Updated on: 10 January, 2023 4:38 PM IST
New guidelines has introduced by UIDAI for Offline Aadhar Verification institutions.

യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (Unique Identification Authority of India) ചൊവ്വാഴ്ച, ആധാർ കാർഡ് ഉപയോഗിക്കുമ്പോൾ സംഭവിക്കുന്ന നിരവധി സുരക്ഷാ വീഴ്ചകളും, പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടുകയും ഉപയോക്തൃ തലത്തിലെ മികച്ച സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് ചർച്ച ചെയ്‌തു. സ്വമേധയാ ആധാർ ഉപയോഗിക്കുമ്പോൾ താമസക്കാരുടെ വിശ്വാസം വർദ്ധിപ്പിക്കുന്നതിനുള്ള വഴികളെക്കുറിച്ചും, ഓഫ്‌ലൈൻ വെരിഫിക്കേഷൻ സീക്കിംഗ് എന്റിറ്റികൾക്ക് (Offline Verification Seeking Entities) വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകി. നിയമാനുസൃതമായ ആവശ്യത്തിനായി ആധാർ നമ്പർ ഉടമയുടെ ഓഫ്‌ലൈൻ പരിശോധന നടത്തുന്ന ഓർഗനൈസേഷനുകളെ OVSE എന്ന് വിളിക്കുന്നു.

UIDAIയുടെ സെൻട്രൽ ഐഡന്റിറ്റി ഡാറ്റാ ശേഖരണവുമായി ബന്ധിപ്പിക്കാതെ പ്രാദേശികമായി ഐഡന്റിറ്റി വെരിഫിക്കേഷനും, കെവൈസി(KYC) പ്രക്രിയകളും നടത്തുന്നതിന് ആധാറിന്റെ ഉപയോഗത്തിനെയാണ് ഓഫ്‌ലൈൻ പരിശോധനയെന്ന് പറയുന്നത്. 'ആധാർ നമ്പർ ഉടമയുടെ വ്യക്തമായ സമ്മതത്തിന് ശേഷം മാത്രമേ ആധാർ പരിശോധിക്കാൻ പാടൂള്ളൂ എന്ന് സ്ഥാപനങ്ങളെ അറിയിച്ചിട്ടുണ്ട്. ഈ സ്ഥാപനങ്ങൾ താമസക്കാരോട് മര്യാദ കാണിക്കുകയും, ഓഫ്‌ലൈൻ വെരിഫിക്കേഷൻ നടത്തുമ്പോൾ അവരുടെ ആധാറിന്റെ സുരക്ഷയും രഹസ്യാത്മകതയും സംബന്ധിച്ച് അവർക്ക് ഉറപ്പ് നൽകുകയും വേണം,' എന്ന് അതോറിറ്റി പത്രത്തിൽ പറഞ്ഞു. UIADI അല്ലെങ്കിൽ അതിന്റെ മറ്റേതെങ്കിലും നിയമ ഏജൻസിയുടെ ഭാവി ഓഡിറ്റിനായി ആധാർ കാർഡുടമകളിൽ നിന്ന് ലഭിച്ച വ്യക്തമായ സമ്മതത്തിന്റെ ലോഗ്/രേഖ സ്ഥാപനങ്ങൾ സൂക്ഷിക്കണം, എന്നും പത്രക്കുറിപ്പ് കൂട്ടിച്ചേർത്തു. ആധാർ ഭൗതിക രൂപത്തിൽ സ്വീകരിക്കുന്നതിനുപകരം, ആധാറിന്റെ നാല് രൂപങ്ങളിലും- ആധാർ ലെറ്റർ, ഇ-ആധാർ, എം-ആധാർ, ആധാർ പിവിസി കാർഡ്; നിലവിലുള്ള QR കോഡ് വഴി ആധാർ പരിശോധിക്കാൻ UIDAI OVSE-കളോട് ആവശ്യപ്പെട്ടു.

