1. News

ഇന്നത്തെ ജോലി ഒഴിവുകൾ (19/11/2022)

ജില്ലയിൽ ഉപജില്ല അടിസ്ഥാനത്തിൽ ഇംഗ്ലീഷ് റിസോഴ്സ് അധ്യാപകർക്കായി 5 ഒഴിവുകളിലേക്കുള്ള കൂടിക്കാഴ്ച്ച നവംബർ 22 (ചൊവ്വാഴ്ച്ച) രാവിലെ 11നു കോതമംഗലം മാർ ബേസിൽ സ്കൂളിൽ നടക്കും.

Meera Sandeep
Today's Job Vacancies (19/11/2022)
Today's Job Vacancies (19/11/2022)

റിസോഴ്സ് അധ്യാപകരുടെ കൂടിക്കാഴ്ച്ച നവംബർ 22ന്

ജില്ലയിൽ ഉപജില്ല അടിസ്ഥാനത്തിൽ ഇംഗ്ലീഷ് റിസോഴ്സ് അധ്യാപകർക്കായി 5 ഒഴിവുകളിലേക്കുള്ള കൂടിക്കാഴ്ച്ച നവംബർ 22 (ചൊവ്വാഴ്ച്ച) രാവിലെ 11നു കോതമംഗലം മാർ ബേസിൽ സ്കൂളിൽ നടക്കും.

എൻ.എസ്.ക്യു.എഫ് കോഴ്സായ സി.ഇ.ടി (കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനിങ്) പാസായവർക്കോ അസാപ്പിന്റെ എസ്.ഡി.ഇ (സ്കിൽ ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്) പരിശീലനം ലഭിച്ചവർക്കോ കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. അപേക്ഷിക്കാനുള്ള പ്രായപരിധി 40 വയസ് (മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുന്നവർക്ക് അർഹിക്കുന്ന ഇളവ് ഉണ്ടായിരിക്കുന്നതാണ്). കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നതിലേക്ക് അപേക്ഷ (വെള്ള കടലാസിൽ തയ്യാറാക്കിയ ബയോഡാറ്റ) സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 21 വൈകുന്നേരം 5 വരെ. അപേക്ഷയോടൊപ്പം എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിന്റെ കോപ്പിയും ഫോൺ നമ്പറും ഇ-മെയിൽ ഐ.ഡിയും നിർബന്ധമായും വയ്ക്കേണ്ടതാണ്.

ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡിൽ 465 അപ്രന്റിസുകളുടെ ഒഴിവുകൾ

കരാര്‍ നിയമനം

എറണാകുളം ജനറല്‍ ആശുപത്രി, ആശുപത്രി വികസന സമിതിയുടെ കീഴില്‍ ഐസിഎംആര്‍  ക്യാന്‍സര്‍ രജിസ്ട്രിയുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്നതിനായി കരാർ അടിസ്ഥാനത്തില്‍ ഐസിഎംആര്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റർ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത  ഡിഗ്രി ഇന്‍ സോഷ്യല്‍ വര്‍ക്ക്/സോഷ്യല്‍ വര്‍ക്ക് വിത്ത് കമ്പ്യൂട്ടര്‍ എഫിഷ്യന്‍സി. ഉയര്‍ന്ന പ്രായപരിധി 40 വയസ് (പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന). താത്പര്യമുളള ഉദ്യോഗാര്‍ത്ഥികൾ ഫോൺ നമ്പര്‍ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത/പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകൾ സ്കാന്‍ ചെയ്ത് ghekmhr@gmail.com ഇ-മെയിലിലേക്ക് നവംബര്‍ 24-ന് വൈകിട്ട് അഞ്ചിന് മുമ്പായി അയക്കണം. ഇ-മെയില്‍ അയക്കുമ്പോൾ ആപ്ലിക്കേഷന്‍ ഫോര്‍ ദി പോസ്റ്റ് ഓഫ് ഐസിഎംആര്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റർ  എന്ന് ഇ-മെയില്‍ സബ്ജെക്ടില്‍ വ്യക്തമായി രേഖപ്പെടുത്തണം. നിശ്ചിത  സമയത്തിനു ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.  തെരഞ്ഞെടുക്കപ്പെടുന്ന  ഉദ്യോഗാര്‍ത്ഥികൾ ഓഫീസില്‍ നിന്ന് ഫോൺ മുഖാന്തിരം അറിയിപ്പ് ലഭിക്കുമ്പോൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്‍റെ ഒറിജിനല്‍, തിരിച്ചറിയല്‍ രേഖകൾ എന്നിവയും അവയുടെ ഫോട്ടോകോപ്പിയും സഹിതം കോവിഡ് പ്രോട്ടോകോളിന് വിധേയമായി അഭിമുഖത്തിന് ഹാജരാകണം.

