Updated on: 4 December, 2020 11:18 PM IST

അസോസിയേഷൻ ഓഫ് അഗ്രികൾച്ചർ ഓഫീസേഴ്സ് കേരള നാല്പതാം സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് വച്ച് 28, 29 തീയതികളിൽ നടന്നു. ഇതിനോട് അനുബന്ധിച്ച് പുതിയ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുക്കുകയുണ്ടായി. സംസ്ഥാനം പ്രസിഡണ്ടായി അഗളി ,അട്ടപ്പാടി അസിസ്റ്റന്റെ ഡയറക്‌ടർ ശ്രീ ഹാപ്പി മാത്യു.കെയേയും , ജനറൽ സെക്രട്ടറിയായി വാമനപുരം കൃഷി ഓഫീസർ ശ്രീ.ഷാജി ആറിനെയും, ട്രഷററായി ഇരവിപുരം കൃഷി ഓഫീസർ ശ്രീ.നവാസ്.ഡിയേയും തെരെഞ്ഞെടുത്തു.

പ്രസിഡന്റെ ഹാപ്പി മാത്യു.കെ സംസ്ഥാന ഭരണസമിതിയിൽ വൈസ് പ്രസിഡന്റെ , ജോയിന്റ് സെക്രട്ടറി , അസോസിയേറ്റ് ട്രഷറർ , കോട്ടയം ജില്ലാ പ്രസിഡന്റെ ,സെക്രട്ടറി എന്നിങ്ങനെ വൈവിധ്യമാർന്ന നേതൃപദവികളിൽ മികച്ച പ്രവർത്തനം കാഴ്ച്ച വച്ചിട്ടുള്ള വ്യക്തിയാണ്. അതോടൊപ്പം പത്തനംതിട്ട , കോട്ടയം ജില്ലയിലെ പ്രവർത്തന കാലയളവിൽ മികച്ച കൃഷി ഓഫീസർ എന്ന നിലയിൽ ആദരിക്കപ്പെടുകയും ചെയ്തിരുന്നു.


ജനറൽ സെക്രട്ടറി ആയിട്ടുള്ള ഷാജി.ആർ മികച്ച സംഘാടകനും, സംസ്ഥാന ഭരണസമിതിയിൽ രണ്ട് തവണ ജോയിന്റ് സെക്രട്ടറിയായിട്ടിരുന്ന പ്രവർത്തന പരിചയത്തിലൂടെ മികച്ച നേതൃത്വ പാടവമുള്ള വ്യക്തിത്വമാണ്.


ട്രഷററായ നവാസ്.ഡി മുൻ കൊല്ലം ജില്ലാ സെക്രട്ടറിയും , ഇരവിപുരം കൃഷിഭവന്റെ കീഴിലുള്ള കർഷകർക്ക് മികച്ച കാർഷികസംരഭങ്ങൾക്ക് തുടങ്ങാനും, നിലവിലുള്ള കൃഷിരീതികളെ നൂതനസാങ്കേതിക വിദ്യയുടെ സഹായത്തോടെ പരിപോഷിപ്പിക്കാനും നിരന്തരം പരിശ്രമിക്കുന്ന ഒരു മികച്ച കൃഷി ഓഫീസർ കൂടിയാണ്.

സമ്മേളനത്തിന്റെ പരിസമാപ്തിയിൽ നിലവിലുള്ള പ്രസിഡന്റ് ഷാജൻ മാത്യു , ജനറൽ സെക്രട്ടറി സുരേഷ്.കെ.പി , ട്രഷറർ സുനിൽ കുമാർ.ബി എന്നിവർ അസ്സോസിയേഷന്റെ പതാക പുതിയ ഭാരവാഹികൾക്ക് കൈമാറി.
അഞ്ഞൂറോളം വരുന്ന യുവതലമുറയിലെ കൃഷിഓഫീസർമാർ പങ്കെടുത്ത ഈ മഹാസമ്മേളനം കാർഷിക മേഖലയിൽ വരും നാളുകളിൽ പുതിയൊരു മാറ്റത്തിന്റെ ഞാണൊലി മുഴക്കി ഏവർക്കും പുത്തനുണർവ് സമ്മാനിച്ചു.

English Summary: NEW STATE MEMBERS - AGRICULTURE OFFICERS ASSOCIATION
Published on: 30 November 2019, 04:37 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now