ആധാറിന്റെ ഓഫ്‌ലൈൻ വെരിഫിക്കേഷൻ നിരസിക്കുന്നതിനോ, അതിന് വിധേയനാകാത്തതിനോ ഒരു താമസക്കാരനും ഒരു സേവനവും നിഷേധിക്കപ്പെടുന്നില്ലെന്നും മറ്റ് പ്രായോഗിക ബദലുകളിലൂടെ താമസക്കാരന് സ്വയം തിരിച്ചറിയാൻ കഴിയുമെങ്കിൽ, അതോറിറ്റി നിർബന്ധിച്ചു. OVSE-കൾ ആധാറിനുപുറമെ, സേവനങ്ങൾ നൽകുന്നതിന്, താമസക്കാർക്ക് മറ്റൊരു തിരിച്ചറിയൽ മാർഗങ്ങൾ നൽകേണ്ടതുണ്ടെന്ന് അടിവരയിടുന്നു. 'വെരിഫിക്കേഷൻ എന്റിറ്റികൾ, സാധാരണയായി ആധാറിന്റെ ഓഫ്‌ലൈൻ വെരിഫിക്കേഷൻ നടത്തിയതിന് ശേഷം താമസക്കാരന്റെ ആധാർ നമ്പർ ശേഖരിക്കുകയോ ഉപയോഗിക്കുകയോ സംഭരിക്കുകയോ ചെയ്യരുത്, UIDAI OVSE-കളെ അറിയിച്ചു. പരിശോധിച്ചുറപ്പിച്ചതിന് ശേഷം, ഏതെങ്കിലും കാരണത്താൽ ആധാറിന്റെ ഒരു പകർപ്പ് സൂക്ഷിക്കാൻ OVSE അത് ആവശ്യമാണെന്ന് കണ്ടാൽ, ആധാർ നമ്പർ തിരുത്തിയോ/മാസ്ക്ക് ചെയ്തോ വീണ്ടെടുക്കാനാകാത്തതോ ആണെന്ന് OVSE ഉറപ്പാക്കണം,' UIDAI പറഞ്ഞു.

ആധാർ രേഖകളിൽ കൃത്രിമം കാണിക്കുന്നത് ഓഫ്‌ലൈൻ വെരിഫിക്കേഷൻ വഴി കണ്ടെത്താനാകും, കൂടാതെ കൃത്രിമം കാണിക്കുന്നത് ശിക്ഷാർഹമായ കുറ്റമാണ്, ആധാർ നിയമത്തിലെ സെക്ഷൻ 35 പ്രകാരം പിഴ ഈടാക്കും. വിവരങ്ങൾ ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തിൽ, സ്ഥിരീകരണ സ്ഥാപനങ്ങൾ 72 മണിക്കൂറിനുള്ളിൽ യുഐഡിഎഐയെയും താമസക്കാരുടെ ആശങ്കയെയും അറിയിക്കേണ്ടതുണ്ട്. മറ്റേതെങ്കിലും സ്ഥാപനത്തിനോ വ്യക്തിക്കോ വേണ്ടി ഓഫ്‌ലൈൻ പരിശോധന നടത്തരുതെന്നും ആധാറിന്റെ ദുരുപയോഗം ഉൾപ്പെടുന്ന ഏതെങ്കിലും അന്വേഷണത്തിൽ അതോറിറ്റിയുമായോ നിയമ നിർവ്വഹണ ഏജൻസികളുമായോ പൂർണ്ണ സഹകരണം ഉറപ്പാക്കണമെന്നും UIDAI OVSE-കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യയിലെ ഉയർന്ന ഗോതമ്പ് നടീൽ റെക്കോർഡിലേക്ക് കുതിക്കുന്നു..

English Summary: New guidelines has introduced by UIDAI for Offline Aadhar Verification institutions.
Published on: 10 January 2023, 04:38 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now