Updated on: 4 December, 2020 11:19 PM IST

മടങ്ങി എത്തുന്ന പ്രവാസികൾക്ക് സംരംഭങ്ങൾ ആരംഭിക്കുവാൻ പ്രത്യേക വായ്പാ സംവിധാനം ഒരുക്കിയിരിക്കുകയാണ് Norka Roots. വിവിധതരം ബിസിനസ്സുകൾ, ക്യഷി, ഫാമുകൾ, ഉല്പാദന സേവന സംരംഭങ്ങൾ എന്നിവ ആരംഭിക്കുന്നതിന് പദ്ധതി ഉപയോഗപ്പെടുത്താം. വാണിജ്യ ബാങ്കുകൾ വഴിയാണ് വായ്പ് അനുവദിക്കുന്നത്.

പരമാവധി വായ്പാ : 20 ലക്ഷം രൂപ വരെ ( ഇപ്പോൾ 30 ലക്ഷം വരെ )
യോഗ്യതകൾ : രണ്ട് വർഷത്തെ പ്രവാസി സേവനം വേണം. നോർക്കയിൽ രജിസ്റ്റർ ചെയ്തിരിക്കണം
പലിശ : ബാങ്ക് പലിശയാണ് ബാധകം
സബ്സിഡി : 15% പരമാവധി 3 ലക്ഷം രൂപ വരെ

മറ്റ് നേട്ടങ്ങൾ

  • വായ്പയ്ക്ക് 6 മാസം വരെ തിരിച്ചടവ് ആവശ്യമില്ല. (ഇത് പലിശയ്ക്ക് ബാധകമല്ല)
  • 3% പലിശ സബ്സിഡി കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്നവർക്ക് ലഭിക്കും (ആദ്യ 4 വർഷം ലഭിക്കും)
  • പ്രവാസികൾ ചേർന്ന് ഉണ്ടാക്കുന്ന സംഘങ്ങൾക്കും ആനുകൂല്യം ലഭിക്കും.
  • സാന്ത്വനം എന്ന പേരിൽ 1 ലക്ഷം രൂപ വരെ മരണസഹായമായി നൽകാനും പദ്ധതിയുണ്ട്.

Norka Department Project for Return Emigrants എന്നാണ് പദ്ധതിയുടെ പേര്.
താഴെപറയുന്ന ജില്ലാതല ഓഫീസുകളെ സമീപിച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്. പാസ്പോർട്ട് ഫോട്ടോ, പാസ്പോർട്ടിന്റെ ബന്ധപ്പെട്ട പേജുകളുടെ പകർപ്പ്, പദ്ധതി രൂപരേഖ് എന്നിവ സഹിതം നിശ്ചിത ഫോറത്തിൽ അപേക്ഷ സമർപ്പിക്കണം.

NORKA DEPARTMENT
Govt. Secretariate
Thiruvananthapuram-01
Phone : 0471 2518182
www.norkaroots.net

NORKA-ROOTS Certificate
Authentication Centre
NORKA Center, Thycaud
Thiruvananthapuram
Phone : 0471 2329950
cactvm@norkaroots.net

English Summary: norka vayyapaa padhthi kjoct1520ar
Published on: 15 October 2020, 10:23 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now