1. News

ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കൺസൾട്ടന്റ്സ് ഇന്ത്യ ലിമിറ്റഡിലെ 500 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കൺസൾട്ടന്റ്സ് ഇന്ത്യ ലിമിറ്റഡിലെ (BECIL) ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് BECIL ൻറെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഇൻവെസ്റ്റിഗേറ്റർ, സൂപ്പർവൈസർ തസ്തികകളിലാണ് ഒഴിവുള്ളത്.

Meera Sandeep
BECIL Recruitment 2022: Apply for 500 Investigator & Supervisor posts
BECIL Recruitment 2022: Apply for 500 Investigator & Supervisor posts

ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കൺസൾട്ടന്റ്സ് ഇന്ത്യ ലിമിറ്റഡിലെ (BECIL) ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.  താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് BECIL ൻറെ ഔദ്യോഗിക വെബ്സൈറ്റായ becil.com സന്ദർശിച്ച് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഇൻവെസ്റ്റിഗേറ്റർ, സൂപ്പർവൈസർ തസ്തികകളിലാണ് ഒഴിവുള്ളത്.

അവസാന തീയതി

ജനുവരി 25 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

ഐ.ഒ.സി.എല്ലിലെ 600ൽപ്പരം അപ്രന്റീസ് ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

ഒഴിവുകളുടെ വിശദാംശങ്ങൾ

ഇൻവെസ്റ്റിഗേറ്റർ- 350 ഒഴിവുകൾ,

സൂപ്പർവൈസർ- 150 ഒഴിവുകൾ,

എന്നിങ്ങനെ ആകെ 500 ഒഴിവുകളുണ്ട്.

ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫോം പൂരിപ്പിച്ചതിന് ശേഷം ഇമെയിൽ ആയി അയച്ചു നൽകണം. മറ്റ് രീതിയിലുള്ള അപേക്ഷകൾ സ്വീകരിക്കില്ല.

ഈസ്റ്റ് കോസ്റ്റ് റെയിൽവേയിൽ നഴ്സിംഗ് സൂപ്രണ്ടൻ്റ്, ഫാർമസിസ്റ്റ്, എന്നീ തസ്തികകളിൽ ഒഴിവുകൾ

അപേക്ഷകൾ അയക്കേണ്ട വിധം

അപേക്ഷിക്കാനായി ആദ്യം becil.com സന്ദർശിക്കുക. Careers ലിങ്കിൽ ക്ലിക്ക് ചെയ്ത് Vacancies ൽ ക്ലിക്ക് ചെയ്യുക. ഇതിന് കീഴിൽ Advt No. 112 കാണാം. ഇതിൽ ക്ലിക്ക് ചെയ്യുന്നതോടെ അപേക്ഷാ ഫോം അടങ്ങിയ പി.ഡി.എഫ് ഫയൽ തുറക്കപ്പെടും. അപേക്ഷാ ഫോം പൂരിപ്പിച്ചതിന് ശേഷം ഇത് സ്കാൻ ചെയ്ത് projecthr@becil.com എന്ന മെയിൽ ഐ.ഡിയിലേക്ക് അയക്കുക. ഇത് കഴിഞ്ഞാൽ വെബ്സൈറ്റിലെ വേക്കൻസീസ് പേജിൽ പോയതിന് ശേഷം Apply Now നൽകാം. ഗൂഗിൾ ഫോം പൂരിപ്പിച്ചതിന് ശേഷം submit നൽകുക.

അപേക്ഷാ ഫീസ്

ജനറൽ വിഭാഗം, ഒ.ബി.സി, എക്സ്-സർവീസ്മെൻ എന്നീ വിഭാഗക്കാർക്ക് 500 രൂപയാണ് അപേക്ഷാ ഫീസ്. പട്ടിക ജാതി, പട്ടിക വർഗം, ഇ.ഡബ്ള്യൂ.എസ്, ഭിന്നശേഷിക്കാർ എന്നിവർക്ക് 350 രൂപ അടച്ചാൽ മതിയാകും.

English Summary: BECIL Recruitment 2022: Apply for 500 Investigator & Supervisor posts

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds