Updated on: 24 January, 2022 7:02 PM IST
Northern Railway recruitment 2022: Apply for 29 senior resident posts

നോർത്തേൺ റെയിൽവേയിലെ 29 സീനിയർ റസിഡന്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു. വാക്ക് ഇൻ ഇന്റർവ്യൂ വഴിയായിരിക്കും നിയമനം. താൽപര്യമുള്ളവർക്ക് നോർത്തേൺ റെയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റായ nr.indianrailways.gov.in സന്ദർശിച്ച് അപേക്ഷിക്കാം. അപേക്ഷയുടെ ഫോർമാറ്റ് വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.

ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കൺസൾട്ടന്റ്സ് ഇന്ത്യ ലിമിറ്റഡിലെ 500 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

ഫെബ്രുവരി 3ന് രാവിലെ 8.30നാണ് വാക്ക് ഇൻ ഇന്റർവ്യൂ. പൂരിപ്പിച്ച അപേക്ഷയുമായി സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികളുമായി Auditorium, 1st Floor, Academic Block, Northern Railway Central Hospital, New Delhi എന്ന വിലാസത്തിലെത്തണം. സർട്ടിഫിക്കറ്റുകൾ അടക്കമുള്ളവയുടെ അസൽ കൈയിൽ കരുതണം. വെരിഫിക്കേഷന് ഇവ ഹാജരാക്കണം. ഡൽഹിയിലെ നോർത്തേൺ റെയിൽവേ സെൻട്രൽ ഹോസ്പിറ്റലിലെ സീനിയർ റസിഡൻസി സ്കീമിന് കീഴിലാണ് 20 സീനിയർ റസിഡന്റുകളെ നിയമിക്കുന്നത്.

കോട്ടയം ഭാരതീയ ചികിത്സാവകുപ്പിൽ യോഗ ഡെമോൺസ്ട്രേറ്റർമാരുടെ ഒഴിവുകൾ

അപേക്ഷകൾ അയക്കേണ്ട വിധം

അപേക്ഷിക്കാനായി ആദ്യം nr.indianrailways.gov.in സന്ദർശിക്കുക. ഹോം പേജിൽ കാണുന്ന News & Recruitment Info എന്ന ടാബിൽ ക്ലിക്ക് ചെയ്യാം. പുതിയ ഒരു പേജ് തുറക്കപ്പെടും. അവിടെ Recruitment Info ലിങ്ക് കാണാം. ഇതിൽ ക്ലിക്ക് ചെയ്യുക. നിലവിലെ ഒഴിവുകൾ സ്ക്രീനിൽ കാണാൻ കഴിയും. ENGAGEMENT OF SENIOR RESIDENTS ടാബിലെ പി.ഡി.എഫ് ഫയൽ തുറക്കുക. നോർത്തേൺ റെയിൽവേ റിക്രൂട്ട്മെന്റ് നോട്ടീസ് സ്ക്രീനിൽ കാണാൻ കഴിയും. താഴേക്ക് സ്ക്രോൾ ചെയ്ത് അപേക്ഷയുടെ ഫോർമാറ്റ് കാണാം.

യോഗ്യത

നിശ്ചിത സ്പെഷ്യാലിറ്റിയിൽ എം.സി.ഐ/ എൻ.ബി.ഐ അംഗീകരിച്ച പോസറ്റ് ഗ്രാജ്വേറ്റ് ഡിഗ്രി/ ഡിപ്ലോമ ഉള്ളവർക്ക് സീനിയർ റസിഡന്റ് തസ്തികയിലേക്ക് നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം. ജനറൽ വിഭാഗക്കാർക്ക് 37 വയസാണ് ഉയർന്ന പ്രായപരിധി. ഒ.ബി.സി വിഭാഗക്കാർക്ക് 40 വയസും പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്ക് 42 വയസുമാണ് ഉയർന്ന പ്രായപരിധി. 2022 ജനുവരി 20 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.

English Summary: Northern Railway recruitment 2022: Apply for 29 senior resident posts
Published on: 24 January 2022, 06:47 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now