Updated on: 23 July, 2023 11:12 PM IST
അത്യാധുനിക ചികിത്സാ സൗകര്യങ്ങള്‍ രാജ്യത്തിന് മാതൃക: മന്ത്രി ജെ ചിഞ്ചുറാണി

കൊല്ലം: അത്യാധുനിക ചികിത്സ സംവിധാനങ്ങളാണ് സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരുക്കിയിട്ടുള്ളതെന്ന് മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചു റാണി. ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിലെ വെളിനല്ലൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ നവീകരിച്ച ഒ പി യൂണിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആശുപത്രികളില്‍ രോഗി സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്തും. സംസ്ഥാനത്തെ ആരോഗ്യമേഖല രാജ്യത്തിന് തന്നെ മാതൃകയാണ്. സര്‍ക്കാര്‍ ആശുപത്രിയില്‍ കൂടുതല്‍ ഡോക്ടര്‍മാരുടെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയും സേവനം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

എന്‍ എച്ച് എം ഫണ്ടിനത്തില്‍ നിന്നും 15,70,000 രൂപ വിനിയോഗിച്ചാണ് ഒ പി യൂണിറ്റ് നവീകരിച്ചത്. മുന്‍ എം പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 20,90,248 രൂപയും എച്ച് എം സി ഫണ്ടിനത്തിലുള്ള 1,21,040 രൂപയും ചേര്‍ത്ത് 22,11,288 രൂപ ചെലവിലാണ് എക്‌സ്-റേ യൂണിറ്റ് സ്ഥാപിച്ചത്.

ബന്ധപ്പെട്ട വാർത്തകൾ: ക്യാൻസർ ചികിത്സയുടെ പാർശ്വഫലങ്ങളെന്തൊക്കെ? അവ എങ്ങനെ ഒഴിവാക്കാം?

സായാഹ്ന ഒ പി, 34 പേരെ കിടത്തി ചികിത്സിക്കാവുന്ന സംവിധാനം, 24 മണിക്കൂര്‍ ഐ പി സേവനം, സെമി ഓട്ടോ ബയോ കെമിസ്ട്രി അനലൈസര്‍ ഉപയോഗിച്ച് ടെസ്റ്റ് നടത്തുന്ന ലബോറട്ടറി, എല്ലാവിധ മരുന്നുകളും ലഭ്യമാകുന്ന ഫാര്‍മസി, പാലിയേറ്റീവ് കെയര്‍ പ്രോഗ്രാം, സെക്കന്റി പാലിയേറ്റീവ് കെയര്‍ പ്രോഗ്രാം, പകല്‍വീട്, നേത്ര പരിശോധന സംവിധാനം, ഫിസിയോയോതെറാപ്പി, എക്‌സ്‌റേ തുടങ്ങിയ സേവനങ്ങളോടുകൂടിയാണ് ഒ പി നവീകരിച്ചത്.

ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരന്‍ അധ്യക്ഷയായി. വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം അന്‍സര്‍, ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹരി വി നായര്‍, സ്ഥിരംസമിതി അധ്യക്ഷരായ കെ ഉഷ, ആര്‍ ജയന്തി ദേവി, വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെ റീന, വെളിനല്ലൂര്‍ സി എച്ച് സി മെഡിക്കല്‍ ഓഫീസര്‍ ബി വി അനിത, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍, തുടങ്ങിയവര്‍.

English Summary: Modern medical facilities are a model for the country: Minister Chinchurani
Published on: 23 July 2023, 10:56 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now