Updated on: 9 July, 2022 10:59 AM IST
സ്ത്രീകൾക്ക് രാത്രി സുരക്ഷയൊരുക്കി നിഴൽ; മത്സ്യത്തൊഴിലാളി വനിതകൾക്ക് സീഫുഡ് റസ്റ്റോറന്റുകൾ

സ്ത്രീകൾക്ക് രാത്രി സുരക്ഷ നൽകാൻ ‘നിഴൽ’

രാത്രി സമയത്ത് പൊതു സ്ഥലങ്ങളിലോ വീടുകളിലോ ഒറ്റപ്പെട്ടു പോകുന്ന സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കാൻ കേരള പോലീസ് നടപ്പാക്കുന്ന പദ്ധതിയാണ് ‘നിഴൽ’. ഇത്തരം സാഹചര്യങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് 112 എന്ന നമ്പറിൽ വിളിച്ചാൽ സഹായം ലഭിക്കും. ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അതത് സ്ഥലങ്ങളിലെ പോലീസ് സ്റ്റേഷനുകളിൽ നിന്ന് സഹായം ലഭ്യമാക്കുന്നു. മുതിർന്ന പൗരന്മാർക്കും ഈ സേവനം ലഭിക്കും.

പോലീസ് ആസ്ഥാനത്ത് സജ്ജമാക്കിയ കമാൻഡ് സെന്ററിലാണ് ഫോൺ കോൾ എത്തുക. അപ്രതീക്ഷിതമായി രാത്രിസമയങ്ങളിൽ ഒറ്റപ്പെടുകയോ, വാഹനത്തിന് ഏതെങ്കിലും തരത്തിലുള്ള കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ 112 ൽ വിളിക്കാം. പ്രശ്‌നങ്ങൾ കൃത്യമായി പരിഹരിക്കുന്നതിന് ആവശ്യമായ ഇടപെടലുകളും പിന്തുണയും പോലീസ് ഉദ്യോഗസ്ഥർ ഉറപ്പാക്കും.

ബന്ധപ്പെട്ട വാർത്തകൾ: കെ-ഫോണിന് പ്രവർത്തനാനുമതി അനുവദിച്ച് കേന്ദ്ര സർക്കാർ

സഹായം അഭ്യർത്ഥിക്കുന്ന ആൾ നിൽക്കുന്ന സ്ഥലം വ്യക്തമാകാതെ വന്നാലും കണ്ടെത്താൻ സാധിക്കുന്നു. നമ്പർ ഡയൽ ചെയ്യാൻ സാധിക്കാത്ത അവസരത്തിൽ ഫോണിന്റെ പവർ ബട്ടൺ മൂന്നു തവണ അമർത്തുന്നത് വഴി സഹായം ലഭിക്കും. പാനിക് ബട്ടൺ അമർത്തുന്നതോടെ കമാൻഡ് സെന്ററിൽ അപകട സന്ദേശം ലഭിക്കുകയും പോലീസ് ഉദ്യോഗസ്ഥർ തിരിച്ചു വിളിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യും. ഇതുകൂടാതെ '112' ഇന്ത്യ എന്ന മൊബൈൽ ആപ്പിലെ പാനിക് ബട്ടൺ അമർത്തിയും സഹായം ആവശ്യപ്പെടാം.

തീരമൈത്രി സീഫുഡ് റസ്റ്റോറന്റുകൾ

മത്സ്യത്തൊഴിലാളി വനിതകൾക്ക് തൊഴിലും വരുമാനവും ഉറപ്പാക്കാനും സാധാരണ ജനങ്ങൾക്ക് കുറഞ്ഞവിലയിൽ മികച്ച കടൽ ഭക്ഷ്യ ഉത്പന്നങ്ങൾ ലഭ്യമാക്കാനുമാണ് തീരമൈത്രി സീഫുഡ് റസ്റ്റോറന്റുകൾ ആരംഭിച്ചത്. ഫിഷറീസ് വകുപ്പിന് കീഴിലുള്ള സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വുമണിന്റെ (സാഫ്) നേതൃത്വത്തിലാണ് തീരമൈത്രി സീഫുഡ് റസ്റ്റോറന്റുകൾ ആരംഭിച്ചത്. കേരള ബാങ്കിന്റെ സഹായത്തോടെ കേരളത്തിലെ ഹാർബറുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും ആണ് തീരമൈത്രി സീഫുഡ് റസ്റ്റോറന്റുകളുടെ പ്രവർത്തനം നടക്കുക.

പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് ആവശ്യമായ എല്ലാ പരിശീലനവും സാഫ് നൽകും. സീഫുഡ് റസ്റ്റോറന്റ് രൂപീകരിക്കാൻ അഞ്ച് പേരടങ്ങുന്ന സംഘത്തിന് അഞ്ച് ലക്ഷം രൂപ വരെ ഗ്രാന്റ് നൽകും. പദ്ധതി തുകയുടെ 75 ശതമാനമാണ് ഗ്രാന്റ് ലഭിക്കുക. ബാക്കി തുകയുടെ 20 ശതമാനം ബാങ്ക് ലോൺ ആയും അഞ്ച് ശതമാനം ഗുണഭോക്തൃ വിഹിതവുമാണ്. 2020-2021 കാലത്ത് 230 മത്സ്യത്തൊഴിലാളി വനിതകൾ അടങ്ങുന്ന 46 സീഫുഡ് റസ്റ്റോറന്റുകൾ രൂപീകരിക്കുകയും, 230 ലക്ഷം രൂപ ഗ്രാന്റായി അനുവദിക്കുകയും ചെയ്തു.

English Summary: Nizhal project for night security to women; Theeramaithri Seafood Restaurants
Published on: 09 July 2022, 10:50 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now