരംഭിക്കുവാന്‍ മത്സ്യക്കച്ചവടം നടത്തുന്ന മത്സ്യത്തൊഴിലാളി വനിതകള്‍ അടങ്ങുന്ന ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

2 മുതല്‍ 4 പേര്‍ വീതം അടങ്ങുന്ന മത്സ്യത്തൊഴിലാളി വനിതകളുടെ ഗ്രൂപ്പുകളായിട്ടാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. 20 നും 50 നും ഇടയില്‍ പ്രായം ഉളളവരായിരിക്കണം

ഗുണഭോക്താക്കള്‍ 10X8 ചതുരശ്ര അടി വിസ്തീര്‍ണ്ണം വരുന്നതും ഇലക്ട്രിസിറ്റി സൗകര്യം ഉളളതുമായ കടമുറി കണ്ടെത്തേണ്ടതാണ്. കൂടുതെ ഗുണഭോക്തൃ വിഹിതമായ 11,800 രൂപ കണ്ടെത്തുവാന്‍ പ്രാപ്തിയുളളവരുമായിരിക്കണം. അപേക്ഷകള്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലും, സാഫിന്‍റെ ജില്ലാ നോഡല്‍ ഓഫീസിലും, മത്സ്യ ഭവനുകളിലും സ്വീകരിക്കുന്നതാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2020 ഡിസംബര്‍, 31, 5 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9288908487, 9526880456, 7907422550.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജന: ഏഴാം ഗഡു (2000 രൂപ പ്രകാരം) വിതരണം ഉദ്ഘാടനം dec .25 ന് ഉച്ചയ്ക്ക് 12 ന്

English Summary: Mobile Fish Vending Kiosk invites applications from groups consisting of Fisher Women
Published on: 24 December 2020, 05:01 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now