Updated on: 4 December, 2020 11:19 PM IST

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പ് നടപ്പിലാക്കുന്ന ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് കൃഷി മന്ത്രി വി എസ് സുനിൽകുമാർ വീഡിയോ കോൺഫറൻസിലൂടെ  നിർവഹിക്കും. കഴിഞ്ഞ മൂന്നു വർഷങ്ങളിലും സംഘടിപ്പിച്ച പദ്ധതി വിജയകരമായ നാലാം വർഷത്തിലേക്ക്  കടന്നിരിക്കുകയാണെന്ന് കൃഷി മന്ത്രി സൂചിപ്പിച്ചു.  

  • സുഭിക്ഷ കേരളം -  സംയോജിത ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ കൂടി ഭാഗമായി നടപ്പു വർഷം സംസ്ഥാനത്തെ മുഴുവൻ കുടുംബങ്ങളെയും ഉൾക്കൊള്ളിച്ചു കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.
  • 70 ലക്ഷം പച്ചക്കറി വിത്ത് പാക്കറ്റുകൾ ഈ മാസം കർഷകർക്കും പൊതുജനങ്ങൾക്കുമായി വിതരണം നടത്തുകയും ചെയ്യും.
  • ഭക്ഷ്യ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഏപ്രിൽ മാസം 65 ലക്ഷം വിത്ത് പാക്കറ്റുകളും തൈകളും കൃഷിവകുപ്പ്  വിതരണം നടത്തിയിരുന്നു.  
  • ഇതിന് പുറമെയാണ് ഇപ്പോൾ 70 ലക്ഷം വിത്ത് പാക്കറ്റുകൾ കൂടി വിതരണം ചെയ്യുന്നത്.  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി ഭാഗമായി എല്ലാ ഗ്രാമപഞ്ചായത്തുകളിലും  ഗ്രോ ബാഗ് വിതരണത്തിന് പ്രത്യേക പദ്ധതികളും തയ്യാറായി വരുന്നുണ്ട്.
  • ഓണത്തിന് മാത്രമല്ല, വർഷം മുഴുവൻ നമുക്ക് ആവശ്യമായ പച്ചക്കറികൾ സ്വന്തം വീട്ടുവളപ്പിൽ നിന്ന് തന്നെ  വിളവെടുക്കാനാകണം   എന്നതാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നതെന്നും മന്ത്രി സൂചിപ്പിച്ചു.  
  • വീട്ടുവളപ്പിലെ കൃഷിക്കാവശ്യമായ വിത്തുകൾ കൃഷിഭവൻ ,മാധ്യമങ്ങൾ ,സന്നദ്ധ സേനകൾ എന്നിവർ മുഖാന്തിരം ആയിരിക്കും പൊതുജനങ്ങൾക്ക് ലഭ്യമാക്കുക.  
  • വിത്തു പായ്ക്കറ്റുകൾ കൂടാതെ  250 ലക്ഷം പച്ചക്കറി തൈകളും വിതരണത്തിനായി തയ്യാറായി വരുന്നതായി മന്ത്രി അറിയിച്ചു. വിശദവിവരങ്ങൾക്ക്  - 9400022020
  • പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ
     
    ഫാം ഇൻഫർമേഷൻ ബ്യൂറോ

അനുബന്ധ വാർത്തകൾക്ക് - സുഭിക്ഷ കേരളം പദ്ധതിയിൽ പ്രധാന പങ്കാളിത്തം ഫിഷറീസ് വകുപ്പ് ഏറ്റെടുക്കും - മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ

Agriculture Minister Vs Sunil Kumar will inaugurate the state level vegetable scheme for onam implemented by the Agriculture Department as part of the Subhiksha Kerala scheme through video conference today. The Agriculture Minister indicated that the scheme organized in the last three years has entered a successful fourth year.  

English Summary: onamthinu oru muram pachkkari - state level inaguration
Published on: 06 July 2020, 11:15 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now