Updated on: 20 November, 2022 12:07 AM IST
Niyukti Mega Job Fair 2022; About 2000 job opportunities

മലപ്പുറം:  മലപ്പുറം ജില്ലാ നിയുക്തി 2022 മെഗാ ജോബ് ഫെയര്‍ 26-ന് രാവിലെ 10 മണിക്ക് ഇ.എം.എസ്. സെമിനാര്‍ കോംപ്ലക്‌സില്‍ വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. കാലിക്കറ്റ് സര്‍വകലാശാലാ പ്ലേസ്‌മെന്റ് സെല്ലും ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. സ്വകാര്യ മേഖലയിലെ 50 പ്രമുഖ സ്ഥാപനങ്ങളിലെ രണ്ടായിരത്തോളം അവസരങ്ങളിലേക്കാണ് തൊഴിലന്വേഷകരെ ക്ഷണിക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (19/11/2022)

കാക്കഞ്ചേരി കിന്‍ഫ്ര ടെക്‌നോപാര്‍ക്കിലെ ഭക്ഷ്യ സംസ്‌കരണ, ഭക്ഷ്യ പാക്കിംഗ്, വിവര സാങ്കേതികത കമ്പനികളും മേളയുടെ ഭാഗമാവുന്നുണ്ട്. ബി.എസ് സി. ഫുഡ് ടെക്‌നോളജി, ബി ബി.ബി.എ, ഐടിഐ ഫിറ്റര്‍ യോഗ്യതയുള്ളവരെയാണ് ഭക്ഷ്യ സംസ്‌കരണ കമ്പനികള്‍ തേടുന്നത്. കസ്റ്റമര്‍ റിലേഷന്‍സ് എക്‌സിക്യൂട്ടിവ്, പി എച്ച് പി ഡെവലപ്പര്‍, ഡോട്ട് നെറ്റ് പ്രോഗ്രാമര്‍ എന്നിവക്ക് പുറമേ തുടക്കക്കാരെയും ഐടി കമ്പനികള്‍ക്ക് ആവശ്യമുണ്ട്. മേള വേദിയില്‍ തല്‍സമയം നടക്കുന്ന അഭിരുചി പരീക്ഷ മുഖേനയാണ് തുടക്കക്കാരെ ഐടി കമ്പനികള്‍ തിരഞ്ഞെടുക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡിൽ 465 അപ്രന്റിസുകളുടെ ഒഴിവുകൾ

രാജ്യത്തെ മുന്‍നിര പാദരക്ഷാ കമ്പനി, വിവിധ സ്വകാര്യ ആശുപത്രികള്‍, വാഹന മാര്‍ക്കറ്റിംഗ്, ബാങ്കിംഗ് കമ്പനികളും ഭിന്നശേഷി തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജോബ് ഫോര്‍ ഇന്‍ഡ്യ എന്ന സന്നദ്ധ സംഘടനയും മേളയുടെ ഭാഗമാവുമെന്ന് പ്ലേസ്മെന്റ് സെല്‍ മേധാവി ഡോ. എ. യൂസുഫ്, ജില്ലാ എംപ്‌ളോയ്‌മെന്റ് ഓഫീസര്‍ കെ. ഷൈലേഷ് എന്നിവര്‍ അറിയിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: ഒഡെപെക്ക് ഒരുക്കുന്ന ഇന്‍റര്‍നാഷണല്‍ എജ്യൂക്കേഷന്‍ എക്സ്പോ; രജിസ്ട്രേഷൻ സൗജന്യം

മേളയില്‍ പങ്കെടുക്കാന്‍ jobfest.kerala.gov.in എന്ന വെബ് സൈറ്റില്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. 18 മുതല്‍ ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഒരാള്‍ക്ക് പരമാവധി മൂന്ന് കമ്പനികളില്‍ അഭിമുഖത്തില്‍ പങ്കെടുക്കാവുന്നതാണ്. ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യമായ എണ്ണം ബയോഡാറ്റ കയ്യില്‍ കരുതേണ്ടതാണ്. ആദ്യമായാണ് സര്‍വകലാശാല ക്യാംപസ് നിയുക്തി ജോബ് ഫെയറിന് വേദിയാവുന്നത്. വിവരങ്ങള്‍ക്ക് : 8078428570 , 9388498696

English Summary: Niyukti Mega Job Fair 2022; About 2000 job opportunities
Published on: 19 November 2022, 11:22 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now