ബന്ധപ്പെട്ട വാർത്തകൾ: ഒഡെപെക്ക് ഒരുക്കുന്ന ഇന്‍റര്‍നാഷണല്‍ എജ്യൂക്കേഷന്‍ എക്സ്പോ; രജിസ്ട്രേഷൻ സൗജന്യം

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം: അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: കേപ്പിന്റെ നിയന്ത്രണത്തിലുള്ള പുന്നപ്ര കോളേജ് ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് മാനേജ്‌മെന്റില്‍ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് എന്‍ജിനിയറിംഗ് വിഭാഗത്തിലേക്ക് താത്കാലികാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നു. എം.ടെക്. യോഗ്യതയുള്ളവര്‍ ബയോഡേറ്റ, പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം 25-ന് രാവിലെ 10 മണിക്ക് കോളേജില്‍ എത്തണം. ഫോണ്‍: 0477 2267311, 9846597311.

സീനിയർ റസിഡന്റ് കരാർ നിയമനം

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ സീനിയർ റസിഡന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ നവംബർ 22ന് രാവിലെ 11ന് നടക്കുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം. DM in Radiodiagnosis, TCMC Registration എന്നിവയാണ് യോഗ്യത. പ്രതിമാസ വേതനം 70,000 രൂപ.

താത്പര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡാറ്റാ സഹിതം അപേക്ഷകൾ നവംബർ 19ന് വൈകിട്ട് മൂന്നിന് മുമ്പ് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നേരിട്ടോ principalgmct@gmail.com എന്ന ഇ-മെയിലിലോ നൽകണം. അഭിമുഖത്തിന് യോഗ്യരായവർക്ക് മെമ്മോ ഇ-മെയിലിൽ അയയ്ക്കും. അപേക്ഷിക്കുന്ന തസ്തികയുടെ പേര്, അപേക്ഷകന്റെ/യുടെ മേൽവിലാസം ഇ-മെയിൽ വിലാസം, മൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തണം.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (16/11/2022)

വാക്ക്-ഇൻ-ഇന്റർവ്യൂ

കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ, വനിതാ ശിശുവികസന വകുപ്പിന്റെ സഹായത്തോടെ തൃശ്ശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന മാതൃക വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമിൽ ഒഴിവുള്ള ഹൗസ് മദർ (ഫുൾ ടൈം റസിഡന്റ്) തസ്തികയിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. രണ്ട് ഒഴിവുകളാണുള്ളത്. നിർദ്ദിഷ്ട യോഗ്യതയുള്ള വനിതകൾ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം നവംബർ 28 ന് രാവിലെ 10.30 ന് തൃശ്ശൂർ രാമവർമപുരം വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.

എം.എസ്.ഡബ്ല്യൂ/ സൈക്കോളജി, സോഷ്യോളജി വിഷയങ്ങളിലെ പി.ജി എന്നിവയാണ് യോഗ്യത. 25 നും 45 നും ഇടയിലുള്ളവർക്ക് അപേക്ഷിക്കാം. വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. പ്രതിമാസ വേതനം - 22500. കൂടുതൽവിവരങ്ങൾക്ക്: www.keralasamakhya.org, ഇ-മെയിൽ:  keralasamakhya@gmail.com,  ഫോൺ: 0471- 2348666.

ഡെമോൺസ്‌ട്രേറ്റർ നിയമനം

കണ്ണൂർ ഗവ. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഫുഡ് പ്രൊഡക്ഷൻ വിഭാഗത്തിൽ താൽക്കാലിക ഡെമോൺസ്‌ട്രേറ്ററെ നിയമിക്കുന്നു. യോഗ്യത: അംഗീകൃത മൂന്ന് വർഷ ഹോട്ടൽ മാനേജ്‌മെന്റ് ഡിപ്ലോമ/ഡിഗ്രിയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും. അഭിമുഖം നവംബർ 21ന് രാവിലെ 10 മണിക്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ. ഫോൺ: 0497 2706904, 9995025076.

ഫിഷറി ഗാർഡ് നിയമനം

അഞ്ചരക്കണ്ടി പുഴയിൽ ജല ആവാസ വ്യവസ്ഥയിൽ സമഗ്ര മത്സ്യസംരക്ഷണം പദ്ധതി 2022-25 ഫീൽഡ്തല പ്രവർത്തനങ്ങൾക്കായി താൽക്കാലികാടിസ്ഥാനത്തിൽ ഫിഷറി ഗാർഡുകളെ നിയമിക്കുന്നു. വി എച്ച് എസ് ഇ ഫിഷറീസ് സയൻസ്/എച്ച് എസ് ഇ, സ്രാങ്ക് ലൈസൻസ് എന്നിവയാണ് യോഗ്യത. മത്സ്യത്തൊഴിലാളി കുടുംബത്തിലുള്ളവർക്ക് മുൻഗണന.

താൽപര്യമുള്ള ഉദ്യോഗാർഥികൾ  ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം മാപ്പിള ബേയിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ നവംബർ 23ന് രാവിലെ 11 മണിക്ക് വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0497 2731081.

