1. News

മത്സ്യഫെഡ്  ഫ്രഷ് ഫിഷ് സൂപ്പർ മാർക്കറ്റുകൾ ആരംഭിക്കുന്നു 

മത്സ്യവിപണി കൂടുതൽ സജീവമാക്കുന്നതിന് സംസ്ഥാനത്ത് മത്സ്യഫെഡ് ‘ഫ്രഷ് ഫിഷ്’ സൂപ്പർമാർക്കറ്റുകൾ ആരംഭിക്കുന്നു മൂന്നുവർഷത്തിനകം പത്ത് സൂപ്പർമാർക്കറ്റുകൾ തുടങ്ങാനാണ് പദ്ധതി.

KJ Staff
മത്സ്യവിപണി കൂടുതൽ സജീവമാക്കുന്നതിന് സംസ്ഥാനത്ത്  മത്സ്യഫെഡ് ‘ഫ്രഷ് ഫിഷ്’ സൂപ്പർമാർക്കറ്റുകൾ ആരംഭിക്കുന്നു  മൂന്നുവർഷത്തിനകം പത്ത് സൂപ്പർമാർക്കറ്റുകൾ തുടങ്ങാനാണ് പദ്ധതി. കോട്ടയത്തായിരിക്കും ആദ്യം പദ്ധതി നടപ്പാക്കുക. ഇതിനായി  ഉടൻ മത്സ്യഫെഡിൻ്റെ  സ്ഥലത്ത് നിർമാണപ്രവർത്തനം തുടങ്ങും. എറണാകുളം, കൊല്ലം, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ പദ്ധതി വ്യാപിപിക്കും.

2000 മുതൽ 3000 വരെ ചതുരശ്ര അടി വിസ്തൃതിയിൽ അത്യാധുനിക സംവിധാനങ്ങളോടെയായിരിക്കും  സൂപ്പർമാർക്കറ്റുകൾ. എല്ലാ തരത്തിലുമുള്ള പച്ച മത്സ്യങ്ങൾ, ഫ്രോസൺ ഫിഷ്, ഉണക്ക മത്സ്യം, മീൻ അച്ചാർ, ചമ്മന്തിപ്പൊടിപോലുള്ള മൂല്യവർധിത ഉത്പന്നങ്ങൾ എന്നിവ ഇവിടെയുണ്ടാകും. ഉപഭോക്താവ് തിരഞ്ഞെടുക്കുന്ന മത്സ്യം മസാലകൾ ചേർത്ത് കറിവെക്കാൻ പാകത്തിൽ തയ്യാറാക്കി നൽകും.കൂടാതെ ‘ചട്ടിയിലെ മീൻ കറി’ ഉൾപ്പെടെ എല്ലാത്തരം മത്സ്യവിഭവങ്ങളും ഒരുക്കും.മത്സ്യഫെഡ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പിടിക്കുന്ന മത്സ്യങ്ങൾ പ്രാഥമിക മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങൾ വഴി  സംഭരിക്കുന്നുണ്ട്. ഇത്തരത്തിൽ 25 മുതൽ 30 വരെ ഇനങ്ങളിലുള്ള പച്ച മത്സ്യങ്ങളാകും ഫിഷ് മാർട്ടിലൂടെ വിപണിയിലെത്തുക.

തിരുവനന്തപുരത്ത് തുടങ്ങിയ ‘ഫിഷർട്ടേറിയൻ മൊബൈൽ മാർട്ട്’  ജനകീയമായതോടെ. കൊല്ലം, കോട്ടയം, കോഴിക്കോട് നഗരങ്ങളിലും  പുതിയ മൊബൈൽ യൂണിറ്റുകൾ തുടങ്ങും.പരമ്പരാഗത മത്സ്യത്തൊഴിലാളികളിൽ നിന്ന് ഉച്ചയ്ക്ക് 12 മണിയോടെ സംഭരിക്കുന്ന മത്സ്യങ്ങൾ നാല് മണിക്കൂറിനകം ഉപഭോക്താൾക്ക് എത്തിക്കുമെന്നതാണ് ഈ മൊബൈൽ യൂണിറ്റുകളുടെ പ്രത്യേകത.കോഫിഹൗസ് മാതൃകയിൽ പാതയോരങ്ങളിൽ  മത്സ്യഫെഡിൻ്റെ സീ ഫുഡ് കിച്ചൺ’ തുടങ്ങാനുള്ള പദ്ധതി പരിഗണനയിലാണ്.മത്സ്യവിഭവങ്ങൾ ലഭ്യമാക്കുന്ന ഭക്ഷണശാലയാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ ആലപ്പുഴ ഹൈവേയിലാകും ഇത് തുടങ്ങുക. ‘ഫ്രെഷ് ഫിഷ് സൂപ്പർ മാർക്കറ്റ്’ ആറു മാസത്തിനകം പ്രവർത്തനം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ. 
English Summary: Matysafed fresh fish

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds