Updated on: 4 December, 2020 11:18 PM IST

2011 ലെ കേരള മുന്‍സിപ്പാലിറ്റി (വസ്തു നികുതിയും സേവന ഉപനികുതിയും സര്‍ചാര്‍ജും) ചട്ടങ്ങളിലെയും കേരള പഞ്ചായത്ത് രാജ് (വസ്തു നികുതിയും സേവന ഉപനികുതിയും സര്‍ചാര്‍ജും) ചട്ടങ്ങളിലെയും ചട്ടം 24ല്‍ വ്യക്തത വരുത്തി ഉത്തരവായി.കെട്ടിടം പൂര്‍ത്തിയായതായി ഉടമ ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ 15 ദിവസത്തിനകം ഉദ്യോഗസ്ഥര്‍ പരിശോധിച്ച് നിര്‍മാണത്തില്‍ അപാകതയുണ്ടെങ്കില്‍ വിവരം തദ്ദേശസ്ഥാപന സെക്രട്ടറി കെട്ടിട ഉടമയെ 15 ദിവസത്തിനകം രേഖാമൂലം അറിയിക്കണം.

കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ അനുശാസിക്കുന്ന വിധത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കില്‍ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥര്‍ അതു സാക്ഷ്യപ്പെടുത്തി 15 ദിവസത്തിനകം ഒക്യുപെന്‍സി നല്‍കണം. ഒക്യൂപെന്‍സി നല്‍കുന്ന തീയതി മുതല്‍ വസ്തു നികുതി ഈടാക്കാന്‍ നടപടി സ്വീകരിക്കണം.കെട്ടിടം പൂര്‍ത്തിയാക്കിയതായി ഉടമ തദ്ദേശസ്ഥാപനത്തില്‍ അറിയിക്കുന്ന തീയതി മുതല്‍ നികുതി ഈടാക്കുന്ന വ്യവസ്ഥയാണ് നിലവില്‍ സ്വീകരിക്കുന്നത്. ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി ചട്ടങ്ങള്‍ അനുശാസിക്കുന്ന വിധം പൂര്‍ത്തിയാക്കുന്ന വിധത്തില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട് എന്ന് സാക്ഷ്യപ്പെടുത്തുന്ന തീയതി മുതലാണ് ഒക്യുപെന്‍സി നല്‍കിവന്നത്. ഇക്കാരണങ്ങളാല്‍ കെട്ടിടം ഉപയോഗിക്കാതെ തന്നെ നികുതി നല്‍കേണ്ടിവരുന്നതായി പരാതികള്‍ ഉയര്‍ന്നതിനെത്തുടര്‍ന്നാണ് വ്യക്തത വരുത്തി തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിറക്കിയത്.

English Summary: Municipality act
Published on: 05 May 2020, 01:00 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now