Updated on: 4 December, 2020 11:19 PM IST
Suresh Narayanan, CMD,Nestle India

നെസ്ലെ ഇന്ത്യ അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ 2600 കോടിയുടെ അധിക നിക്ഷേപം നടത്തുമെന്ന് നെസ്ലെ ഇന്ത്യയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സുരേഷ് നാരായണന്‍ (CMD of Nestle India Suresh Narayanan)പറഞ്ഞു. നിലവിലുള്ള manufacturing capacity വര്‍ദ്ധിപ്പിക്കുന്നതിന് പുറമെ State-of-the -art ഫാക്ടറി ഗുജറാത്തിലെ sanand-ല്‍ പൂര്‍ത്തിയാക്കുകയും ചെയ്യും. ഇതിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഏപ്രില്‍-ജൂണ്‍ quarter-ല്‍ ബിസിസനസ് മോശമായിരുന്നു. എന്നാല്‍ സെപ്തംബറില്‍ അവസാനിച്ച ക്വാര്‍ട്ടറില്‍ 21% വളര്‍ച്ച രേഖപ്പെടുത്തി. 587 കോടിയാണ് ഈ ക്വാര്‍ട്ടറിലെ ലാഭം. എങ്കിലും ഇത് മുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 1.4% കുറവാണ് രേഖപ്പെടുത്തുന്നത്.

Nestle products

നെസ്ലെ ഉത്പ്പന്നങ്ങള്‍

3215.8 കോടിയായിരുന്നു ഈ വര്‍ഷത്തെ ആദ്യത്തെ ക്വാര്‍ട്ടറില്‍ രേഖപ്പെടുത്തിയത്. ഇത് രണ്ടാം ക്വാര്‍ട്ടറില്‍ 3541.7 കോടിരൂപയായി വര്‍ദ്ധിച്ചു. Maggi noodles,Maggi sauces,Kitkat,Nestle munch,Nescafe Classic, Nescafe sunrises എന്നിവയുടെ വില്‍പ്പനയില്‍ പത്തു ശതമാനത്തിലേറെ വര്‍ദ്ധനവുണ്ടായി.Milky Bar,Bar-one,Milk Maid,Nestea,Nestle milk,Nestle dahi,Nestle Jeera Raitha തുടങ്ങിയവയാണ് മറ്റ് ഉത്പ്പന്നങ്ങള്‍ e-Commerce 97 % വളര്‍ച്ചയാണ് കാണിച്ചത്. ഇത് ആഭ്യന്തര വ്യാപാരത്തിന്റെ 4% വരുമെന്നു കണക്കാക്കുന്നു. ബോര്‍ഡ് യോഗം വില്‍പ്പന അവലോകനം നടത്തുകയും ഓരോ ഷെയറിനും 135 രൂപ ഇന്ററിം ഡിവിഡന്റ് നല്‍കാനും തീരുമാനിച്ചു.

തുടക്കം 1912 ല്‍

1912 ലാണ് നെസ്ലെ ഉത്പ്പന്നങ്ങള്‍ ആദ്യമായി ഇന്ത്യയില്‍ എത്തുന്നത്. സ്വാതന്ത്യാനന്തരം ഇന്ത്യയില്‍ത്തന്നെ പ്രൊഡക്ഷന്‍ തുടങ്ങണമെന്ന സര്‍ക്കാര്‍ തീരുമാനപ്രകാരം 1961 ല്‍ പഞ്ചാബിലെ Moga യിലാണ് ആദ്യ ഫാക്ടറി സ്ഥാപിച്ചത്. നേരിട്ടും അല്ലാതെയും പത്തുലക്ഷമാളുകള്‍ നെസ്ലെയെ ആശ്രയിച്ച് ജീവിക്കുന്നുണ്ട് ഇന്ത്യയില്‍.

പുതിയ കാര്‍ഷിക നയം ഫലം കണ്ടു തുടങ്ങി -പ്രധാനമന്ത്രി

English Summary: Nestle India plans Rs.2600 crore investment ,state of the art factory is coming in Gujarat
Published on: 28 October 2020, 10:56 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now