Updated on: 28 December, 2022 8:08 PM IST
ആരോഗ്യ മേഖലയ്ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കും : പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍

പത്തനംതിട്ട: ആരോഗ്യ മേഖലയ്ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ.ടി സക്കീര്‍ ഹുസൈന്‍ പറഞ്ഞു. അഴൂരിലെ നഗരസഭ ആയുര്‍വേദ ആശുപത്രിയുടെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനവും നാമകരണവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരസഭ ഭരണസമിതിയുടെ രണ്ടാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് നാടിന് സമര്‍പ്പിക്കുന്ന പദ്ധതികളില്‍ ഒന്നാണിതെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക രാഷ്ട്രീയ രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന ഡോ. കെ ആര്‍ ബാലകൃഷ്ണപിള്ളയുടെ സ്മരണ നിലനിര്‍ത്താന്‍ അദ്ദേഹത്തിന്റെ പേരാണ് പുതിയ ബ്ലോക്കിന് നല്‍കിയത്.

ചടങ്ങില്‍ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കോണ്‍ട്രാക്ടര്‍ രാജശേഖരന്‍ നായര്‍, മുന്‍ നഗരസഭ അധ്യക്ഷന്‍ പി. മോഹന്‍ രാജ്, സുധീര്‍ രാജ എന്നിവരെ നഗരസഭാ ചെയര്‍മാന്‍ പൊന്നാട അണിയിച്ച് ആദരിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: ആരോഗ്യ രക്ഷക് : വ്യത്യസ്‌ത മെഡിക്ലെയിമുമായി എൽഐസി

സ്വാഗത സംഘം ചെയര്‍മാനും വാര്‍ഡ് കൗണ്‍സിലറുമായ അഡ്വ. റോഷന്‍ നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ആമിനാ ഹൈദരാലി മുഖ്യപ്രഭാഷണം നടത്തി. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ആര്‍ അജിത് കുമാര്‍, ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജെറി അലക്‌സ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അംബികാ വേണു, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇന്ദിരാ മണിയമ്മ, 

വിദ്യാഭ്യാസ കലാകായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എസ്. ഷെമീര്‍, നഗരസഭ പ്രതിപക്ഷ നേതാവ് കെ. ജാസിംകുട്ടി, എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവും പ്ലാനിംഗ് ബോര്‍ഡ് അംഗവുമായ പി.കെ. അനീഷ്, മുന്‍ ചെയര്‍ പേഴ്‌സണ്‍ റോസ് ലിന്‍ സന്തോഷ്, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, ആയുര്‍വേദ ഡിഎംഒ ഡോ.പി.എസ് ശ്രീകുമാര്‍, ആയുര്‍വേദ ഡിസ്‌പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ. വാഹിദാ റഹ്‌മാന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

English Summary: More priority will be given to health sector: Pathanamthitta Municipal Corporation Chairman
Published on: 28 December 2022, 07:57 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now