Updated on: 1 May, 2023 9:08 AM IST
NCERT Recruitment 2023: Apply for 347 vacancies

നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗിലെ (NCERT) 347 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. നോൺ അക്കാദമിക് തസ്തികകളിലാണ് ഒഴിവുകൾ.  റിക്രൂട്ട്‌മെന്റിനുള്ള അപേക്ഷാ നടപടികൾ ഏപ്രിൽ 29 മുതൽ ആരംഭിച്ചു. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് www.ncert.nic.in സന്ദർശിച്ച് അപേക്ഷിക്കാൻ കഴിയും.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (30/04/2023)

അവസാന തിയതി

ഉദ്യോഗാർത്ഥികൾക്ക് മെയ് 19 വരെ അപേക്ഷകൾ അയക്കാവുന്നതാണ്.

വിജ്ഞാപനമനുസരിച്ച്, മൊത്തം 347 തസ്തികകളിലേക്കാണ് എൻസിഇആർടി നിയമനം നടത്തുക. ഇതിൽ ലെവൽ 2-5-ന് 215, ലെവൽ 6-8-ന് 99, ലെവൽ 10-12-ന് 33 എന്നിങ്ങനെയാണ് തസ്തികകൾ. വിവിധ തസ്തികകളിലേക്ക് റിക്രൂട്ട്മെന്റിന് അപേക്ഷിക്കാനുള്ള യോഗ്യത വ്യത്യസ്തമാണ്.

ബന്ധപ്പെട്ട വാർത്തകൾ: യൂപിഎസ്സി റിക്രൂട്ട്മെന്റ് 2023: സെൻട്രൽ ആംഡ് പോലീസ് ഫോഴ്‌സിലെ ഒഴിവുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം

റദ്ദാക്കിയ NCERT റിക്രൂട്ട്‌മെൻറ്

2018 ജനുവരി 20 മുതൽ 2022 ഓഗസ്റ്റ് 6 വരെ നോൺ-അക്കാദമിക് പ്രകാരം പരസ്യപ്പെടുത്തിയ 8 റിക്രൂട്ട്‌മെന്റുകൾ NCERT റദ്ദാക്കി. വിജ്ഞാപനം അനുസരിച്ച്, എൽഡിസി, ജൂനിയർ എച്ച്ടി ഉൾപ്പെടെ നിരവധി തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തില്ല. ഈ ഒഴിവുകളിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികളുടെ ഫീസ് തിരികെ നൽകും.

ബന്ധപ്പെട്ട വാർത്തകൾ: കേന്ദ്ര സർക്കാർ സർവീസിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

അപേക്ഷിക്കേണ്ട വിധം

1.NCERT റിക്രൂട്ട്‌മെന്റിനായി ഇവിടെ അപേക്ഷിക്കുക

2.ആദ്യം ഔദ്യോഗിക വെബ്സൈറ്റ് ncert.nic.in-ലേക്ക് പോകുക.

3.തുടർന്ന് NCERT റിക്രൂട്ട്മെന്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക.

4.യൂസർ ഐഡിയും പാസ്‌വേഡും ക്രിയേറ്റ് ചെയ്യുക

5.ഫോം പൂരിപ്പിച്ച് രേഖകൾ അപ്‌ലോഡ് ചെയ്യുക.

6. ഫീസ് സമർപ്പിച്ച് ഫൈനൽ സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.

7. ഇതിനുശേഷം, ഫോമിന്റെ ഒരു പകർപ്പ് ഡൗൺലോഡ് ചെയ്ത് നിങ്ങളുടെ പക്കൽ സൂക്ഷിക്കുക

English Summary: NCERT Recruitment 2023: Apply for 347 vacancies
Published on: 01 May 2023, 08:51 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now