Updated on: 7 January, 2021 6:00 PM IST
മഞ്ചേശ്വരം അഡീഷണല്‍ ഐ.സി.ഡി.എസില്‍ നടന്ന ജില്ലാ തല പരിപാടി ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു ഉദ്ഘാടനം ചെയ്തു

കാസർഗോഡ് : കുട്ടികളുടേയും സ്ത്രീകളുടേയും ഇടയില്‍ പോഷണക്കുറവ്, വിളര്‍ച്ച, തൂക്കക്കുറവ്, വളര്‍ച്ചാ മുരടിപ്പ് എന്നിവ തടയാന്‍ സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി ന്യൂട്രീഷന്‍ ആന്റ് പാരന്റിങ് ക്ലിനിക് തുടങ്ങി

വനിതാശിശു വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ കേന്ദ്രത്തിന്റെ സേവനം ആഴ്ചയില്‍ രണ്ട് ദിവസം ഗര്‍ഭിണികള്‍ക്കും അമ്മമാര്‍ക്കും കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും ലഭിക്കും.

വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തോടെ അങ്കണവാടികളിലൂടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ന്യൂട്രീഷന്‍ ക്ലിനിക്കുകളുടെ സംസ്ഥാനതല പ്രവര്‍ത്തന ഉദ്ഘാടനവും ബോധവത്ക്കരണ ലഘുലേഖകളുടെ പ്രകാശനവും വനിതാശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വ്വഹിച്ചു. സാമൂഹ്യ നീതി, വനിതാ ശിശു വികസന സെക്രട്ടറി ബിജു പ്രഭാകര്‍ അധ്യക്ഷനായി.

യുനിസെഫ് കമ്മ്യൂണിക്കേഷന്‍ സ്പെഷ്യലിസ്റ്റ് ഡോ. സുഗത റോയ്, പി.എച്ച്.എഫ്.ഐ റിസര്‍ച്ച് അസ്സോസിയേറ്റ് ഡോ. ദീപിക ബാല്‍, സ്റ്റേറ്റ് ന്യൂട്രീഷന്‍ ഓഫീസര്‍ ഡോ. ശ്രീലത, വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ ടി.വി അനുപമ ഐ.എസ് സ്വാഗതവും വനിതാ ശിശു വികസന വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ബിന്ദു ഗോപിനാഥ് നന്ദിയും പറഞ്ഞു.

മഞ്ചേശ്വരം അഡീഷണല്‍ ഐ.സി.ഡി.എസില്‍ നടന്ന ജില്ലാ തല പരിപാടി ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷെമീന ടീച്ചര്‍ അധ്യക്ഷയായി. ന്യൂട്രീഷനിസ്റ്റ് എം. രശ്മി പദ്ധതി വിശദീകരിച്ചു.

പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുബ്ബണ്ണ ആള്‍വ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം. ചന്ദ്രാവതി, പുത്തിഗെ പഞ്ചായത്ത് മെമ്പര്‍ ബി.കെ കാവ്യശ്രീ, സി.ഡി.പി..ഒ മഞ്ചേശ്വരം ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ എസ്.വി സുമയ്യ, എന്‍.എന്‍.എം ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ അനന്ദിത, സീനിയര്‍ ക്ലാര്‍ക്ക് എ.ടി. ശശി, പി. ജ്യോതി, സ്‌കൂള്‍ കൗണ്‍സിലര്‍ രമ്യ മാടായി തുടങ്ങിയവര്‍ സംസാരിച്ചു. ഇതോടനുബന്ധിച്ച് ജില്ലയിലെ ആറ് ബ്ലോക്ക് പഞ്ചായത്തുകളിലും ഉദ്ഘാടന പരിപാടികള്‍ നടന്നു.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കഴിക്കാം ആരോഗ്യ ഗുണങ്ങൾ നിറഞ്ഞ സബര്‍ജല്ലി പഴം .

English Summary: .Nutrition Clinic to provide nutrition to women and children
Published on: 07 January 2021, 05:12 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now