Updated on: 18 July, 2022 8:37 PM IST
NITI Aayog and WFP to Launch Initiative on Mainstreaming Millets in Asia and Africa

ന്യൂഡൽഹി: നിതി  ആയോഗും ഇന്ത്യയിലെ വേൾഡ് ഫുഡ് പ്രോഗ്രാമും (WFP) 2022 ജൂലൈ 19 ന്  ഹൈബ്രിഡ് രീതിയിൽ നടക്കുന്ന പരിപാടിയിൽ  ഏഷ്യയിലെയും ആഫ്രിക്കയിലെയും പ്രധാന ചെറുധാന്യങ്ങളുടെ മാപ്പിംഗ് നടത്താനും മികച്ച മാതൃകകൾ പങ്കുവെയ്ക്കാനുമുള്ള  സംരംഭം ആരംഭിക്കും.

ബന്ധപ്പെട്ട വാർത്തകൾ: മില്ലറ്റുകൾ ! അറിയേണ്ടതും അറിയാതെപോയതും .....

ഇന്ത്യയിലും വിദേശത്തും ചെറുധാന്യങ്ങളുടെ ഉൽപ്പാദനവും ഉപഭോഗവും വർദ്ധിപ്പിക്കുന്നതിനുള്ള മികച്ച രീതികളുടെ ഒരു  സമാഹരണവും NITI-യും WFP-യും  തയ്യാറാക്കും.

ബന്ധപ്പെട്ട വാർത്തകൾ: ക്ഷാമകാലത്തേക്ക് കരുതി വയ്ക്കാം കൂവരക് അഥവാ Finger millet

നീതി ആയോഗ് വൈസ് ചെയർമാൻ സുമൻ ബെറി പരിപാടി ഉൽഘാടനം ചെയ്യും. നീതി ആയോഗ്  അംഗം പ്രൊഫ. രമേഷ് ചന്ദ്, ഉപദേഷ്ടാവ് ഡോ. നീലം പട്ടേൽ, ഡബ്ല്യുഎഫ്പി പ്രതിനിധിയും ഇന്ത്യ  ഡയറക്ടറുമായ ബിഷോ പരാജുലി, നാഷണൽ റെയിൻഫെഡ് ഏരിയ അതോറിറ്റി സിഇഒ ഡോ. അശോക് ദൽവായ്, കൃഷി മന്ത്രാലയ ജോയിന്റ് സെക്രട്ടറി ശുഭ താക്കൂർ എന്നിവർ പങ്കെടുക്കും.

ബന്ധപ്പെട്ട വാർത്തകൾ: ചെറുധാന്യങ്ങള്‍ പോഷകാംശത്തില്‍ അത്ര ചെറുതല്ല

ഐ സി എ ആർ, കേന്ദ്ര-സംസ്ഥാന സർക്കാർ വകുപ്പുകൾ എന്നിവിടങ്ങളിലെ പ്രതിനിധികൾ, കൃഷി വിജ്ഞാന കേന്ദ്രങ്ങൾ, വ്യവസായം, കേന്ദ്ര-സംസ്ഥാന കാർഷിക സർവ്വകലാശാലകൾ, എഫ്‌പിഒകൾ, എൻജിഒകൾ, സ്റ്റാർട്ടപ്പുകൾ, അക്കാദമിക്, ഗവേഷണ സ്ഥാപനങ്ങൾ, ഇന്റർനാഷണൽ ക്രോപ്‌സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി സെമി-എരിഡ് (ICRISAT) പോലുള്ള അന്താരാഷ്ട്ര സംഘടനകൾ, ഫുഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ (FAO), ഇന്റർനാഷണൽ കമ്മീഷൻ ഓൺ ഇറിഗേഷൻ ആൻഡ് ഡ്രെയിനേജ് (ICID) എന്നിവയുടെ പ്രതിനിധികളും  പരിപാടിയിൽ പങ്കെടുക്കും.

English Summary: NITI Aayog and WFP to Launch Initiative on Mainstreaming Millets in Asia and Africa
Published on: 18 July 2022, 07:56 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now