Updated on: 4 December, 2020 11:18 PM IST

തിരുവനന്തപുരം: വൈദ്യമഹാസഭ മഹാസമ്മേളനത്തോടനുബന്ധിച്ച് ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിന്റെ പടിഞ്ഞാറേനടയിലുള്ള പെരുന്താന്നി മിത്രനികേതൻ സിറ്റിസെന്ററിൽ നടക്കുന്ന നാട്ടറിവ് നാട്ടുവൈദ്യ പ്രദർശനമേളയിലെ ചികിത്സാ ക്യാമ്പും അപൂർവ്വ ഔഷധസസ്യ പ്രദർശനവും ശ്രദ്ധേയമാകുന്നു

 

പാരമ്പര്യ നാട്ടുവൈദ്യമുറകളിലെ വിവിധ ചികിത്സാ രീതികൾക്കൊപ്പം യോഗ, മെഡിറ്റേഷൻ, പ്രകൃതി ജീവനം, മുദ്രാ തെറാപ്പി, അക്യുപ്രഷർ, അക്യുപംക്ചർ, സുജോക്ക്, റിഫ്ളക് സോളജി, ഓറിക്യുലാർ തെറാപ്പി, റെയ്ക്കി, പ്രാണിക് ഹീലിംഗ് തുടങ്ങിയ വിവിധ ആരോഗ്യ സംരക്ഷണ ചികിത്സാവിഭാഗങ്ങളെ യെല്ലാം ഒരു കുടക്കീഴിൽ അണിനിരത്തി നടത്തുന്ന കേരളത്തിലെ ആദ്യസംരംഭമാണ് ഇതെന്ന് വൈദ്യമഹാസഭ ചെയർമാൻ മാന്നാർ ജി. രാധാകൃഷ്‌ണൻ വൈദ്യർ അറിയിച്ചു.

ഔഷധരഹിത മർമ്മചികിത്സകൾ, ഒറ്റമൂലികൾ, സിദ്ധ - മർമ്മ, നാട്ടുവൈദ്യവിധി പ്രകാരമുള്ള പാരമ്പര്യ ചികിത്സകളും ഔഷധങ്ങളും ക്യാമ്പിൽ ലഭ്യമാണ്. വാതസംബന്ധമായ രോഗങ്ങൾ, മഞ്ഞപിത്തം, പ്രമേഹ പീഢകൾ, മൂത്രാശയ രോഗങ്ങൾ, മൂത്രക്കല്ല്, പിത്താശയ കല്ല്, കാൻസർ, ഹൃദ്രോഗം, അർശ്ശസ്, കിഡ്നി, ത്വക്ക് രോഗങ്ങൾ, സോറിയാസിസ്, വിഷം, അലർജി, വിട്ടുമാറാത്ത നടുവേദന, തലവേദന, അൾസർ, കുടൽ പുണ്ണ് മുതലായ രോഗങ്ങൾക്ക് വിദഗ്ധ വൈദ്യൻമാർ ചികിത്സ നൽകുന്നു.

 

വടകര സമുദ്ര ആയുർവ്വേദറിസർച്ച് സെൻറർ ഒരുക്കിയിരിക്കുന്ന സ്റ്റാളിൽ പ്രമുഖ സിദ്ധ- മർമ്മ - ആദിവാസി ചികിത്സകരായ ആർ. ഉത്തമൻവൈദ്യർ, അട്ടപ്പാടി ആനക്കട്ടിയിൽ നിന്നുള്ള നടരാജ സ്വാമി, പ്രമുഖ കാൻസർ ചികിത്സകൻ മാലോംതങ്കച്ചൻ വൈദ്യർ എന്നിവരുടെ സേവനം ലഭ്യമാണ്. അസ്ഥിപേശി സംബന്ധമായ രോഗങ്ങളുടെ അത്ഭുതചികിത്സകനായ വടകര - ചോറോട് പുനർജനി ആയുർവ്വേദ ഗവേഷണ കേന്ദ്രത്തിലെ മുഖ്യചികിത്സകൻ വി.ടി. ശ്രീധരൻവൈദ്യർ സജീവമായി ക്യാമ്പിലുണ്ടു്. തിബറ്റൻ പാദചികിത്സയിലൂടെ ശരീരവേദന മാറ്റിക്കൊടുക്കുന്നുണ്ടു് കോഴിക്കോട് മങ്കാവ് സഹറാബി പാരമ്പര്യ ചികിത്സാലയം. കണ്ണൂർ ആറളം നാട്ടറിവ് ഔഷധ സസ്യ സംരക്ഷണ വ്യാപന സമിതിയുടെ വർഗ്ഗീസ് വൈദ്യരും, വാസുവൈദ്യരും വെരിക്കോസിനുളള പ്രത്യേകചികിത്സയും ഗൃഹൗഷധികളുമായി രംഗത്തുണ്ട്.

ഇടുക്കിയിലെ വൈദ്യ സംഘടനകളുടെ കൂട്ടായ്മയായ ഭാരതീയ പാരമ്പര്യ നാട്ടുചികിത്സാ സംഘത്തിലെ എ.കെ.തുളസീധരൻ വൈദ്യർ, ഷോമി തോമസ് വൈദ്യർ, പ്രമുഖ നാട്ടുവൈദ്യ അന്നക്കുട്ടി ശബര്യമ്മയ്ക്കൽ, കാസർഗോഡിലെ പ്രമുഖ ഔഷധ കർഷകനായ മടിക്കൈ കുമാരൻ വൈദ്യർ, കൊച്ചി മർമ്മ റിഹാബ് സെൻറർ ചീഫ് അബ്ദുൾ ജലീൽ ഗുരുക്കൾ എന്നിവരുടെ സേവനവും ക്യാമ്പിലുണ്ടു്.

 

ജൈവകൃഷി ഉല്ലന്നങ്ങളായ കൂവക്കിഴങ്ങ്, കാച്ചിൽ, മുക്കിഴങ്ങ്, നനകിഴങ്ങ്, ചെറുകിഴങ്ങ്, മഞ്ഞൾ,

കൈപ്പില്ലാ കറ്റാർവാഴ, മുള്ളമൃത് (വിശ്വമൃത്), എന്നിവയും പ്ലാവും ചീര വർഗ്ഗങ്ങളുടെ തൈകളും ലഭ്യമാണു്.

 

പങ്കജാക്ഷൻ എൽ. ശാന്തിഗ്രാം


കോ-ഓർഡിനേറ്റർ, വൈദ്യമഹാസഭ

മൊബൈൽ: 9072302707

English Summary: NATTUVAIDYA CHIKTSA
Published on: 09 December 2019, 03:06 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now