അഭിമുഖം

ആലപ്പുഴ: ജില്ല ആയുര്‍വേദ ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ സെക്യൂരിറ്റിയെ നിയമിക്കുന്നതിനായി അഭിമുഖം നടത്തുന്നു. 50 വയസില്‍ താഴെ പ്രായമുള്ളതും പത്താം ക്ലാസ് യോഗ്യതയുമുള്ളവര്‍ക്ക് 29-ന് രാവിലെ 11.30 ആശുപത്രിയില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍: 0477 2252377.

വാക്ക്-ഇൻ-ഇന്റർവ്യൂ

കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ, വനിതാ ശിശുവികസന വകുപ്പിന്റെ സഹായത്തോടെ തൃശ്ശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന മാതൃക വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമിൽ ഒഴിവുള്ള ഹൗസ് മദർ (ഫുൾ ടൈം റസിഡന്റ്) തസ്തികയിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. രണ്ട് ഒഴിവുകളാണുള്ളത്. നിർദ്ദിഷ്ട യോഗ്യതയുള്ള വനിതകൾ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം നവംബർ 28 ന് രാവിലെ 10.30 ന് തൃശ്ശൂർ രാമവർമപുരം വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.

എം.എസ്.ഡബ്ല്യൂ/ സൈക്കോളജി, സോഷ്യോളജി വിഷയങ്ങളിലെ പി.ജി എന്നിവയാണ് യോഗ്യത. 25 നും 45 നും ഇടയിലുള്ളവർക്ക് അപേക്ഷിക്കാം. വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. പ്രതിമാസ വേതനം - 22500. കൂടുതൽ വിവരങ്ങൾക്ക് www.keralasamakhya.org. ഇ-മെയിൽ: keralasamakhya@gmail.com. ഫോൺ: 0471- 2348666.

ഫിഷറീസ് ഡയറക്ടറേറ്റിൽ ഒഴിവുകൾ

ഫിഷറീസ് ഡയറക്ടറേറ്റിൽ പ്രധാൻമന്ത്രി മത്സ്യ സമ്പദാ യോജന പദ്ധതിയുടെ സ്റ്റേറ്റ് പ്രോഗ്രാം യൂണിറ്റിൽ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ, സ്റ്റേറ്റ് ഡേറ്റ കം എം.ഐ.എസ് മാനേജർ എന്നീ തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തും. ഫിഷറീസ് സയൻസിൽ ബിരുദാനന്തര ബിരുദം/എംഎസ്.സി സുവോളജി/എം.എസ്.സി മറൈൻ സയൻസ്/ എം.എസ്.സി മറൈൻ ബയോളജി/ ഫിഷറീസ് ഇക്കണോമിക്‌സിൽ ബിരുദാനന്തര ബിരുദം/ ഇൻഡസ്ട്രിയൽ ഫിഷറീസിൽ ബിരുദാനന്തര ബിരുദം/ ഫിഷറീസ് ബിസിനസ് മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദം തുടങ്ങിയവയാണ് യോഗ്യത. ഫിഷറീസ്, അക്വ കൾച്ചർ എന്നിവയുമായി ബന്ധപ്പെട്ട ഏതെങ്കിലും മേഖലകളിൽ കുറഞ്ഞത് ഏഴ് വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധം. പ്രതിമാസ വേതനം - 70,000 രൂപ.

സ്റ്റേറ്റ് ഡേറ്റ കം എം.ഐ.എസ് മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് സ്റ്റാറ്റിസ്റ്റിക്‌സ്/ മാത്തമാറ്റിക്‌സ് എന്നിവയിൽ ബിരുദാനന്തര ബിരുദം/ഫിഷറീസ് ഇക്കണോമിക്‌സിൽ ബിരുദാനന്തര ബിരുദം, ഇൻഫർമേഷൻ ടെക്‌നോളജി, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നിവയിൽ കുറഞ്ഞത് ഡിപ്ലോമ എന്നീ യോഗ്യതകൾ നിർബന്ധം. കൂടാതെ ലാർജ് സ്‌കേൽ ഡേറ്റ് പ്രൊസസിങ്, മാനേജ്‌മെന്റ് മേഖലകളിൽ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയം എന്നിവയുണ്ടാകണം. ഇരു തസ്തികകളിലേക്കും പ്രായപരിധി- 45 വയസ്.

അപേക്ഷ സമർപ്പിക്കുന്ന തസ്തിക വ്യക്തമായി രേഖപ്പെടുത്തണം. അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഡയറക്ടർ ഓഫ് ഫിഷറീസ്, ഡയറക്ടറേറ്റ് ഓഫ് ഫിഷറീസ്, ഫോർത്ത് ഫ്‌ളോർ,  വികാസ് ഭവൻ, തിരുവനന്തപുരം-695033 എന്ന വിലാസത്തിൽ നവംബർ 25ന് മുമ്പ് തപാലിൽ ലഭ്യമാക്കണം.

English Summary: Today's Job Vacancies (19/11/2022)

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds