കോട്ടയം: സംരംഭകർക്ക് സഹായകരമായി ഉണക്കറബ്ബറില്‍നിന്നുള്ള ഉത്പന്നനിര്‍മ്മാണത്തില്‍ റബ്ബര്‍ബോര്‍ഡ് മൂന്നു ദിവസത്തെ ഓണ്‍ലൈന്‍ പരിശീലനം നല്കുന്നു. മോള്‍ഡഡ്, എക്സ്ട്രൂഡഡ്, കാലെന്‍ഡേര്‍ഡ് ഉത്പന്നങ്ങളുടെ നിര്‍മ്മാണം; റബ്ബര്‍കോമ്പൗണ്ടിങ്; പ്രോസസ്സ് കണ്ട്രോള്, വള്‍ക്കനൈസേറ്റ് പരിശോധനകള്‍; എം.എസ്.എം.ഇ. (മൈക്രോ, സ്മോള്‍ & മീഡിയം എന്റര്‍പ്രൈസസ്) പദ്ധതികള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചുകൊണ്ടണ്ടുള്ള ഓണ്‍ലൈന്‍ പരിശീലനം സെപ്റ്റംബര്‍ 23 മുതല്‍ 25 വരെ നടത്തും. പരിശീലനസമയം എല്ലാ ദിവസവും രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ആയിരിക്കും. Training hours are 10am to 1pm every day.
ജി.എസ്.റ്റി. രജിസ്ട്രേഷന് ഇല്ലാത്ത കേരളീയര്‍ക്ക് പരിശീലനഫീസ് 1785 രൂപ (18 ശതമാനം ജി.എസ്.റ്റി.യും ഒരു ശതമാനം ഫ്ളഡ് സെസ്സും ഉള്‍പ്പെടെ) ആണ്. ജി.എസ്.റ്റി. രജിസ്ട്രേഷന് ഉള്ള കേരളീയര്‍ക്കും കേരളത്തിന് പുറത്തുള്ളവര്‍ക്കും 1770 രൂപ ആയിരിക്കും ഫീസ്. ഡയറക്ടര്‍ (ട്രെയിനിങ്), റബ്ബര്‍ബോര്‍ഡ് എന്ന പേരില്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ (ഐ.എഫ്.എസ്.സി. കോഡ്-ഇആകച0284150) യുടെ കോട്ടയത്തുള്ള റബ്ബര്‍ബോര്‍ഡ് ബ്രാഞ്ചിലെ 1450300184 എന്ന അക്കൗണ്ടണ്ട് നമ്പറിലേക്ക് പരിശീലനഫീസ് നേരിട്ട് അടയ്ക്കാം.
പരിശീലനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 04812353127 എന്ന ഫോണ്‍ നമ്പറിലും 04812353325 എന്ന വാട്സ്ആപ്പ് നമ്പറിലും ബന്ധപ്പെടാം.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :നൂതന ടാപ്പിങ്രീതികളിലും റെയിന്ഗാര്ഡിങ്ങിലും ഓണ്‍ലൈന്‍ പരിശീലനം
#Rubber#Training#Farmer#Agriculture#Krishijagran