എൻ.പി.സി.ഐ.എല്ലിലെ (ന്യൂക്ലിയാർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്) 107 അപ്രൻ്റീസ് ഒഴിവുകളിലേക്ക് നിയനം നടത്തുന്നു.
ഫിറ്റർ, ടേർണർ, മെക്കാനിസ്റ്റ്, ഇലക്ട്രീഷ്യൻ, ഇല്ക്ട്രോണിക് മെക്കാനിക്, ഇലക്ട്രീഷ്യൻ, കംപ്യൂട്ടർ ഓപ്പറേറ്റർ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് (COPA) എന്നീ തസ്തികകളിലാണ് ഒഴിവുകൾ. ഐ.ടി.ഐയിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
യോഗ്യതയുള്ളവക്ക് ന്യൂക്ലിയാർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://npcilcareers.co.in സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം.
സെപ്റ്റംബർ 13 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ഇതിന് ശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കില്ല. ഏതെങ്കിലും സ്ഥാപനത്തിൽ അപ്രന്റീസ്ഷിപ്പ് ചെയ്യുന്നവർക്ക് അപേക്ഷിക്കാൻ കഴിയില്ല.
ഒഴിവുകളുടെ വിശദാംശങ്ങൾ
ഫിറ്റർ- 30 ഒഴിവുകൾ
ടേർണർ- 4 ഒഴിവുകൾ
മെക്കാനിസ്റ്റ്- 4 ഒഴിവുകൾ
ഇലക്ട്രീഷ്യൻ- 30 ഒഴിവുകൾ
ഇല്ക്ട്രോണിക് മെക്കാനിക്- 30 ഒഴിവുകൾ
ഇലക്ട്രീഷ്യൻ- 4 ഒഴിവുകൾ
കംപ്യൂട്ടർ ഓപ്പറേറ്റർ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് (COPA)- 5 ഒഴിവുകൾ
എന്നിങ്ങനെ 107 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പട്ടിക ജാതി- 18 ഒഴിവുകൾ, പട്ടിക വർഗം- 13 ഒഴിവുകൾ, ഒ.ബി.സി (എൻ.സി)- 21 ഒഴിവുകൾ, ഇ.ഡബ്ള്യൂ.എസ്- 10 ഒഴിവുകൾ, ഭിന്നശേഷിക്കാർ- 4 ഒഴിവുകൾ എന്നിങ്ങനെ സംവരണം ചെയ്തിട്ടുണ്ട്.
ശമ്പളം
ഒരു വർഷത്തെ ഐ.ടി.ഐ കോഴ്സ് കഴിഞ്ഞിട്ടുള്ളവർക്ക് 8855 ആണ് ശമ്പളം. രണ്ടു വർഷത്തെ ഐ.ടി.ഐ കഴിഞ്ഞവർക്ക് 7700 രൂപ ലഭിക്കും.
പ്രായപരിധി
അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായപരിധി 14 വയസും ഉയർന്ന പ്രായപരിധി 24 വയസുമാണ്. സംവരണ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും (എസ്.സി, എസ്.ടി- 5 വയസ്, ഒ.ബി.സി- 3 വയസ്, ഭിന്നശേഷിക്കാർ- 10 വയസ്)