Updated on: 5 August, 2021 9:00 PM IST

കൈവശാവകാശ സർട്ടിഫിക്കറ്റ് & ലൊക്കേഷൻ സ്കെച്ച് എന്നിവയ്ക്കു വേണ്ടിയുള്ള അപേക്ഷയിൽ, സർട്ടിഫിക്കറ്റിന്റെ ആവശ്യം എന്തിനുവേണ്ടിയെന്നു എഴുതാറുണ്ട്. ഈ ആവശ്യത്തെ അടിസ്ഥാനമാക്കി വില്ലേജ് ഓഫീസർ സർട്ടിഫിക്കറ്റ് നിരസിക്കുന്നത് നിയമവിരുദ്ധമാണെന്നും, കൃത്യമായി അപേക്ഷ സമർപ്പിച്ചിട്ടുള്ള കേസുകളിൽ വസ്തു നിയമപരമായി അപേക്ഷകന്റെ കൈവശം ആണെങ്കിൽ, മറ്റു കാരണങ്ങൾ സൂചിപ്പിച്ചുകൊണ്ട് അപേക്ഷ നിരസിക്കുവാൻ വില്ലേജ് ഓഫീസർക്ക് അധികാരമില്ലായെന്നും കേരള ഹൈക്കോടതി. (WP(C)7614/17.6.2021)

 നേറ്റിവിറ്റി സർട്ടിഫിക്കറ്റ് 

കേരള ലാൻഡ്‌ റവന്യൂ മാനുവൽ സെക്ഷൻ 226 പ്രകാരം

(i) മാതാപിതാക്കൾ രണ്ടുപേരും കേരളത്തിൽ ജനിച്ചു വളർന്നവരുടെ കുട്ടികൾക്കും,

(ii) മാതാപിതാക്കളിൽ ഒരാൾ കേരളത്തിൽ ജനിച്ചുവളർന്നതും എന്നാൽ മറ്റൊരാൾ ഇന്ത്യയിലെ വേറെ സംസ്ഥാനത്ത് ജനിച്ചുവളർന്ന ആളും എന്നാൽ വിവാഹശേഷം രണ്ടുപേരും കേരളത്തിൽ ഒരുമിച്ചു സ്ഥിരതാമസമാക്കുകയും ചെയ്യുന്ന കേസുകളിലെ കുട്ടികൾക്ക് Nativity സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണെന്നാണ് വ്യക്തമാക്കിയിരി ക്കുന്നത്.

എന്നാൽ മാതാപിതാക്കൾ കേരളത്തിന് പുറത്തുള്ളവരും, കുട്ടി കേരളത്തിന് വെളിയിൽ തന്നെ ജനിക്കുകയും ചെയ്തു. ശേഷം കുട്ടി കേരളത്തിൽ വളരുകയും മുഴുവൻ വിദ്യാഭ്യാസവും കേരളത്തിൽ നടത്തുകയും ചെയ്തു. ഇങ്ങനെയുള്ള വ്യക്തികളുടെ സാമൂഹിക ബന്ധങ്ങൾ കൂടുതൽ കേരളത്തിൽ ആയതുകൊണ്ട് അത്തരം കുട്ടികൾക്ക് വില്ലേജ് ഓഫീസർക്ക് Nativity സർട്ടിഫിക്കറ്റ് നൽകാമെന്ന് കേരള ഹൈക്കോടതി. WP(C) 12172 dtd 29/7/2021

English Summary: nativity certificate for children : is it applicable
Published on: 05 August 2021, 09:00 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now