Updated on: 7 May, 2023 9:13 AM IST
ഏറ്റവും മികച്ച സരസ് മേള

കേരളം കണ്ടതിൽ വച്ചു ഏറ്റവും മികച്ച സരസ് മേളക്ക്‌ വേദിയായി കൊല്ലം ആശ്രമം മൈതാനം. ഏപ്രിൽ 27നു 7500 കുടുംബശ്രീ അംഗങ്ങളുടെ മെഗാ തിരുവാതിരയോടുകൂടി തുടക്കം കുറിച്ച മേളക്ക് നാളെ സമാപനം.250 അതിവിശാലമായി ശീതീകരിച്ച സ്റ്റാളുകളും, മേളയുടെ ഏറ്റവും ആകർഷണമായ വിവിധ സംസ്ഥാങ്ങളിലെ രുചിക്കൂട്ടിന്റെ മായാലോകം സൃഷ്‌ടിച്ച് പൂർണ്ണമായും ഹരിത ചട്ടം പാലിച്ചുള്ള, "കഫെ കുടുംബശ്രീ "ഇന്ത്യ ഫുഡ്‌ കോർട്ടുകൾ, വേദിയെ പ്രകമ്പനം കൊള്ളിച്ച വിധകലാകാരന്മാരുടെ പരിപാടികൾ, ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങളെ കുറിച്ചുള്ള സിമ്പോസിയങ്ങൾ, മുൻ ചെയർപേഴ്സൺമാരുടെ അനുഭവങ്ങൾ പങ്കു വയ്ക്കുന്ന ഓർമയിൽ ഇത്തിരിനേരം, ബഡ്‌സ് കുട്ടികളുടെ "പൂമൊട്ടുകളുടെ കലാവിരുന്ന് ", ബാലസഭകുട്ടികളെ ഉൾപ്പെടുത്തികൊണ്ടുള്ള ശുചിത്വ സുന്ദരകേരളം, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ തദ്ദേശസംഗമങ്ങൾ, കുടുംബശ്രീ സി.ഡി.എസ് കളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ വേറിട്ട ഒരു അനുഭവമായി.

സരസിന്റെ രാവുകളെ നിറപ്പകിട്ടായിമാറ്റിയ അനുഗ്രഹീത കലാകാരന്മാരുടെ സംഗീത സദസുകൾ,ഗാനമേളകൾ, ഗസൽ സന്ധ്യകൾ, നാടൻപാട്ടുകൾ ജനഹൃദയങ്ങളുടെ കണ്ണും കാതും മനസ്സും ഒരേപോലെ ആനന്ദത്തിൽ ആറാടിച്ചു.ദിവസവുംമേളയിലേക്ക് എത്തുന്ന സന്ദർശകരുടെ എണ്ണം കൂടുമ്പോഴും അതിനുള്ള സജീകരണം ക്രമീകരിക്കുന്നതിൽ കുടുംബശ്രീ സംവിധാനത്തിലുള്ള 35 ൽ പരം നിർഭയ ടീം,ക്ലീനിങ് സ്റ്റാഫുകൾ,സംസ്ഥാന യുവജനക്ഷേമബോർഡിന്റെ നേതൃത്വത്തിലുള്ള ടീം കേരള, സെക്യൂരിറ്റി ഓഫീസേഴ്സ്, ഫയർഫോഴ്‌സ്, ഹെൽത്ത്‌, പോലീസ് ആംബുലൻസ് സർവീസ് പ്രവർത്തകർ മുഖ്യ പങ്ക് വഹിച്ചു. ഏപ്രിൽ 27 നു തുടക്കം കുറിച്ച മേളയിൽ 4 ലക്ഷത്തിലേറെ ജനങ്ങൾ സന്ദർക്കുകയും, സ്റ്റാളുകളിൽ നിന്നായി 8.4 കോടി രൂപയുടെ വരുമാനവും, ഇന്ത്യ ഫുഡ്‌ കോർട്ടിൽ നിന്നായി 1.14 കോടിയുടെ വിറ്റ് വരവുമാണ് ഇതുവരെ നേടിയെടുത്തത്.

മേളയുടെ പൂർണ്ണ വിജയം കുടുബശ്രീയുടെയും തദ്ദേശ സ്വയംഭരസ്ഥാപനങ്ങളുടെയും കൂട്ടായ പ്രവർത്തനമാണ്. മേളയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ഏപ്രിൽ 17 മുതൽ സി ഡി റ്റ് ആരംഭിച്ച് ഇതുവരെയും നല്ല സഹകരണത്തോടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിത്തരുന്നു. അതു പോലെ പത്രമാധ്യമ പ്രവർത്തകർ , ചാനലുകൾ, യൂടുബേഴ്സ് ഒക്കെ മേള ഗൗരവത്തോടെ തന്നെ പ്രസിദ്ധീകരിച്ചു. അക്കോമഡേഷനും ട്രാൻസ്പോർട്ടേഷൻ സൗകര്യങ്ങൾക്കുമായി കർമ്മനിരതരായ ഒരു ടീം പ്രവർത്തിച്ചു വരുന്നു.

സരസ് മേളയുടെ അവസാന ദിവസമായ നാളെ വൈകുന്നേരം 4:45 ന് സരസ് ലക്കി കൂപ്പൺ നറുക്കെടുപ്പ് ബഹു . ധനകാര്യ വകുപ്പ് മന്ത്രി ശ്രീ. കെ. എൻ ബാലഗോപാൽ അവർകൾ നിർവഹിക്കും തുടർന്ന് , സമാപന സമ്മേളനം നടക്കും വൈകിട്ട് 7 മണിക്ക് പെർഫ്യൂം ബാൻഡ് അവതരിപ്പിക്കുന്ന മ്യൂസിക് ഫ്യൂഷൻ നടത്തും.

English Summary: National Saras Mela comes to end by today
Published on: 07 May 2023, 09:13 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now