Updated on: 6 June, 2022 8:28 AM IST
നവകേരളം പച്ചത്തുരുത്ത്: സംസ്ഥാന തല നടീൽ ഉദ്ഘാടനം ജൂൺ അഞ്ചിന് മുഴക്കുന്നിൽ മുഖ്യമന്തി നിർവ്വഹിക്കും

കണ്ണൂർ: പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണം ലക്ഷ്യമിട്ട് നവകേരളം കർമപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷൻ നടപ്പിലാക്കുന്ന നവകേരളം പച്ചത്തുരുത്ത് പദ്ധതി സംസ്ഥാന തല ഉദ്ഘാടനം ജൂൺ അഞ്ച് ലോക പരിസ്ഥിതിദിനത്തിൽ മുഴക്കുന്ന് ഗ്രാമപഞ്ചായത്തിലെ അയ്യപ്പൻകാവിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. വൈകീട്ട് നാലിന് അയ്യപ്പൻ കാവിലെ 136 ഏക്കർ പച്ചത്തുരുത്തിൽ തൈ നട്ടാണ് മുഖ്യമന്ത്രി സംസ്ഥാന തല ഉദ്ഘാടനം നിർവ്വഹിച്ചത്.

ബന്ധപ്പെട്ട വാർത്തകൾ: വീടിനകത്തും വീടിനോടു ചേർന്നുമുള്ള ജൈവവൈവിധ്യത്തെ കണ്ടെത്തൽ - ഫോട്ടോഗ്രാഫി മത്സരം

കെ. സുധാകരൻ എം.പി, സണ്ണി ജോസഫ് എം എൽ എ എന്നിവർ മുഖ്യാതിഥികളാവും. പച്ചത്തുരുത്ത് ബ്രോഷർ പ്രകാശനം ഡോ. വി ശിവദാസൻ എം.പി. നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ, ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സുധാകരൻ എന്നിവർ പങ്കെടുത്തു. 

ബന്ധപ്പെട്ട വാർത്തകൾ: കിഴങ്ങുവിളകളുടെ സംരക്ഷകനെത്തേടി ദേശീയ ജൈവവൈവിധ്യ പുരസ്‌കാരം

മുഴക്കുന്ന് ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 136 ഏക്കർ ഭൂമിയുടെ ഒരു ഭാഗത്താണ് പച്ചത്തുരുത്ത് ഒരുക്കുന്നത്. അയ്യപ്പൻ കാവിൽ അഞ്ച് ഏക്കർ ഭൂമിയിൽ പച്ചത്തുരുത്ത് നിലവിലുണ്ട്. 136 ഏക്കറിൽ പച്ചത്തുരുത്ത്  ഉൾപ്പെടെ  ജൈവ വൈവിധ്യ ഉദ്യാനം ഒരുക്കാനാണ് ഗ്രാമ പഞ്ചായത്ത് ലക്ഷ്യമിടുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: പുതുക്കാട് ജൈവ വൈവിധ്യ ഉദ്യാനം

Kannur: Chief Minister Pinarayi Vijayan inaugurated the Navakeralam Pachathuruthu project, which is being implemented by Haritha Kerala Mission as part of the Navakeralam Action Plan aimed at conserving local biodiversity, at Ayyappankavu in Muzhakkunnu Grama Panchayat on June 5 on World Environment Day. The Chief Minister inaugurated the state by planting saplings on 136 acres of greenery in Ayyappan Kavu at 4 pm.

English Summary: Navakeralam Pachathuruthu: The Chief Minister will inaugurate the state level planting
Published on: 06 June 2022, 12:09 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now